ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. Apply Now
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്കാസ്റ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന കോഴ്‌സിന്റെ കാലാവധി രണ്ടര മാസമാണ്. പ്രായപരിധി ഇല്ല. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 15,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ സുസജ്ജമായ ഓഡിയോ സ്റ്റുഡിയോകളിലാണ് പരിശീലനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 4 ജനുവരി 2025 കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422275, 7907703499 (Kochi), 0471 2726275, 9744844522 (TVM)i