മാധ്യമലോകം മതവര്‍ഗീയതയുടെ ഉപകരണങ്ങളാവുന്നു: സുനില്‍ പി ഇളയിടം

കേരള മീഡിയ കോൺക്ലേവിൽ നടന്നമലയാള മാധ്യമങ്ങളുടെ വികാസപരിണാമും വർത്തമാനകാലവും എന്ന ചർച്ചാ പരിപാടിയിൽ സുനിൽ പി ഇളയിടം, സ്മിത ഹരിദാസ്, എൻ.പി. ചന്ദ്രശേഖരൻ എന്നിവർ

മാധ്യമപ്രവര്‍ത്തകരും മാധ്യമ ലോകവും മത വര്‍ഗീയതയുടെ ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സുനില്‍ പി ഇളയിടം
കൊച്ചിയില്‍ കേരള മീഡിയ അക്കാദമി സംഘഡിപ്പിച്ച മീഡിയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതീയ വിവേചനം ഇല്ലാത്ത, വാര്‍ത്തയില്‍ നിന്നും വലിയൊരു വിജ്ഞാനലോകം സൃഷ്ടിച്ച കേസരി ആകണം മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനുമാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ആപ്ത വാക്യമെന്ന് പറഞ്ഞ അദ്ദേഹം മൂലധനത്തിന്റെ പിടിമുറക്കത്തിലാണ് ഇന്നത്തെ മാധ്യമ ലോകം എന്നും ഓര്‍മിപ്പിച്ചു.
മലയാള മാധ്യമങ്ങളുടെ വികാസപരിണാമവും വര്‍ത്തമനകാലവും  എന്ന വിഷയത്തില്‍ കോണ്‍ക്ലേവിന്റെ മൂന്നാം ദിനത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അധ്യാപകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം, കൈരളി ടി വി  ന്യൂസ് ആന്റ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍. പി ചന്ദ്രശേഖന്‍, കേരള മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സ്മിത ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.