വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

VE Rank Holders 2023

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍  2023 ജനുവരി ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  ശ്രീകുമാര്‍ സുജീഷ് ഒന്നാം റാങ്കിനും കൃഷ്ണനുണ്ണി എം.ബി. രണ്ടാം റാങ്കിനും ഷിനോ സി.എസ്  മൂന്നാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ     ശ്രീകുമാര്‍ സുജീഷ് തൃശൂര്‍ ചേര്‍പ്പ് മുളംകുന്നത്തുകാവില്‍ വീട്ടില്‍ എസ് സുജീഷിന്റെയും സ്മിത സുജീഷിന്റെയും മകനാണ്. ഇപ്പോള്‍ ടാഗ്ബാഗ് കോര്‍ണര്‍ സ്‌റ്റോണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നു. രണ്ടാം റാങ്കിന് അര്‍ഹനായ കൃഷ്ണനുണ്ണി എം. ബി. പുത്തന്‍വേലിക്കര മഠത്തിപ്പറമ്പില്‍ വീട്ടില്‍ എം ബാലചന്ദ്രന്റെയും, ശ്രീലത ഇ.ബി യുടെയും മകനാണ്. ഇപ്പോള്‍ ഹെഡ് & ഫെയ്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മൂന്നാം റാങ്കിന് അര്‍ഹനായ ഷിനോ സി.എസ് തൃശൂര്‍ കുന്നംകുളം ചൊവ്വല്ലൂര്‍  വീട്ടില്‍               ഷേബി സി.ജി യുടെയും പെനീന സി.സിയുടേയും മകനാണ്. ഇപ്പോള്‍ ഫിലിം എഡിറ്ററായി ജോലി ചെയ്യുന്നു.

Click here to view Result