ഗ്രാഫിക് ഡിസൈനര്‍മാരെ ആവശ്യമുണ്ട്.

സംസ്ഥാന  സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികള്‍ നിര്‍വഹിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചു. ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്റ്റ്‌വെയറുകളില്‍ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ താല്പര്യപത്രം 31.12.2022 വൈകീട്ട് 5 നു മുന്‍പായി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30   എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കും. ഐ&പി.ആര്‍.ഡി. പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.