മീഡിയ അക്കാദമി: പുതിയ ബാച്ച് ഉദ്ഘാടനം സെപ്റ്റംബര് 22 ന്


കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്‌സുകളുടെ 2022 -23  ബാച്ചിന്റെ  ഉദ്ഘാടനം സെപ്റ്റംബര്‍ 22 ന് രാവിലെ 11-ന് നടക്കും. ദി ടെലഗ്രാഫ് എഡിറ്റര്‍  ആര്‍ .രാജഗോപാല്‍ പ്രവേശനോദ്ഘാടനം .നിര്‍വഹിക്കും ഫ്‌ളവേഴ്‌സ്   ചാനല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍ .ശ്രീകണ്ഠന്‍നായര്‍ മുഖ്യാതിഥി യാകും . സ്‌കോളര്‍ ഇന്‍  ക്യാമ്പസ് പ്രഭാഷണവും ഇതൊടൊപ്പം നടക്കും . അക്കാദമി ചെയര്‍മാന്‍ ആര്. എസ് ബാബു അധ്യക്ഷത വഹിക്കും..ഡോ.എം ലീലാവതി അനുഗ്രഹ പ്രഭാഷണം നടത്തും . അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ , ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര് കെ.രാജഗോപാല്‍ ,അധ്യാപകരായ കെ അജിത്, വിനീത വിജെ എന്നിവര്‍ സംസാരിക്കും.