ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി നടത്തിയ ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു.

എല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ‘ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ എല്‍.പി-യുപി വിഭാഗത്തില്‍ അമൃതശ്രീ.വി.പിളള (5000 രൂപയും സര്‍ട്ടിഫിക്കറ്റും) ആയിഷ താജുദ്ദീന്‍ (4000 രൂപയും സര്‍ട്ടിഫിക്കറ്റും) ഗംഗ.എസ് (3000 രൂപയും സര്‍ട്ടിഫിക്കറ്റും) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തന്‍വി റിജോയ്, നന്മ.എസ്, അമീന ആലിയാര്‍, കൃഷ്ണപ്രിയ, അക്‌സ മറിയ സാജു എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിന് അര്‍ഹരായി(1000 രൂപയും സര്‍ട്ടിഫിക്കറ്റും).

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രസംഗമത്സരത്തില്‍ സ്‌നേഹ.എസ് ഒന്നാം സമ്മാനത്തിന് അര്‍ഹയായി (5000 രൂപയും സര്‍ട്ടിഫിക്കറ്റും). അനഘ.എ.നായര്‍ (4000 രൂപയും സര്‍ട്ടിഫിക്കറ്റും), അനുഗ്രഹ്.വി.കെ (3000 രൂപയും സര്‍ട്ടിഫിക്കറ്റും)എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ആന്‍ മരിയ സുനില്‍, മാനവ്‌സൂര്യ.എ, ശ്രീനന്ദ.വി.എസ്, ആവണി സുരേഷ്, വിനായക്.ടി.എസ് എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് (1000 രൂപയും സര്‍ട്ടിഫിക്കറ്റും)അര്‍ഹരായി.

വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തില്‍ സിദ്ധാര്‍ത്ഥ് ബിജു ഒന്നാം സമ്മാനം (5000 രൂപയും സര്‍ട്ടിഫിക്കറ്റും) നേടി. അഖില സി .ആര്‍ ,  അഫിന.എസ്.എസ്  എന്നിവര്‍ യഥാക്രമം രണ്ടാം സമ്മാനത്തിനും (4000 രൂപയും സര്‍ട്ടിഫിക്കറ്റും) മൂന്നാം സമ്മാനത്തിനും (3000 രൂപയും സര്‍ട്ടിഫിക്കറ്റും) അര്‍ഹരായി. ഫര്‍സാന പര്‍വ്വീണ്‍.ആര്‍, തോമസ്.എം.ഒ, ലിനി.വി.കോര,അലന്‍ഷാ.പി.എസ്, സൈന്ധവി എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിന് (1000 രൂപയും സര്‍ട്ടിഫിക്കറ്റും)അര്‍ഹരായി.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോ ചിത്ര മത്സരത്തില്‍ അഫീഫ് അഹമ്മദ് ഒന്നാം സമ്മാനം (10,000 രൂപയും സര്‍ട്ടിഫിക്കറ്റും) നേടി. സ്‌നേഹ ബാലകൃഷ്ണന്‍ രണ്ടാം സമ്മാനത്തിനും (7500 രൂപയും സര്‍ട്ടിഫിക്കറ്റും) റാനിയ.ആര്‍.റെയ്ഹാന്‍ മൂന്നാം സമ്മാനത്തിനും (5000 രൂപയും സര്‍ട്ടിഫിക്കറ്റും) അര്‍ഹരായി.സദ്മ ജോസി, അമല്‍.കെ, അലന്‍ സക്കറിയ, ആഷിക്.സി.ബെഞ്ചമിന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിന് (2000 രൂപയും സര്‍ട്ടിഫിക്കറ്റും)അര്‍ഹരായി.

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ സംവിധായകന്‍ സതീഷ് വെങ്ങാനൂര്‍, ദേശീയ അവാര്‍ഡ് ജേതാവും നാടകകൃത്തും പ്രഭാഷകനുമായ സുധീര്‍ പരമേശ്വരന്‍, അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുളള ആര്‍ട്ട് ഡയറക്ടര്‍ സാബു ശിവന്‍ എന്നിവര്‍ അധ്യക്ഷരായ ജൂറി കമ്മിറ്റികളാണ് വിജയികളെ തിരഞ്ഞെടുത്തത്. കേരള മീഡിയ അക്കാദമി ഒക്ടോബര്‍ 30ന് തിരുവനന്തപുരം ഭാരത് ഭവനില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ വച്ച് വിദ്യാഭ്യാസമന്ത്രി.ശ്രീ.വി.ശിവന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും.