കേരള മീഡിയ അക്കാദമി ലോക മാധ്യമസഭ : പ്രവാസഗാന മത്സരം

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ലോക കേരള മാധ്യമസഭയുടെ ഭാഗമായി അക്കാദമിയുടെ ഇന്റര്‍നെറ്റ് റേഡിയോ ആയ റേഡിയോ കേരള സംസ്ഥാനത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു. പ്രവാസജീവിതമോ കേരള വര്‍ണ്ണനയോ വിഷയമായ മലയാള ചലച്ചിത്ര ഗാനങ്ങളോ ഇതരഗാനങ്ങളോ ആണ് മത്സരത്തില്‍ ആലപിക്കേണ്ടത്. (ഉദാ: കേരളം കേരളം കേളികൊട്ടുണരുന്ന കേരളം, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു, ദൂരെയാണ് കേരളം, പോയ് വരാമോ, എത്രയും ബഹുമാനപ്പെട്ട എന്റെ, തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത…)

അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കരോക്കെ ഉപയോഗിച്ചോ അല്ലാതെയോ പാടിയ പാട്ടുകള്‍ MP3 ഫോര്‍മാറ്റിലാണ് അയക്കേണ്ടത്. radiokeralatvm@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് ഓഡിയോ ഫയലുകള്‍ അയക്കേണ്ടത്. പാടിയ വിദ്യാര്‍ത്ഥിയുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ മെയിലില്‍ എഴുതിയിരിക്കണം.

മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി അയ്യായിരം രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും, രണ്ടാം സമ്മാനം മൂവായിരം രൂപയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനം രണ്ടായിരും രൂപയും സര്‍ട്ടിഫിക്കറ്റും എന്നിങ്ങനെയാണ് ലഭിക്കുക. മത്സരത്തിനായുള്ള ഓഡിയോ ഫയലുകള്‍ അയക്കേണ്ട അവസാന തീയതി ജൂണ്‍ 10 , 5 pm . ലോക കേരളസഭയുടെ മുന്നോടിയായിട്ടാണ് കേരളമീഡിയ അക്കാദമി ലോക മാധ്യമസഭ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744844522