RESULTS

പി.ജി. ഡിപ്ലോമ ( 2020-21) പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്‌ളിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം 2020-21 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു.

ജേര്‍ണലിസം & കമ്യൂണിക്കേഷനില്‍ 1000 ല്‍ 698 മാര്‍ക്ക് നേടിയ ശിഷ്യാധീന സി.എസ് ഒന്നാം റാങ്കിന് അര്‍ഹത നേടി. 680 മാര്‍ക്ക് നേടി അപര്‍ണ എസ് രണ്ടാം റാങ്കും 647 മാര്‍ക്കോടെ പൂജ ചന്ദ്രന്‍  മൂന്നാം റാങ്കും നേടി.  

പബ്‌ളിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങില്‍ 1000 ല്‍ 808 മാര്‍ക്ക് നേടി ഉമ നാരായണന്‍ ഒന്നാം റാങ്കിന് അര്‍ഹത നേടി. 783 മാര്‍ക്കോടെ നവനീത് രണ്ടാം റാങ്കും 780 മാര്‍ക്കോടെ പാര്‍വതി വി. നായര്‍  മൂന്നാം റാങ്കും നേടി.  


ടി.വി. ജേര്‍ണലിസത്തില്‍ 1000 ല്‍ 727 മാര്‍ക്കോടെ വിജയലക്ഷ്മി വി  ഒന്നാം റാങ്കും 722 മാര്‍ക്കോടെ അക്ഷയ്കൃഷ്ണന്‍ രണ്ടാം റാങ്കും നേടി. 715 മാര്‍ക്ക് നേടിയ രാഹുല്‍ ജി നാഥിനാണ് മൂന്നാം റാങ്ക്.

ജേര്‍ണലിസം വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ശിഷ്യാധീന ഉദ്യോഗമണ്ഡല്‍ ടിസിസി ജീവനക്കാരനായ സി.വി. സത്യന്റെയും ഷൈല സത്യന്റേയും  മകളാണ്. ജേര്‍ണലിസം വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ അപര്‍ണ എസ് തിരുവനന്തപുരം കുത്തുകാല്‍ നാറാണി ശ്യാമശ്രീയില്‍ കെ. ശ്രീകുമാരന്‍ തമ്പിയുടേയും എസ്. ശശികലയുടേയും മകളാണ്. ചെട്ടികുളങ്ങര കൈത വടക്ക് ജോയ് ഭവനില്‍ എസ്. ചന്ദ്രന്റേയും ഉഷ ചന്ദ്രന്റേയും മകളാണ് ജേര്‍ണലിസം വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ പൂജ ചന്ദ്രന്‍.

പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഉമ നാരായണന്‍ കൊടകര കിഴക്കിനിയേടത്തുമന ഇ.എം. നാരായണന്‍ നമ്പൂതിരിയുടേയും എ.ആര്‍. ആര്യാദേവിയുടേയും മകളാണ്. ശ്രീകേഷ് ഉണ്ണികൃഷ്ണന്‍ ഭര്‍ത്താവാണ്. പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ നവനീത് ഇടപ്പള്ളി മണിമല ക്രോസ് റോഡ് നാഷണല്‍ അവന്യു ഫ്‌ളാറ്റ് നമ്പര്‍ 804ല്‍ സി.കെ. സന്തോഷ് കുമാര്‍ – കെ.എന്‍. മൈഥിലി ദമ്പതിമാരുടെ  മകനാണ്. തൃപ്പൂണിത്തുറ എരൂര്‍ സൗത്ത് കോനാട്ട്  എഎസ്ആര്‍എ 58ല്‍ കെ.എസ്. വിജയന്റേയും എസ് ജയലക്ഷ്മിയുടേയും മകളാണ് പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ പാര്‍വതി വി നായര്‍..  

ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിജയലക്ഷ്മി വി ആലപ്പുഴ വെള്ളക്കിണര്‍ പി&ടി ക്വാര്‍ട്ടേഴ്‌സില്‍ എം. വാസുദേവന്റേയും ടി സുജാതയുടേയും മകളാണ്. ആലപ്പുഴ മുഹമ്മ മാളിയേക്കല്‍ എം.ജി. രാജേന്ദ്രന്റേയും വി.ആര്‍ രമാദേവിയുടേയും മകനാണ് രണ്ടാം റാങ്ക് നേടിയ അക്ഷയ്കൃഷ്ണന്‍. ഇപ്പോള്‍ കൈരളി ന്യൂസില്‍ ജേര്‍ണലിസ്റ്റ് ട്രെയിനി. ടി.വി.ജേര്‍ണലിസത്തില്‍ മൂന്നാം റാങ്ക് നേടിയ രാഹുല്‍ ജി നാഥ് കൊല്ലം തെക്കേവിള ഇന്ദീവരത്തില്‍ കെ.പി. ഗിരിനാഥിന്റേയും ലതയുടേയും മകനാണ്. മാതൃഭൂമി ന്യൂസില്‍ ട്രെയിനി ജേര്‍ണലിസ്റ്റ് ആണ്.

പി.ജി. ഡിപ്ലോമ ( 2019-20) പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം 2019-20 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു.

 ജേര്‍ണലിസം & കമ്യൂണിക്കേഷനില്‍ 1000 ല്‍ 690 മാര്‍ക്ക് നേടിയ ആര്‍ വിദ്യ ഒന്നാം റാങ്കിന് അര്‍ഹത നേടി. 675 മാര്‍ക്ക് നേടി ടീന ജോയി രണ്ടാം റാങ്കും 674 മാര്‍ക്കോടെ അബിന്‍ വിന്‍സെന്റ്  മൂന്നാം റാങ്കും നേടി.  പരീക്ഷയെഴുതിയ 39 പേരില്‍   14 പേര്‍ ഫസ്റ്റ് ക്ലാസിനും  23 പേര്‍  സെക്കന്റ് ക്ലാസിനുമര്‍ഹത നേടി.

                             പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങില്‍ 1000 ല്‍ 864 മാര്‍ക്ക് നേടിയ ഗായത്രി ഗോപി ഒന്നാം റാങ്കിന് അര്‍ഹത നേടി. 831 മാര്‍ക്ക് നേടി മാര്‍ഗരറ്റ് ആന്റണി രണ്ടാം റാങ്കും 820 മാര്‍ക്കോടെ ഗോകുല്‍ കൃഷ്ണന്‍  മൂന്നാം റാങ്കും നേടി.  പരീക്ഷയെഴുതിയ 24 പേരില്‍ 24 പേരും ഫസ്റ്റ് ക്ലാസിന് അര്‍ഹത നേടി.

                             ടി.വി. ജേര്‍ണലിസത്തില്‍ 1000 ല്‍ 753 മാര്‍ക്കോടെ സീതാലക്ഷ്മി ആര്‍ നായര്‍  ഒന്നാം റാങ്കും 735 മാര്‍ക്കോടെ മുഹമ്മദ് റഹീസ് രണ്ടാം റാങ്കും നേടി. 731 മാര്‍ക്ക് നേടിയ മിഥുന്‍ പങ്കജനാണ് മൂന്നാം റാങ്ക്. പരീക്ഷയെഴുതിയ 35 പേരില്‍ 17 പേര്‍ ഫസ്റ്റ് ക്ലാസും 18 പേര്‍ സെക്കന്റ് ക്ലാസും നേടി.

                              ജേര്‍ണലിസം വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ആര്‍ വിദ്യ ആലുവ ചെങ്ങമനാട് അത്തിക്കാട്ടു വീട്ടില്‍ പരേതനായ ടി എ രാജരാജ വര്‍മയുടെയും  ബി സരളാദേവിയുടെയും  മകളാണ്. ജേര്‍ണലിസം വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ ടീന ജോയി കര്‍ഷകനായ തൃശൂര്‍ ചേലക്കര കിടങ്ങന്‍ വീട്ടില്‍ കെ ഐ  ജോയിയുടെയും റീന ജോയിയുടെയും മകളാണ്. കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കേമുണ്ടപ്ലാവിളയില്‍ കരാറുകാരനായ   ജെ വിന്‍സെന്റിന്റെയും അധ്യാപികയായിരുന്ന പി സി ഡേയ്‌സിയുടെയും മകനാണ് ജേര്‍ണലിസം വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ അബിന്‍ വിന്‍സെന്റ്.

                            പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഗായത്രി ഗോപി തൃശൂര്‍ മുത്രാത്തിക്കര കൊടിയത്തു വീട്ടില്‍ ഗോപി കെ.എസ്, ജയ ഗോപി ദമ്പതിമാരുടെ മകളാണ്. പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ മാര്‍ഗരറ്റ് ആന്റണി എറണാകുളം തിരുവാങ്കുളം പുത്തന്‍പറമ്പില്‍ വീട്ടില്‍ ജി. ആന്റണിയുടേയും ശോഭന ആന്റണിയുടേയും മകളാണ്. പാലക്കാട് ചെറുപ്പുളശ്ശേരി രാഗശ്രീയില്‍ ഇ. ഉണ്ണികൃഷ്ണന്റേയും മീര ഉണ്ണികൃഷ്ണന്റേയും മകനാണ് പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ ഗോകുല്‍ കൃഷ്ണന്‍ യു.  

                            ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സീതാലക്ഷ്മി ആര്‍ നായര്‍ കോതമംഗലം തൃക്കാരിയൂര്‍ കുടിയില്‍ വീട്ടില്‍ കെ.എന്‍. രാജഗോപാലന്റേയും സുഷമ രാജഗോപാലന്റേയും മകളാണ്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടറാണ്. കൊല്ലം ഉമയനല്ലൂര്‍ ഫാത്തിമ മന്‍സില്‍  എ. ഷറഫുദ്ദീന്റെയും സിംല ഷറഫിന്റെയും മകനാണ് രണ്ടാം റാങ്ക് നേടിയ മുഹമ്മദ് റഹീസ് എസ്. മീഡിയ വണ്‍ ചാനലിലെ ട്രെയിനിബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റാണ് മുഹമ്മദ് റഹീസ്. ടി.വി.ജേര്‍ണലിസത്തില്‍ മൂന്നാം റാങ്ക് നേടിയ മിഥുന്‍ പങ്കജന്‍ ടി.പി എടവിലങ്ങ് തയ്യില്‍ വീട്ടില്‍ പങ്കജാക്ഷന്‍ ടി.കെ യുടേയും മായയുടെയും മകനാണ്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ആണ്.

പി.ജി. ഡിപ്ലോമ ( 2018-19) പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ð ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം 2018-19 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലെ റാങ്ക് ജേതാക്കള്‍

ജേര്‍ണലിസത്തില്‍ 1000ല്‍ 664 മാര്‍ക്കോടെ തോമസ് ഏലിയാസ് കെ ഒന്നാം റാങ്കിന് അര്‍ഹത നേടി. 661 മാര്‍ക്കോടെ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി രണ്ടാം റാങ്കും 649 മാര്‍ക്കോടെ ആര്യ ബി.ആനന്ദ്  മൂന്നാം റാങ്കും നേടി.  

പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങില്‍ð 1000ല്‍ ð 807 മാര്‍ക്ക് നേടിയ ആരതി എസ് ഒന്നാം റാങ്കിന് അര്‍ഹയായി. 745 മാര്‍ക്ക് നേടി സൂര്യ പി.എസ് രണ്ടാം റാങ്കും 743 മാര്‍ക്കോടെ മിഷേല്‍ ട്രെസ്സ ഡെന്നിസ്  മൂന്നാം റാങ്കും നേടി.  

ടി.വി. ജേര്‍ണലിസത്തില്‍ð 1000ല്‍ð 790 മാര്‍ക്കോടെ പ്രദക്ഷിണ പ്രസാദ്  ഒന്നാം റാങ്കും 746 മാര്‍ക്കോടെ രാജീവ് ജോസഫ് രണ്ടാം റാങ്കും നേടി. 746 മാര്‍ക്ക് നേടിയ ഗോപാല്‍ സനലിനാണ് മൂന്നാം റാങ്ക്.

ജേര്‍ണലിസത്തില്‍ð ഒന്നാം റാങ്ക് നേടിയ തോമസ് ഏലിയാസ് കെ തൃപ്പൂണിത്തുറ പളളിപ്പറമ്പുകാവ് പ്രിയനഗറില്‍ കൊമരിക്കല്‍ കെ.ടി ഏലിയാസിന്റെയും വത്സലയുടെയും മകനാണ്. തൃപ്പൂണിത്തുറ ഇരുമ്പനം പിലാക്കുടി മനയില്‍ പി.കെ.കൃഷ്ണന്‍ പി.എം.സുധ ദമ്പതിമാരുടെ മകനാണ് രണ്ടാം റാങ്ക് നേടിയ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി.  കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം ട്രെയിനിയാണ് സിദ്ധാര്‍ത്ഥ്. കൊല്ലം വെസ്റ്റ് കല്ലട പെരുവേലിക്കര പെരുമ്പുറത്ത് വീട്ടില്‍ പരേതനായ കെ.ആനന്ദകുമാറിന്റെയും ജി.എസ്.മിനികുമാരിയുടെയും മകളാണ് മൂന്നാം റാങ്ക് നേടിയ ആര്യ ബി ആനന്ദ്.

പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ð ഒന്നാം റാങ്ക് നേടിയ ആരതി എസ് ന്യൂഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് വണ്‍ 21-എഫ്ല്‍ സതീഷ് കുമാര്‍ ജയശ്രീ എം.കെ ദമ്പതികളുടെ മകളാണ്. കൊച്ചിയില്‍ ബസ്‌സ്റ്റോപ്പ് ഇന്റഗ്രേറ്റഡ് അഡ്വര്‍ടൈസിംഗ് ഏജന്‍സിയില്‍ ജൂനിയര്‍ കോപ്പിറൈറ്ററാണ് ആരതി.  പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ð രണ്ടാം റാങ്കു നേടിയ സൂര്യ പി.എസ് ഇരിങ്ങാലക്കുട പൊറത്തിശ്ശേരി പേടിക്കാട്ടുപറമ്പില്‍ പി.കെ.സുന്ദരന്റെയും സിന്ധു സുന്ദരന്റെയും മകളാണ്. കുമ്പളങ്ങി ഡെന്നിസ് ഡേയിലില്‍ ബര്‍നാഡൈന്‍ ആവിറില്‍ ഡെന്നിസിന്റെയും റമിഗ്യൂസ് മെര്‍വിന്‍ ഡെന്നിസിന്റെയും മകളാണ് പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ð മൂന്നാം റാങ്കു നേടിയ മിഷേല്‍ ട്രെസ്സ ഡെന്നിസ്.

ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ð ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രദക്ഷിണ പ്രസാദ് തിരുവനന്തപുരം മേല്‍ക്കടവൂര്‍ കൃഷ്ണ നിവാസില്‍ എന്‍.എസ് പ്രസാദിന്റെയും വിനീതയുടെയും മകളാണ്. ആലപ്പുഴ കൈനകരി പാലക്കാശ്ശേരി വീട്ടില്‍  പി.സി.ജോസഫിന്റെയും ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ് രണ്ടാം റാങ്ക് നേടിയ രാജീവ് ജോസഫ്. ടി.വി.ജേര്‍ണലിസത്തില്‍ð മൂന്നാം റാങ്ക് നേടിയ ഗോപാല്‍ സനല്‍ കൊല്ലം ഈസ്റ്റ് ചാത്തന്നൂര്‍ മീനാട്ട് മോട്ടലുവിള വീട്ടില്‍ സനല്‍കുമാറിന്റെയും ഷീലാകുമാരിയുടെയും മകനാണ്. മീഡിയ വണ്‍ ചാനലില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം ട്രെയിനിയാണ്.