കേരള മീഡിയ അക്കാദമി ക്ലാസുകള്‍ സെപ്തംബര്‍ മൂന്നിന് തുടങ്ങും
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ 2015-16 ബാച്ച് ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, ടി.വി. ജേര്‍ണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്‌സുകളുടെ ക്ലാസുകള്‍ മൂന്നാം തീയതി ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 11 മണിക്ക് രക്ഷകര്‍ത്താക്കളോടൊപ്പം മീഡിയ അക്കാദമിയില്‍ എത്തേണ്ടതാണ്.