‘ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും ‘ ഉത്തരമേഖലാ ദ്വിദിന ശില്പശാലക്ക് തുടക്കമായി .

കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി നടത്തുന്ന ‘ ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും ‘ ഉത്തരമേഖലാ ദ്വിദിന ശില്പശാല  സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ : കെ വി മനോജ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു 

‘ ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും ‘ ഉത്തരമേഖലാ ദ്വിദിന ശില്പശാലക്ക്
തുടക്കമായി .
കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി നടത്തുന്ന ‘ ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും ‘ ഉത്തരമേഖലാ ദ്വിദിന ശില്പശാലക്ക്‌ കണ്ണൂരിൽ തുടക്കമായി. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ : കെ വി മനോജ്‌കുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ബാലാവകാശനിയമങ്ങളിൽ  നിരവധി പഴുതുകളുണ്ടെന്നും കാലാനുസൃതമായ പരിഷ്കാരങ്ങളിലൂടെ   കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും  അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും നിലവിലുള്ള നിയമങ്ങൾ അപര്യപ്തമാണ്‌ . ഒരു കുഞ്ഞിന്റെ അവകാശങ്ങൾ ഭ്രൂണാവസ്ഥയിൽ നിന്നുതന്നെ ആരംഭിക്കും.  യുദ്ധങ്ങൾ നടന്നാലും കലാപങ്ങൾ നടന്നാലും അത് ആദ്യം ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികൾക്കെതിരായ അവകാശലംഘനങ്ങൾ ചൂണ്ടിക്കാണിക്കാൻ മാധ്യമങ്ങൾ മുഖ്യ പങ്കുവഹിക്കണം .

ഏറ്റവും കൂടുതൽ അനാഥ ബാല്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഗാസയിൽ ആണെന്നും പലസ്തീനിലെ  കുട്ടികൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും  കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.ബാല നീതി നിയമങ്ങളും മാധ്യമ റിപ്പോർട്ടിങ്ങും  എന്ന വിഷയത്തിൽ യൂണിസെഫ്  കമ്മ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് ശ്യാം സുധീർ ബണ്ടിയും വ്യാജ വാർത്തകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ മാതൃഭൂമി ഓൺലൈൻ കൺസൾട്ടന്റ് സുനിൽ പ്രഭാകറും ക്ലാസെടുത്തു. കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം പി പി ശശീന്ദ്രൻ , അക്കാദമി ജനറൽ കൗൺസിലംഗം സുരേഷ് വെള്ളിമംഗലം, അക്കാദമി മുൻ ജനറൽ കൗൺസിലംഗം ദീപക് ധർമ്മടം,  കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, കണ്ണൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു. ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു ക്യാമ്പ് ഡയറക്ടറായിരുന്നു.