സ്പോട്ട് അഡ്മിഷന്‍ – ഫോട്ടോ ജേണലിസം Apply Now

 കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം 10-ാം ബാച്ച് കോഴ്‌സിലേക്ക്  ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 2023 ഡിസംബർ 2 നു മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, പ്ലസ് ടു)  ആധാര്‍ കാര്‍ഡ്, എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ (10 am – 5 pm) എറണാകുളം  കാക്കനാടുള്ള  കേരള മീഡിയ അക്കാദമി  ആസ്ഥാന മന്ദിരത്തില്‍ നേരിട്ട് ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0484 2422275, 8281360360.