ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’ദ്വിദിന മാധ്യമ ശില്പശാല- Click here

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുകയാണ്.  എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി രണ്ടാം മേഖലാ ശില്‍പശാല പീച്ചി, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 17, 18  തിയതികളില്‍ നടക്കും. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ദ്ധര്‍ സംസാരിക്കും. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ദ്ധ പരിശീലനവും ക്യാമ്പില്‍  പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. താമസവും അനുബന്ധ സൗകര്യങ്ങളും അക്കാദമി ഒരുക്കുന്നതാണ്.പ്രസ്തുത പരിപാടിയിലേക്ക് ഈ വിഷയത്തില്‍ തത്പരരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക്   https://forms.gle/byCVFr6TLxemraUz7 ലിങ്കിലൂടെ  നവംബര്‍ 14-ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാം.