പി.ജി. ഡിപ്ലോമ 2022-23 പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട’് ഓഫ് കമ്യൂണിക്കേഷനില്‍ ജേണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേണലിസം 2022-23 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു.
ജേണലിസം & കമ്യൂണിക്കേഷനില്‍ 1000 ല്‍ 714 മാര്‍ക്ക് നേടിയ ദേവിപ്രിയ സുരേഷ് ഒന്നാം റാങ്കിന് അര്‍ഹത നേടി. 681 മാര്‍ക്ക് നേടി അഖില അജയന്‍ രണ്ടാം റാങ്കും 677 മാര്‍ക്കോടെ ആതിര കെ.എം, ലക്ഷ്മി വിശ്വനാഥന്‍ എന്നിവര്‍ മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയവരില്‍ 22 പേര്‍ ഫസ്റ്റ് ക്ലാസിനും 5 പേര്‍ സെക്കന്റ് ക്ലാസിനും അര്‍ഹത നേടി.
പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങില്‍ 1000 ല്‍ 787 മാര്‍ക്ക് നേടിയ പ്രതിഭ സി.ക്കാണ് ഒന്നാം റാങ്ക്. 774 മാര്‍ക്കോടെ ഗോപിക എന്‍. രണ്ടാം റാങ്കും 707 മാര്‍ക്കോടെ അനന്ത കൃഷ്ണന്‍ ടി.ജെ, ഇന്ദു വി. കുട്ടന്‍, കാവേരി പ്രമോദ് എന്നിവര്‍ മൂന്നാം റാങ്കും നേടി. പരീക്ഷ എഴുതിയ 36 പേരും ഫസ്റ്റ് ക്ലാസിന് അര്‍ഹരായി.
ടി.വി. ജേണലിസത്തില്‍ 1000 ല്‍ 684 മാര്‍ക്കോടെ അമന്‍ നിവേദ് വി. ഒന്നാം റാങ്കും 651 മാര്‍ക്കോടെ ശരണ്യ എ.എസ് രണ്ടാം റാങ്കും നേടി. 639 മാര്‍ക്ക് നേടിയ അഞ്ചു എസ് പാലനാണ് മൂന്നാം റാങ്ക് . 19 പേര്‍ ഫസ്റ്റ് ക്ലാസിനും 16 പേര്‍ സെക്കന്റ് ക്ലാസിനും അര്‍ഹത നേടി.
ജേണലിസം & കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ദേവിപ്രിയ സുരേഷ് തൃശ്ശൂര്‍ പട്ടിക്കാട് കാരക്കുന്നേല്‍ വീട്ടില്‍, സുരേഷ് കുമാര്‍ കെ.കെ യുടേയും ഷീജ എ.കെ യുടേയും മകളാണ്. ദ ഹിന്ദു കൊച്ചി എഡിഷനില്‍ സബ് എഡിറ്റര്‍ ആണ്. ജേണലിസം വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ അഖില അജയന്‍ കോട്ടയം ഇറഞ്ഞാല്‍ ഗീതം വീട്ടില്‍ അജയ കുമാറിന്റേയും ഗീതാദേവിയുടേയും മകളാണ്. ദ ഹിന്ദു തിരുവനന്തപുരം ഡസ്‌കില്‍ പ്രൊബേഷനില്‍ സബ് എഡിറ്റായി ജോലി ചെയ്യുന്നു. മൂന്നാം റാങ്കു നേടിയ ആതിര കെ.എം. പാലക്കാട് തെക്കേ വാവനൂര്‍, പുളിയത്ത് മണിപ്രാകുണ്ടില്‍ വീട്ടില്‍ വാസുദേവന്‍ പി.എം.ന്റെയും ശ്രീദേവി കെ.എം ന്റെയും മകളാണ്. ഇപ്പോള്‍ പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് ഇന്ത്യയില്‍ കമ്യൂണിക്കേഷന്‍ ഓഫീസറായി ജോലി ചെയ്യുന്നു. ലക്ഷ്മി വിശ്വനാഥന്‍ തൃശ്ശൂര്‍ കുറ്റിമുക്ക് 3സി മാധവം അപ്പാര്‍ട്ട’്‌മെന്റ്‌സില്‍ എന്‍.ടി. വിശ്വനാഥന്റെയും ലത വിശ്വനാഥന്റേയും മകളാണ്. ഇപ്പോള്‍ പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ മാസ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.
പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ പ്രതിഭ സി. ഒറ്റപ്പാലം ചെറുമുക്ക് വാര്യത്തില്‍ സി.ജയപ്രകാശ് നാരായണന്റെയും ബിന്ദുമോള്‍ സെബാസ്റ്റ്യന്റേയും മകളാണ്. ആക്യൂറേറ്റ് മീഡിയ കൊച്ചിയില്‍ ജോലി ചെയ്യുന്നു. രണ്ടാം റാങ്കു നേടിയ ഗോപിക എന്‍. തിരുവനന്തപുരം തിരുമല പ്രയാഗില്‍ രതീഷ് എന്‍ ന്റെയും, സുജയുടേയും മകളാണ്. ഇപ്പോള്‍ ഡേവിഡ്‌സണ്‍ പി.ആര്‍.& കമ്യൂണിക്കേഷന്‍സ് കൊച്ചിയില്‍ ജോലി ചെയ്യുന്നു. മൂന്നാം റാങ്ക് നേടിയ അനന്ത കൃഷ്ണന്‍ ടി.ജെ അടൂര്‍ തെക്കന്‍ഞ്ചേരി വീട്ടില്‍ വി. ജയകൃഷ്ണന്റേയും, ഇന്ദു ആര്‍.ന്റെയും മകനാണ്. ക്രിക്ട്രാക്കര്‍ ബാംഗ്ലൂരില്‍ സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഇന്ദു വി. കുട്ടന്‍ മുളന്തുരുത്തി വാഴമേലില്‍
കുട്ടന്റേയും (Late) കുമാരിയുടേയും മകളാണ്. ഇപ്പോള്‍ കൊച്ചിയിലെ ശുചിത്വ മിഷന്‍ ഓഫീസില്‍ ജോലി ചെയ്യുന്നു. കാവേരി പ്രമോദ് ചേര്‍ത്തല കോടംതുരുത്ത് വാര്യം വീട്ടില്‍ പ്രമോദ് കുമാറിന്റെയും പ്രിയ പ്രമോദിന്റെയും മകളാണ്.
കോഴിക്കോട് ഇരിഞ്ഞാല്‍ വേദിക വീട്ടില്‍ അമന്‍ നിവേദ് വി. ആണ് ടെലിവിഷന്‍ ജേണലിസത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ആശാരുകുടിയില്‍ ശശിയുടേയും ബിന്ദുവിന്റെയും മകളാണ് ടെലിവിഷന്‍ ജേണലിസത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശരണ്യ എ.എസ്. ഇപ്പോള്‍ നവകേരളയില്‍ സബ് എഡിറ്റര്‍ ട്രയിനിയായി ജോലി നോക്കുന്നു. ടി.വി.ജേണലിസത്തില്‍ മൂന്നാം റാങ്ക് നേടിയ അഞ്ചു എസ്. പാലന്‍ മാവേലിക്കര ചാരുംമൂട് സത്യപാലന്‍ ടി യുടേയും അനിത ഭാസിയുടേയും മകളാണ്.