അപേക്ഷ ക്ഷണിച്ചു – ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ (ഈവനിംഗ് ബാച്ച് ) ,ഫോട്ടോ ജേര്‍ണലിസം , വീഡിയോ എഡിറ്റിങ്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍    ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ   (ഈവനിംഗ് ബാച്ച് ) ,ഫോട്ടോ ജേര്‍ണലിസം , വീഡിയോ എഡിറ്റിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍    ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ   (ഈവനിംഗ് ബാച്ച് ) ,ഫോട്ടോ ജേര്‍ണലിസം , വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ്  ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിന്റെ കാലാവധി.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍  വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ളാസ് സമയം.  സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്.  ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത.  പ്രായപരിധി ഇല്ല മോജോ, വെബ് ജേര്‍ണലിസം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും .അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്സ് ഉപകരിക്കും.അപേക്ഷ ഫോറം അക്കാദമി വെബ്‌സൈറ്റില്‍ ( www.keralamediaacademy.org )  നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം.

കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകളുണ്ട്. 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അക്കാദമിയുടെ കാക്കനാട് ഓഫീസിലേക്ക് അയയ്ക്കാം.
തിരുവനന്തപുരം ശാസ്തമംഗലം സബ്‌സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ കാലാവധി 6 മാസമാണ് കോഴ്സിന്റെ 30 പേര്‍ക്കാണ് പ്രവേശനം.  30,000/ രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായം 31.10.2021-ല്‍ 30 വയസ്സ് കവിയരുത്.  പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട് ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്. അക്കാദമി വെബ്സൈറ്റില്‍  നിന്നു അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അക്കാദമിയുടെ കാക്കനാട് ഓഫീസിലേക്ക് അയയ്ക്കാം. അപേക്ഷയോടൊപ്പം  അപേക്ഷാഫീസായ 300 രൂപ അക്കാദമിയുടെ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച രേഖയും നല്കണം. അപേക്ഷാ ഫീസ് ഇ-ട്രാന്‍സ്ഫറായി താഴെ പറയുന്ന അക്കൗണ്ടില്‍ നല്കണം.
Secretary
State Bank of India , Kakkanad A/c no 67324621151, IFSC SBIN 0070339


വിലാസം കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068, 0471 2726275

Click here to download Application Form (New Media and Digital Journalism)

Click here to download Application form (Photo Journalism)

Click here to download Application form (Video Editing)