മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2022-2023 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.  
 ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ മുരളി കൃഷണന്‍ , ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം എന്നിവര്‍   അര്‍ഹരായി.  
75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ്് ഷിന്റോ ജോസഫ്- മലയാള മനോരമ,.പി.വി.കുട്ടന്‍- കൈരളി ടിവി, പി.എസ് വിനയ -ഏഷ്യാനെറ്റ് ന്യൂസ്,ദിലീപ് മലയാലപ്പുഴ-ദേശാഭിമാനി,കെ.എസ്. ഷംനാസ് -മാധ്യമം,ജി.ബാബുരാജ്- ജനയുഗം, സി.നാരായണന്‍, ഡോ.നടുവട്ടം സത്യശീലന്‍,നീതു സി.സി-മെട്രോവാര്‍ത്ത എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

പൊതു ഗവേഷണ മേഖലയില്‍ ശ്രീജിഷ.എല്‍-,ഇന്ത്യ ടുഡേ,സജി മുളന്തുരുത്തി-, മലയാള മനോരമ,അമൃത.എ.യു, മാതൃഭൂമി ഓലൈന്‍,അനു എം.- മാധ്യമം ദിനപത്രം,അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍’ല്‍,അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്,ശ്യാമ.എന്‍.ബി- കൊച്ചി എഫ്.എം,സുപ്രിയ സുധാകര്‍- ദേശാഭിമാനി,ടി.ജെ.ശ്രീജിത്ത്- മാതൃഭൂമി,റഷീദ് ആനപ്പുറം ദേശാഭിമാനി,സിജോ പൈനാടത്ത്-ദീപിക,.ഹംസ ആലുങ്ങല്‍- സുപ്രഭാതം ദിനപത്രം,വി.ജയകുമാര്‍-കേരളകൗമുദി,മൊഹമ്മദ് ബഷീര്‍.കെ-ചന്ദ്രിക ദിനപത്രം എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍,എം.പി.അച്യുതന്‍,ഡോ.പി.കെ.രാജശേഖരന്‍,ഡോ.മീന ടി പിളള , ഡോ.നീതു സോന
എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.മാര്‍ച്ച് 21 ന് നടക്കുന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ സെക്രട്ടറി കെ ജി സന്തോഷ് പങ്കെടുത്തു.


കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന് അര്‍ഹരായവര്‍

കാറ്റഗറി :1.  ഒരു ലക്ഷം രൂപയ്ക്ക് അര്‍ഹരായവര്‍

1. ഡോ.ഒ.കെ മുരളി കൃഷണന്‍
(ചീഫ് സബ് എഡിറ്റര്‍ മാതൃഭൂമി)      
മാധ്യമവും നിയമവും.

2. ജഷീന എം ,
(സീനിയര്‍ റിപ്പോര്‍ട്ടര്‍,ദേശാഭിമാനി )
വാര്‍ത്തയിലെ സ്ത്രീ: ഭാഷയും വീക്ഷണവും

കാറ്റഗറി :2.  75000/- രൂപയ്ക്ക് അര്‍ഹരായവര്‍

1.ഷിന്റോ ജോസഫ് ,
(സീനിയര്‍ റിപ്പോര്‍ട്ടര്‍, മലയാള മനോരമ )
ചരിത്ര പ്രതിസന്ധിയില്‍ കുടിയേറ്റ കര്‍ഷകര്‍; മലയോര മേഖലയിലെ പുതിയ വെല്ലുവിളികളോടുളള മാധ്യമസമീപനം


2.പി.എസ് വിനയ , -ഏഷ്യാനെറ്റ് ന്യൂസ്,
Women Representation &Participation in  Media House – Comparative Study between English Media Houses  and South Indian Media Houses with Special Focus on Malayalam Media Houses.


3.പി.വി കുട്ടന്‍, കൈരളി ടി.വി
അഴിമതിയില്‍ ദൃശ്യമാധ്യമങ്ങളുടെ ഇടപെടല്‍  


4.ദിലീപ് മലയാലപ്പുഴ-ദേശാഭിമാനി,
ശാസ്ത്ര മാധ്യമ  പ്രവര്‍ത്തനം മലയാളത്തില്‍: വെല്ലുവിളികളും സാധ്യതകളും (ബഹിരാകാശ ഗവേഷണം മുന്‍ നിര്‍ത്തിയുളള പഠനം.)


5. കെ.എസ്.ഷംനാസ് -മാധ്യമം,
ലക്ഷദ്വീപിലെ പ്രസിദ്ധീകരണങ്ങളും പത്ര പ്രവര്‍ത്തന ചരിത്രവും.


6.ജി.ബാബുരാജ്- ജനയുഗം, പത്രമാരണം -കേരളത്തില്‍ മാധ്യമ ധ്വംസനത്തിന്റെ ചരിത്രം


7.സി.നാരായണന്‍-മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ,മാതൃഭൂമി, കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയം: മാധ്യമങ്ങള്‍ എങ്ങനെ ദിശ നിര്‍ണ്ണയിച്ച്, പരിണമിപ്പിച്ചു?


8.ഡോ.നടുവട്ടം സത്യശീലന്‍
സൈബര്‍ മാധ്യമങ്ങളുടെ സംസ്‌കാര നിര്‍മ്മിതി :ഒരു മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യം


9.നീതു സി.സി-മെട്രോവാര്‍ത്ത,
 അലിഖിത ആര്‍ത്തവ അയിത്തവും മാധ്യമങ്ങളും


കാറ്റഗറി : 3.  10000/- രൂപയ്ക്ക് അര്‍ഹരായവര്‍

1.ശ്രീജിഷ.എല്‍-,ഇന്ത്യ ടുഡേ,
സംശുദ്ധ വാര്‍ത്ത നിര്‍മ്മിതിയും ഫാക്ട് ചെക്കിന്റെ അനിവാര്യതയും


2.സജി മുളന്തുരുത്തി-, മലയാള മനോരമ,
മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത ആദിവാസി വിഷയങ്ങളിലെ അറിയപ്പെടാത്ത ദുരന്തചിത്രങ്ങള്‍


3.അമൃത.എ.യു, മാതൃഭൂമി ഓലൈന്‍,
ജെന്‍ഡര്‍ ഐഡിന്റിറ്റി വെളിപ്പെടുത്തുവരുടെ കുടുംബം സാമൂഹികമായി നേരിടുന്ന ആഘാതം – ബോധവത്കരണത്തില്‍ മാധ്യമങ്ങള്‍ക്കുളള പങ്ക്


4.അനു എം.- മാധ്യമം ദിനപത്രം,
 ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വ നിര്‍മിതിയില്‍ മാധ്യമങ്ങളുടെ പങ്ക്


5.അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍,
കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അതിശയിപ്പിക്കുന്ന മുറ്റേത്തില്‍ മാധ്യമങ്ങളുടെ പങ്ക്.


6.അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്
Media Coverage in Migrant issues  Kerala


7.ശ്യാമ.എന്‍.ബി- കൊച്ചി എഫ്.എം,
പാരിസ്ഥിതിക പ്രക്ഷേപണം:ആകാശവാണി  പരിപാടികളെ മുന്‍നിര്‍ത്തി ഒരു പഠനം


8.സുപ്രിയ സുധാകര്‍- ദേശാഭിമാനി,
പോക്‌സോ കേസുകളും മാധ്യമ റിപ്പോര്‍’ിങ്ങും


9.ടി.ജെ.ശ്രീജിത്ത്- മാതൃഭൂമി
കാലാവസ്ഥ വ്യതിയാനവും പ്രളയാനന്തര മാധ്യമപ്രവര്‍ത്തനവും കേരള പാശ്ചാത്തലത്തിലുളള പഠനം.


10.റഷീദ് ആനപ്പുറം ,ദേശാഭിമാനി,
ഭിശേഷികുട്ടികളുടെ പഠനം, തൊഴില്‍പരിശീലനം, പുനരധീവാസം


11.സിജോ പൈനാടത്ത്-ദീപിക,
പാതിവഴിയില്‍ പഠനം നിര്‍ത്തു ആദിവാസി കുട്ടികള്‍: ചരിത്രം, സാമൂഹ്യ, സാംസ്‌കാരിക പരിസരങ്ങളുടെ സ്വാധീനം


12.ഹംസ ആലുങ്ങല്‍- സുപ്രഭാതം ദിനപത്രം, പെജയിലുകള്‍ ഇതുവരെ പറഞ്ഞത്, ഇനി പറയേണ്ടത്

13.വി.ജയകുമാര്‍-കേരളകൗമുദി,
മുഖ്യധാരാ മാധ്യമങ്ങള്‍ vs നവമാദ്ധ്യമങ്ങള്‍


14.മുഹമ്മദ് ബഷീര്‍.കെ-ചന്ദ്രിക ദിനപത്രം,
മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക്


മാര്‍ച്ച് 21 ന് നടക്കുന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ സെക്രട്ടറി കെ.ജിസന്തോഷ് പങ്കെടുത്തു.