അപേക്ഷ ക്ഷണിച്ചു — ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഡയറക്ടര്‍  തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനുള്ള  അപേക്ഷ മെയ് 6 വരെ സ്വീകരിക്കും
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍  തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനുള്ള  അപേക്ഷ മെയ് 6 വരെ സ്വീകരിക്കും.

ഏതെങ്കിലും വിഷയത്തില്‍  ബിരുദാനന്തരബിരുദവും പ്രശസ്ത അച്ചടി/  ഇലക്ട്രോണിക് മാധ്യമസ്ഥാപനത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാനയോഗ്യത.  ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം/ ഗവേഷണ ബിരുദം, മാധ്യമസംബന്ധിയായ അക്കാദമിക് കൃതികളുടെയോ പ്രബന്ധങ്ങളുടെയോ രചന, ജേര്‍ണലിസം അധ്യാപനരംഗത്തെ പരിചയം എന്നിവ  അധിക അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Click here to view NOTIFICATION

Click here to download the APPLICATION FORM