കേരള മീഡിയ അക്കാദമി പിജി ഡിപ്ലോമ ബാച്ചുകൾക്ക് തുടക്കം
അവരവരുടെ മേഖലയിൽ അറിവും വൈദഗ്ദ്ധ്യവും നേടുകയും, അത് തങ്ങളുടെ പ്രവർത്തനങ്ങൾ വഴി സൂക്ഷ്മമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് മാദ്ധ്യമപ്രവർത്തകന്റെ വെല്ലുവിളി എന്ന് ‘ദ ടെലിഗ്രാഫ്’ എഡിറ്റർ ആർ രാജഗോപാൽ . കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 2022-23 ജേർണലിസം ആൻറ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻറ് അഡ്വേർടൈസിങ്, ടെലിവിഷൻ ജേർണലിസം എന്നീ കോഴ്സുകളുടെ ഉദ്ഘാടനവും, സ്കോളർ ഇൻ കാമ്പസ് പ്രഭാഷണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലവേർസ് ടിവി മാനേജിങ് ഡയറക്ടറും ട്വെൻറി ഫോർ വാർത്താ ചാനൽ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായരും സ്കോളർ ഇൻ കാമ്പസ് പ്രഭാഷണം നടത്തുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.
മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമി ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ്, , സെക്രട്ടറി അജിത്ത് ഭാസ്കർ, ഡയറക്ടർ കെ രാജഗോപാൽ, അദ്ധ്യാപകരായ കെ അജിത്ത്, വി ജെ വിനീത, കെ ഹേമലത എന്നിവർ സംസാരിച്ചു.