‘മാധ്യമങ്ങളും പ്രവാസികളും: ഏകദിന ശില്‍പ്പശാല ഇന്ന്

 

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമിയും ഇന്ത്യന്‍ പ്രവാസി പഠനകേന്ദ്രവും കേരളത്തിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായി ‘മാധ്യമങ്ങളും പ്രവാസികളും ‘ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല മീഡിയ അക്കാദമി ഹാളില്‍ പ്രമുഖ സാഹിത്യകാരന്‍ ബന്്യമിന്‍ ഇന്ന് 10ന് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരനും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അദ്ധ്യക്ഷത വഹിക്കും. പ്രവാസി പഠനകേന്ദ്രം ഡയറക്ടര്‍ റഫീക്ക് റാവുത്തര്‍ സ്വാഗതവും തൊഴില്‍സംഘടന പ്രതിനിധി സീത ശര്‍മ്മ ആശംസയും പറയും
പ്രവാസികളുടെ തൊഴിലന്വേഷണവും കുടിയേറ്റവും സമൂഹത്തില്‍ ചര്‍ച്ചയാകുന്ന്സാ ഹചര്യത്തില്‍ ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളും സങ്കീര്‍ണതകളും സംബന്ധിച്ച് മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ശില്‍പ്പശാലയുടെ ലക്ഷ്യം.
അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ വിഷയാവതരണം നടത്തും.’മാധ്യമങ്ങളിലെ കുടിയേറ്റവും സാഹിത്യവും’, ‘പ്രവാസി ഭാരതീയര്‍-സത്യവും മിഥ്യയും ‘,’കുടിയേറ്റക്കാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ ‘ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കുന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തകരായ മുസാഫര്‍ അഹമ്മദ്, വര്‍ഗീസ് കോശി,പി.എ.എം.ഹാരിസ്, കെ.എസ്.ആര്‍.മേനോന്‍ എന്നിവരാണ്.
അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട’് ഡയറക്ടര്‍ എം.രാമചന്ദ്രന്‍ ചടങ്ങില്‍ നന്ദി പറയും.