ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സ് പരീക്ഷാഫലം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ നാലാം  ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്ത് നടന്ന കോഴ്‌സില്‍ അരവിന്ദ് വി എ, ശരത്ചന്ദ്രന്‍ പി, ആഷിഷ് യു എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയത്.  തിരുവനന്തപുരം സബ്‌സെന്ററില്‍ നടന്ന കോഴ്‌സില്‍ ഒന്നാം സ്ഥാനം  എസ് അഖില്‍ സുന്ദറിനാണ്. രണ്ടാം സ്ഥാനം ആകാശ് എസ് കുമാര്‍,  പ്രശാന്ത് പി എന്നിവര്‍ പങ്കിട്ടു. മൂന്നാം സ്ഥാനത്തിന് സൂരജ് എസ് അര്‍ഹനായി.

Click here to view Result Kochi batch

Click here to view Result TVM batch