ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട’് ഓഫ് കമ്യൂണിക്കേഷനില്‍ എട്ടാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ ശ്രീകാന്ത് കെ.എസ് ഒന്നാം റാങ്കിനും ഷാജഹാന്‍ എം.എസ് രണ്ടാം റാങ്കിനും മിലാനോ ബ്രൂണോ ഫെര്‍ണാണ്ടസ് മൂന്നാം റാങ്കിനും അര്‍ഹരായി. തൃശൂര്‍ കാനാട്ടുകര കളപ്പുര കോവിലകത്തെ കെ.ബി.സന്തോഷിന്റെയും രേഖ ആര്‍ പ്രഭുവിന്റെയും മകനാണ് ഒന്നാം റാങ്ക് നേടിയ കെ.എസ് ശ്രീകാന്ത്. തിരുവനന്തപുരം പട്ടം ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് രണ്ടാം റാങ്ക് നേടിയ ഷാജഹാന്‍ എം.എസ്. കൊല്ലം തിരുമുല്ലവാരം വിഷ്ണത്തുകാവ് നഗര്‍ 6 കെ.പി.പിള്ള ആര്‍ക്കേഡില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും   അഗത ബ്രൂണോയുടെയും മകനാണ് മൂന്നാം റാങ്ക് നേടിയ മിലാനോ ബ്രൂണോ ഫെര്‍ണാണ്ടസ്.

Click here to view Result Kochi

Click here to view Result TVM