ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനല്‍ 26ന് തളിപ്പറമ്പില്‍

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനല്‍ ഡിസംബര്‍ 26ന് വൈകീട്ട് 7ന് തളിപ്പറമ്പിലെ ധര്‍മ്മശാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ‘അറിവാണ് ലഹരി’ എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും നല്‍കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനവും സമ്മാനനല്‍കലും നിര്‍വ്വഹിക്കും.

തളിപ്പറമ്പിലെ വിപുലമായ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ശ്രീ. ജി.എസ്. പ്രദീപ് ക്വിസ് മാസ്റ്ററായ പ്രശ്നോത്തരിയുടെ കലാശപ്പോരാട്ടം. ഹയര്‍സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ജനറല്‍ കൗണ്‍സില്‍ അംഗം മൂന്ന് മേഖലകളിലായി നടന്ന മത്സരത്തില്‍ 126 ടീമുകളാണ് പങ്കെടുത്തത്. അതില്‍ നിന്നും അവസാന റൗണ്ടിലെത്തിയത് ഔമ്പത് ടീമുകളാണ്. മെഗാ ഫൈനലില്‍ ആദ്യറൗണ്ട് മത്സരത്തില്‍ ഒമ്പതില്‍ ആറ് ടീമുകളെ തിരഞ്ഞെടുക്കും. അവരുടെ മത്സരമാണ് പിന്നീട്.

രണ്ടാം സമ്മാനം 50,000 രൂപയും മറ്റ് നാല് ടീമുകള്‍ക്ക് 10,000 രൂപ വീതവുമാണ് നല്‍കുക. സ്‌കൂള്‍/ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി പദ്ധതിയായ മീഡിയ ക്ലബ്ബിന്റെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായാണ് ക്വിസ് പ്രസ് സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവത്കരണവും മാധ്യമസാക്ഷരതയുമാണ് മത്സരത്തിന്റെ ലക്ഷ്യം. ഫൈനലിസ്റ്റുകള്‍ ഇവരാണ്:

എസ്. ഭാനുലാല്‍, അനില്‍ മാത്യു- സെന്റ് ബര്‍ഗ്മാന്‍സ്,ചങ്ങനാശ്ശേരി

ഹരികൃഷ്ണന്‍.എസ്.എസ്,ശബരീനാഥ്.വി.എസ്-യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

നിവേദ്. കെ, നന്ദന.എം-ഗവ ബ്രണ്ണന്‍ കോളേജ്,തലശ്ശേരി

എസ്തപ്പാന്‍ വര്‍ഗീസ്, നിഖില്‍ സുന്ദര്‍.എം-എസ്.എച്ച്. കോളേജ്, തേവര

അനുഷ.എ.എസ്, വിഷ്ണു മഹേഷ്.എ.എസ്-യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

അമേയ അശോക്, വി ആര്‍ പ്രണവ് മോഹന്‍-മടപ്പള്ളി ഗവ കോളേജ്, വടകര

ബിന്‍ഷ അബൂബക്കര്‍,ഹെസ്ലിന്‍ഇമ്മാനുവല്‍ -എം.ജി യൂണിവേഴ്‌സിറ്റി,കോട്ടയം

അരവിന്ദ് എം.ജെ, അമല്‍.എ-ഇഗ്‌നോ,തിരുവനന്തപുരം
നവനീത് കൃഷ്ണന്‍,ശ്രീനന്ദ് സുധീഷ്-ജിഎംഎച്ച്എസ്എസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ്.