മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന്റെ സ്മരണാര്‍ഥം കേരള മീഡിയ അക്കാദമി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഒ.എന്‍.വി കവിതാപാരായണ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ ഒന്നാം സമ്മാനം മീര സി. വിമല്‍ ( യു.പി.എസ് ആറ്റൂര്‍ കോണം, കരിങ്ങൂര്‍ കൊല്ലം.), രണ്ടാം സമ്മാനം അനന്യ ദീലീപ് കുമാര്‍ , (ഹോളിക്രോസ് കോണ്‍വെന്റ് സ്‌കൂള്‍, താനെ മഹാരാഷ്ട്ര) മൂന്നാം സമ്മാനം അധിരാഥ്. ടി ( ദേശസേവ യു.പി സ്‌കൂള്‍, കണ്ണാടി പറമ്പ കണ്ണൂര്‍) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ശിവ പ്രിയ കെ.ജി (നാഷ്ണല്‍ എച്ച്.എസ് വളളംകുളം പത്തനംതിട്ട, രണ്ടാം സമ്മാനം നിതാഫാത്തിമ ( മുസ്ലീം ഗേള്‍സ് എച്ച്.എസ്.എസ് കണിയാപുറം, തിരുവനന്തപുരം , മൂന്നാം സമ്മാനം തേജസ്‌കൃഷണ വിജിത്ത് ( ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂള്‍ മരട്, എറണാകുളം എന്നിവരാണ് വിജയികള്‍. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 4000, 3000, 2000 രൂപ വീതം കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി നല്‍കുന്നത്. കവി ഗിരീഷ് പുലിയൂര്‍, ഒ.എന്‍.വി യുടെ ചെറുമകളും ഗായികയുമായ അപര്‍ണ്ണ രാജീവ് എന്നിവരാണ് കവിതാലാപന മത്സരത്തിന്റെ വിധി നിര്‍ണ്ണയം നടത്തിയത്. മല്‍സര വിജയികളുടേതു ഉള്‍പ്പെടെ മികച്ച നിലവാരം പുലര്‍ത്തിയ കവിതകള്‍ കോര്‍ത്തിണക്കിയ പ്രത്യേക പരിപാടി radiokerala. in -ല്‍ ഫെബ്രുവരി 27 മുതല്‍ ഞായറാഴ്ചകളില്‍ രാവിലെ 9 മണിക്ക് കേള്‍ക്കാം. പുനഃപ്രക്ഷേപണം ഞായറാഴ്ച വൈകീട്ട് 4 മണിക്ക്.