സ്പോട്ട് അഡ്മിഷൻ : ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം


കേരള മീഡിയ അക്കാദമി  തിരുവനന്തപുരം, കാക്കനാട് സെന്ററുകളില്‍ ആഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് നടത്തുന്നു.  
താത്പര്യമുള്ളവർക്ക് ആഗസ്റ്റ് 10 - ന് മുമ്പ് അക്കാദമിയുടെ കാക്കനാട്, തിരുവനന്തപുരം ശാസ്തമംഗലം സെന്ററുകളില്‍ പ്രവൃത്തി ദിവസം രാവിലെ 10നും വൈകീട്ട് 4 നും ഇടയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകാം.  തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യത.
ഫോൺ: 0484 2422275, 0471 2726275

Click here to download Application form