വീഡിയോ എഡിറ്റിങ് 2022 (തിരുവനന്തപുരം സെന്റർ) കോഴ്സിന് അപേക്ഷിക്കാം


സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം - ശാസ്തമംഗലം സെന്ററില്‍ സെപ്റ്റംബര്‍ മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.  30 പേര്‍ക്കാണ് പ്രവേശനം.  അതിനൂതന സോഫ്‌റ്റ്വെയറുകളില്‍ പരിശീലനം നല്‍കും.  

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.   പ്രായം 2022 ജൂലൈ 31ന് 30 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക്    നിയമാനുസൃത  വയസ്സിളവ് ഉണ്ടായിരിക്കും. 

ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട്‌ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.

അപേക്ഷ  ഫോറം www.keralamediaacademy.org നിന്നും ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷാഫീസ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (SC, ST, OEC വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അക്കാദമി ബാങ്ക് അക്കൗണ്ടിലേക്ക് (സെക്രട്ടറി, അക്കൗണ്ട് നം.67324621151, ഐഎഫ്എസ്സി SBIN0070339) ഇ-ട്രാന്‍സ്ഫറായോ അടയ്ക്കാം. ഇ-ട്രാന്‍സ്ഫറായി ഫീസ് അടയ്ക്കുന്നവര്‍ ട്രാന്‍സ്ഫര്‍ സ്ലിപ് അല്ലെങ്കില്‍ യു.പി.ഐ നമ്പര്‍ അടക്കമുള്ള സ്‌ക്രീന്‍ഷോട്ട് അപേക്ഷയോടൊപ്പം വയ്ക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 20 . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484 2422275, 2422068., 9447607073

Click here to download the Application form