മാധ്യമ പ്രവർത്തനം ബാലസൗഹൃദമാകണം: പി പി ദിവ്യ

വാക്കുകൾ തിരിച്ചെടുക്കുവാനാകാത്ത കാലത്താണ് ജീവിക്കുന്നതെന്നും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുബോൾ മാധ്യമങ്ങൾ സ്വയം സെൻസർഷിപ് ഏർപ്പെടുത്തണമെന്നും കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു . കണ്ണൂരിൽ കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്‌തമായി സംഘടിപ്പിച്ച ബാലാവകാശവും ശിശുസൗഹൃദ മാധ്യമപ്രവർത്തനവും എന്ന ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ . സാമൂഹ്യ പ്രതിബദ്ധയുള്ള വിഷയങ്ങൾ വാർത്തയാക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കുട്ടികളുടെ വ്യക്തിത്വത്തെ അത് പ്രതികൂലമായി ബാധിക്കാതിരിക്കാൻ മാധ്യമപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു . കോഴിക്കോട്, കണ്ണൂർ , വയനാട് , കാസർകോഡ് ജില്ലകളിൽ നിന്ന് ശില്പശാലയിൽ പങ്കെടുത്തുവർക്കുള്ള സർട്ടിഫിക്കറ്റുകളും അവർ വിതരണം ചെയ്തു . മീഡിയ അക്കാഡമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, സെക്രട്ടറി അനിൽ ഭാസ്കർ , ഭരണസമിതി അംഗം സുരേഷ് വെള്ളിമംഗലം , യൂണിസെഫ് കമ്മ്യൂണികേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി, കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ് , ക്യാമ്പ് ഡയറക്ടർ എസ് ബിജു തുടങ്ങിയവർ പങ്കെടുത്തു .