സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫറ്റ് വെയറുകളില്‍ പരിശീലനം നല്‍കും.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 30,000/ രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 31.10.2021-ല്‍ 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.
ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട് ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.
അപേക്ഷ അക്കാദമി വെബ്‌സൈറ്റില്‍ നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷാഫീസായ 300 രൂപ അക്കാദമി സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച രേഖയും (ഇ-ട്രാന്‍സ്ഫര്‍ / ജി- പെ/ ബാങ്ക് മുഖേന അടച്ച രേഖ) നല്കണം . അപേക്ഷാ ഫീസ് ഇ-ട്രാന്‍സ്ഫറായി താഴെ പറയുന്ന അക്കൗണ്ടില്‍ നല്കണം .

Secretary
Kerala Media Academy

State Bank of India
Kakkanad
A/c no 67324621151
IFSC SBIN 0070339

അപേക്ഷ അയക്കേണ്ട വിലാസം കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275 , 9400048282

Click here to download Application Form