കേരള മീഡിയ അക്കാദമി: പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു

      കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേണലിസം 2021-22 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു.

     ജേണലിസം & കമ്യൂണിക്കേഷനില്‍ 1000 ല്‍ 719 മാര്‍ക്ക് നേടിയ അമല്‍ സുരേന്ദ്രന്‍ ഒന്നാം റാങ്കിന് അര്‍ഹത നേടി. 700 മാര്‍ക്ക് നേടി സൗമ്യ എസ് രണ്ടാം റാങ്കും 693 മാര്‍ക്കോടെ ജസീര്‍ ടി.കെ. തിരുവാക്കളത്തില്‍  മൂന്നാം റാങ്കും നേടി.  പരീക്ഷയെഴുതിയവരില്‍   15 പേര്‍ ഫസ്റ്റ് ക്ലാസിനും  13 പേര്‍  സെക്കന്റ് ക്ലാസിനും 4 പേര്‍ തേര്‍ഡ് ക്ലാസിനും അര്‍ഹത നേടി.

     പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങില്‍ 1000 ല്‍ 733 മാര്‍ക്ക് നേടി ദേവു വിജയ ഒന്നാം റാങ്കിന് അര്‍ഹത നേടി. 723 മാര്‍ക്കോടെ ഫര്‍ഹ എന്‍.എസ്. രണ്ടാം റാങ്കും 703 മാര്‍ക്കോടെ അക്ഷയ് ബാബു എം  മൂന്നാം റാങ്കും നേടി.  20 പേര്‍ ഫസ്റ്റ് ക്ലാസിനും 14 പേര്‍ സെക്കന്റ് ക്ലാസിനുമര്‍ഹത നേടി.

     ടി.വി. ജേണലിസത്തില്‍ 900 ല്‍ 603 മാര്‍ക്കോടെ അഹല്യ മണി നായര്‍  ഒന്നാം റാങ്കും 572 മാര്‍ക്കോടെ സന്ദീപ് സുരേന്ദ്രന്‍ രണ്ടാം റാങ്കും നേടി. 566 മാര്‍ക്ക് നേടിയ തുളസി ആറിനാണ് മൂന്നാം റാങ്ക്. 6 പേര്‍ ഫസ്റ്റ് ക്ലാസിനും 32 പേര്‍ സെക്കന്റ് ക്ലാസിനുമര്‍ഹത നേടി.

     ജേണലിസം വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ അമല്‍ സുരേന്ദ്രന്‍ കൂത്താട്ടുകുളം കിഴക്കൊമ്പ് വലിയപറമ്പില്‍ പി.കെ. സുരേന്ദ്രന്റെയും വത്സ സുരേന്ദ്രന്റെയും മകനാണ്. ഉള്ളാട്ടില്‍ ഫിലിംസില്‍ അസിസ്റ്റന്റ് സ്‌ക്രിപ്റ്റ് റൈറ്ററായി ജോലി ചെയ്യുകയാണ്. ജേണലിസം വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ സൗമ്യ എസ് കൊല്ലം ചവറ വിനുഭവനത്തില്‍ ആര്‍. മണികണ്ഠന്റെയും എസ്. സുമയുടെയും  മകളാണ്.  ന്യൂസ് 18 ചാനലില്‍ ഡിജിറ്റല്‍ ജേണലിസ്റ്റാണ്. മലപ്പുറം തിരുനാവായ തിരുവാക്കളത്തില്‍ ടി.കെ അലവിക്കുട്ടിയുടെയും കെ.പി സൈനബയുടെയും മകനാണ് ജേണലിസം വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ ജസീര്‍ ടി.കെ. തിരുവാക്കളത്തില്‍. പ്രമുഖ ന്യൂസ് പോര്‍ട്ടല്‍ ദ ക്യൂവില്‍ അസിസ്റ്റന്റ് സബ് എഡിറ്റര്‍ ആണ്.

     പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ദേവു വിജയ പത്തനംതിട്ട കോഴഞ്ചേരി മേലുകര മൂത്തമ്മേത്ത് വിജയകുമാര്‍ നായരുടെയും ലേഖ വിജയകുമാറിന്റെയും മകളാണ്.പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ ഫര്‍ഹ എന്‍ എസ് തിരുവനന്തപുരം വഞ്ചിയൂര്‍ കുന്നുകുഴി ടി.സി 12/646, കെ.വി.ആര്‍ 11ല്‍ എ നസറുദ്ദീന്‍ – എ.എന്‍ ഷമീം ബീഗം ദമ്പതികളുടെ  മകളാണ്. ഇപ്പോള്‍ ബീക്കാ ആഡ്‌സില്‍ ജോലിചെയ്യുന്നു. ഇലന്തിക്കര മാളിയേക്കല്‍ വീട്ടില്‍ എം.പി ബാബുവിന്റെയും ജിനി ബാബുവിന്റെയും മകനാണ് പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ അക്ഷയ് ബാബു എം. ആക്യുറേറ്റ് മീഡിയയില്‍ ജോലിചെയ്യുന്നു.

     ടെലിവിഷന്‍ ജേണലിസത്തില്‍ ഒന്നാം റാങ്ക് നേടിയ അഹല്യ മണി നായര്‍  മലപ്പുറം തേഞ്ഞിപ്പാലം പള്ളിക്കല്‍ പുത്തൂര്‍ മണിമന്ദിരത്തില്‍ മണി കെ.വിയുടെയും മൃണാളിനി പിയുടെയും മകളാണ്.  ഇപ്പോള്‍ ആല്‍ക്കര്‍ എന്റര്‍ടെയ്ന്റ്‌മെന്‍സില്‍ ജോലിചെയ്യുന്നു. ടെലിവിഷന്‍ ജേണലിസത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സന്ദീപ് സുരേന്ദ്രന്‍ കഥ ന്യൂസ് ആപ്പില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് & കണ്ടന്റ് മാനേജരാണ്. ഇടുക്കി ഉപ്പുതറ മാതിരംപള്ളില്‍ കെ സുരേന്ദ്രന്റെയും ബീന സുരേന്ദ്രന്റെയും മകനാണ്. ടി.വി.ജേണലിസത്തില്‍ മൂന്നാം റാങ്ക് നേടിയ തുളസി ആര്‍ പാലക്കാട് പള്ളത്തേരി പാറക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും സുധ രാധാകൃഷ്ണന്റെയും മകളാണ്. റിപ്പോര്‍ട്ടര്‍ ടിവിയില്‍  ജേണലിസ്റ്റ് ട്രെയിനിയാണ്.

Click here to view Journalism and Communication result

Click here to view Public Relations and Advertising result

Click here to view Television Journalism result