കേരള മീഡിയ അക്കാദമി മീഡിയ മീറ്റ് 2023 ചെന്നൈയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.

കേരള മീഡിയ അക്കാദമി ചെന്നൈ മലയാളി സംഘടനകളുടെ സഹകരണത്തോടെ ചെന്നൈയിൽ സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ രചിച്ച് അക്കാദമി പ്രസിദ്ധീകരിച്ച ദി ചേയ്ഞ്ചിംഗ് മീഡിയാ സ്കേപ്പ് എന്ന പുസ്തകം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രകാശനം ചെയ്യുന്നു. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു, മുൻ കേരള വിദ്യഭ്യാസമന്ത്രി എം എ ബേബി, മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, മുതിർന്ന മാധ്യമ പ്രവർത്തകരായ ബി ആർ പി ഭാസ്കർ , ശശികുമാർ , മിഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് തുടങ്ങിയവർ സമീപം.
കേരള മീഡിയ അക്കാദമി ചെന്നൈ മലയാളി സംഘടനകളുടെ സഹകരണത്തോടെ ചെന്നൈയിൽ സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ൽ ശശികുമാറിനെക്കുറിച്ച് അക്കാദമി നിർമിച്ച ഡോക്യുഫിക്ഷൻ യു ട്യൂബ് റിലീസ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കുന്നു. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു, മുൻ കേരള വിദ്യഭ്യാസമന്ത്രി എം എ ബേബി, മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, മുതിർന്ന മാധ്യമ പ്രവർത്തകരായ ബി ആർ പി ഭാസ്കർ , ശശികുമാർ , മിഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് തുടങ്ങിയവർ സമീപം.

*തമിഴ്നാടും കേരളവും യോജിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ* 
ഭരണഘടനാവിപത്ത് നേരിടുന്ന നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പോരാടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഡോക്ടർ എം കെ സ്റ്റാലിൻ പറഞ്ഞു .
കേരള മീഡിയ അക്കാദമി ചെന്നൈയിൽ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലയാളികളും  തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്. സമത്വത്തെ എതിർക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദർശം.  വിദേശ രാജ്യം ഇന്ത്യ ആക്രമിച്ചപ്പോൾ വീടിരുന്നാൽ മാത്രമേ ഓട് മാറ്റാൻ കഴിയൂ എന്ന് അണ്ണാദുരൈ പറഞ്ഞിരുന്നു.  അതിന് സമാനമാണ് ഇന്നത്തെ അവസ്ഥ . ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷവും അടിസ്ഥാന സംവിധാനവും തകർക്കപ്പെടുകയാണ്.  മതനിരപേക്ഷതയും സാമൂഹ്യനീതിയും അപകടത്തിലാണ്.  ഇന്ത്യയെ രക്ഷിക്കാൻ മാധ്യമങ്ങൾ പങ്കുവഹിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ രചിച്ച ദി ചെയ്ഞ്ചിങ് മീഡിയാസ്കേപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനവും ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മീഡിയ അക്കാദമി നിർമ്മിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാറിനെ കുറിച്ചുള്ള അൺമീഡിയേറ്റഡ് എന്ന ഡോക്യുഫിക്ഷൻ്റെ പ്രദർശന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യ പ്രതി മുൻ സംസ്ഥാന വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രി എം എ ബേബി ഏറ്റുവാങ്ങി. സനാതന ധർമ്മത്തെ ചൊല്ലി വിവാദവിസ്ഫോടനം സൃഷ്ടിക്കുന്നത് ദുരുപദി ഷ്ടമാണെന്ന് ബേബി പറഞ്ഞു. ആരാധനാലയത്തിന് സമീപം ദളിതനെ  ചുട്ടുകൊല്ലുന്നതാണോ സനാതന ധർമ്മം.  സ്ത്രീകളെ അന്തർജ്ജനങ്ങൾ ആക്കി വീടിനുള്ളിൽ ആക്കുന്ന  സ്ത്രീ സ്വാതന്ത്ര്യ നിഷേധ തത്വശാസ്ത്രം എങ്ങനെയാണ് അവസാനവാക്ക് ആകുന്നതെന്നും  ബേബി ചോദിച്ചു.  അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരുന്നു. ദ്രാവിഡ മാധ്യമ പഠനത്തിന് മീഡിയ അക്കാദമി തമിഴ്നാട് സർക്കാരിന്റെ സഹായത്തോടെ ചെയർ സ്ഥാപിക്കുന്നതിനുള്ള  ചെയർമാന്റെ നിർദ്ദേശത്തോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു. 
  തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു, മാധ്യമ സാരഥികളായ  ബി ആർ പി  ഭാസ്കർ, ശശികുമാർ,  ദ ടൈംസ് ഓഫ് ഇന്ത്യ   റസിഡൻറ് എഡിറ്റർ അരുൺ റാം, സംഘാടകസമിതി ചെയർമാനായ ഡോക്ടർ എ വി  അനൂപ്, മലയാളി ക്ലബ് പ്രസിഡൻറ് എൻ ആർ പണിക്കർ, മദ്രാസ് മലയാളി സമാജം പ്രസിഡൻറ് എം ശിവദാസൻ പിള്ള, മീഡിയ അക്കാഡമി സെക്രട്ടറി  കെ ജി സന്തോഷ് എന്നിവർ സംസാരിച്ചു.
മലയാളി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്,  സ്വരലയ ചെയർമാൻ ഡോ. ജി രാജ്മോഹൻ എന്നിവർ സംബന്ധിച്ചു.