You are here:

Stalwarts of Journalism from Kerala

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

പത്രപ്രവര്‍ത്തനത്തിലും സാഹിത്യത്തിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ് തേക്കിന്‍കാട് ജോസഫ്.  കോട്ടയത്ത് ദീപിക പത്രാധിപസമിതിയില്‍ സ്തുത്യര്‍ഹമായ  സേവനം നടത്തിയാണ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം വ്യക്തിമുദ്രചാര്‍ത്തിയത്.  
1958 ഡിസംബറില്‍ ക്രിസ്മസ് ദീപികയില്‍ നക്ഷത്രവിളക്ക് എന്ന കൊച്ചുകഥ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് സാഹിത്യരംഗത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് എത്രഎത്ര സന്ധ്യകള്‍ എന്ന നോവലും പ്രസിദ്ധീകരിച്ചു.  പാലാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് ജോസഫ് ദീപിക പത്രാധിപ സമിതിയില്‍ ചേരുന്നത്.  ആ വര്‍ഷം ഏഴോളം പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു.  
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാവുംവിധം ദീപിക പ്രസിദ്ധീകരിച്ച യൂണിറ്റ് ടെസ്റ്റ് പരീക്ഷാ മാതൃക ജോസഫിന്റെ കണ്ടെത്തലായിരുന്നു.  കേരളത്തിലെ മിക്ക പത്രങ്ങളും ഈ മാതൃക അനുകരിച്ചു.  ദീപിക ആഴ്ചപ്പതിപ്പ്, കുട്ടികളുടെ ദീപിക ചില്‍ഡ്രന്‍സ് ഡൈജസ്റ്റ്, ഓണം വിശേഷാല്‍ പതിപ്പ് തുടങ്ങി മിക്ക ദീപിക പ്രസിദ്ധീകരണങ്ങളുടേയും ചുമതലക്കാരനായിരുന്നു ജോസഫ്.
ജോസഫിന്റെ പതിേെനട്ടാളം പുസ്തകങ്ങള്‍  വെളിച്ചം കണ്ടിട്ടുണ്ട്.....

പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനും ജേണലിസം അധ്യാപകനുമായ തേക്കിന്‍കാട് ജോസഫ് 1943 ജനവരി 31ന് കുറുവിലങ്ങാട് പകലോമറ്റം ആലപ്പാട്ടുകോട്ടയില്‍ തേക്കിന്‍കാട്ടു വീട്ടിലാണ് ജനിച്ചത്. അച്ഛന്‍: തേക്കിന്‍കാട്ടില്‍ ദേവസ്യ സെബാസ്റ്റ്യന്‍. അമ്മ: അമ്മ സെബാസ്റ്റ്യന്‍ 

തോമസ് ജേക്കബ് 
ഇരുപത്തഞ്ചാം വയസ്സില്‍ ന്യൂസ് എഡിറ്ററായി തുടങ്ങി മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്റ്ററായി വളര്‍ന്ന് പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകന്‍. പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂരിലെ ശങ്കരമംഗലം തൈപ്പറമ്പില്‍ വീട്ടില്‍ ജനനം-1940 നവമ്പര്‍ 22ന്. അച്ഛന്‍    ടി.ഒ.ചാക്കോ, ഫോട്ടാഗ്രാഫര്‍, ചിത്രകാരന്‍, മിഷനറി പ്രവര്‍ത്തകന്‍, അമ്മ മറിയാമ്മ.തിരുവല്ലാ മാര്‍ത്തോമ്മാ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ഡിഗ്രിയെടുത്ത് ചെറിയ പ്രായത്തില്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നു. കാര്‍ട്ടൂണിസ്റ്റാകാനായിരുന്നു താല്പര്യം. പഠിക്കുമ്പോള്‍തന്നെ മനോരമയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതാണ്. പക്ഷേ, മനോരമയില്‍ പത്രപ്രവര്‍ത്തകനായാണ് തുടങ്ങിയത്-1960ല്‍. മലയാള മനോരമ കോഴിക്കോട്ടും പിന്നെ എറണാകുളത്തും യൂണിറ്റ് തുടങ്ങിയപ്പോള്‍ തോമസ് ജേക്കബ് ആയിരുന്നു ന്യൂസ് എഡിറ്റര്‍. 25ാംവയസ്സിലാണ് ന്യൂസ് എഡിറ്ററായത്. ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററയാരിന്നു.....

പ്രശസ്ത പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ടി.വി.ആര്‍. ഷേണായി. എറണാകുളം ചെറായി സ്വദേശിയാണ്.  ഷേണായി ഇന്ത്യന്‍ എക്‌സ്പ്രസ്സിലും മനോരമയിലും പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്ര കോളമിസ്റ്റായി നിരവധി പത്രങ്ങള്‍ക്കുവേണ്ടി എഴുതുന്നു. മനോരമയുടെ ന്യൂഡല്‍ഹി പ്രത്യേകലേഖകനും ദ വീക് പത്രാധിപരുമായിരുന്നു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി എഴുതുന്ന കോളമിസ്റ്റാണ് അദ്ദേഹം. പത്രപ്രവര്‍ത്തനരംഗത്ത് രജതജൂബിലി പൂര്‍ത്തിയാക്കിയ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടിട്ടുണ്ട്. 2003-ല്‍ പത്മഭൂഷണ്‍ ബഹുമതി....

പ്രമുഖ സാഹിത്യകാരനും  മാധ്യമപ്രവര്‍ത്തകനുമാണ് യു.കെ കുമാരന്‍ (ജനനം 1950 മേയ് 11ന്) ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. വീക്ഷണം വാരിക അസിസ്റ്റന്റ് എഡിറ്ററായി ജോലി ആരംഭിച്ച പിന്നീട് കേരളകൗമുദിയില്‍ ചേര്‍ന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വൈസ് ...

തലശ്ശേരിയില്‍ ഒ.അബ്ദുല്ലക്കുഞ്ഞി കെ.കുഞ്ഞിമ്മാ ദമ്പതികളുടെ മകനായ കെ.ഉബൈദുല്ല സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം കോഴിക്കോട് ചന്ദ്രികയില്‍ സബ് എഡിറ്ററായി.  ദിനപത്രത്തിന് പുറമെ വാരാന്തപ്പതിപ്പിന്റെയും വിശേഷാല്‍ പ്രതികളുടേയും ചാര്‍ജ് വഹിച്ചു.  വിദേശകഥകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നതും പുതിയപംക്തികള്‍ കൈകാര്യം ചെയ്യുന്നതും ചന്ദ്രിക ആഴ്ചപ്പതിപ്പിന് മികവേറി 1967-ല്‍ മലയാളമനോരമ കോഴിക്കോട് എഡിഷനില്‍ എഡിറ്ററായതോടെ പ്രധാനമായും വിദേശരാജ്യലേഖനങ്ങളുടേയും പംക്തികളുടേയും ചാര്‍ജ് വഹിച്ചു.  മനോരമ വാരികയില്‍ ക്വിസ്പംക്തിയും സ്‌പോര്‍ട്‌സും സിനിമയും കൈകാര്യം ചെയ്തു.  അന്താരാഷ്ട്ര പ്രശ്‌നങ്ങളെകുറിച്ച് വിജ്ഞാന പ്രദങ്ങളായ നിരവധി റേഡിയോ പ്രഭാഷണങ്ങളും നടത്തി.  കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എന്ന നിലയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങളും നടത്തി ...

മാതൃഭൂമിയുടെ മുഖപ്രസംഗം വായിച്ച്, ഇതെതഴുതിയത് എ.പി.ഉദയഭാനുവാണ് എന്നു വായനക്കാര്‍ക്ക് പറയുവാന്‍ കഴിയുമായിരുന്നു, അദ്ദേഹം മാതൃഭൂമി പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ച 1961- 1978 കാലത്ത്. അത്രമേല്‍ വ്യത്യസ്തമായ ശൈലി മുഖപ്രസംഗമെഴുതുമ്പോള്‍ പോലും, നര്‍മോപന്യാസകാരന്‍ കൂടിയായ എ.പി.ഉദയഭാനുവിന് മാറ്റിവെക്കുവാന്‍ കഴിയുമായിരുന്നില്ല.

സി.ഉത്തമക്കുറുപ്പ് 

ഗാന്ധിയന്‍ ജീവിതരീതി പിന്തുടര്‍ന്ന ഉത്തമക്കുറുപ്പ് അരനൂറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ബഹുഭാഷാ പണ്ഡിതനും ആധ്യാത്മിക രംഗത്തെ ശ്രദ്ധേയനുമായിരുന്നു.

ബഹുഭാഷാ പണ്ഡിതനും ആധ്യാത്മിക രംഗത്തെ ശ്രദ്ധേയനുമായിരുന്നു മാതൃഭൂമി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ആയി വിരമിച്ച ഉത്തമക്കുറുപ്പ്. ഭാഷാശുദ്ധിയും ആശയവ്യക്തതയും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍. മുഖപ്രസംഗങ്ങള്‍.

പില്‍ക്കാലത്ത് പത്രാധിപരായും പ്രഭാഷകനായും എഴുത്തുകാരനായും ഗായകനായും കവിയായും നടനായും നാടകകൃത്തായുമെല്ലാം പ്രസിദ്ധി നേടിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍(1928-2005) കോട്ടയം സി.എം.എസ്.കോളേജ് വിദ്യാര്‍ത്ഥിയായ കാലത്തുതന്നെ പ്രശസ്തനായിത്തുടങ്ങിയിരുന്നു. നാടകമെഴുതിത്തുടങ്ങിയതു പതിനേഴാം വയസ്സിലാണ്. വൈകാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും തുടങ്ങി. 

Photo: 

പരസ്പര പൂരകങ്ങളായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും.  കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത പേരുകള്‍.  നിര്‍ഭയനും സുധീരനുമായ പത്രാധിപര്‍ക്ക്  നിസ്തുലവും നിസ്വാര്‍ത്ഥവുമായ പിന്തുണ നല്‍കി തന്റെ ഭൗതികനേട്ടങ്ങളൊക്കെ നഷ്ടപ്പെടുത്തിയ പത്രമുടമയായിരുന്നു വക്കം മൗലവി.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍ 1873-ലാണ് വക്കത്തിന്റെ ജനനം.  പിതാവ് അയിരൂര്‍ കായിപ്പുറത്ത് മുഹമ്മദ്കുഞ്ഞ്.  മാതാവ് ഹാഷുബി.  സമ്പന്നമായിരുന്നു കുടുംബപശ്ചാത്തലം.
മതവിദ്യാഭ്യാസത്തിനുശേഷം ഭാഷാപഠനത്തിലേക്ക്.  മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്‌കൃതം, തമിഴ്, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിച്ചു.
ഉല്‍പതിഷ്ണുത്വവും മതേതരത്വവും പുരോഗമന രാഷ്ട്രീയ-സാമൂഹ്യ അന്തര്‍ധാരകളും അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി.  സാമൂഹ്യ നവോത്ഥാനത്തിന് ചിന്താപരമായ ഔന്നിത്യം അത്യന്താപേക്ഷിതമാണെന്ന് മൗലവി മനസ്സിലാക്കി.  അതിന് വായന വളരണം.  അതിനുള്ള ഉപാധിയായി അദ്ദേഹം കണ്ടത് പത്രങ്ങളെയാണ്.  അങ്ങിനെയാണ് 1905-ല്‍ അഞ്ചുതെങ്ങില്‍ നിന്ന് 'സ്വദേശാഭിമാനി'പത്രം ആരംഭിക്കുന്നത്.  1906-ല്‍ രാമകൃഷ്ണപിള്ള പത്രാധിപരായതോടെ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ ശക്തമായ പടവാളായി സ്വദേശാഭിമാനി മാറി.  ദിവാന്‍ ഭരണത്തിന്റെ അനിഷ്ടത്തെത്തുര്‍ന്ന് 1910-ല്‍ പത്രം നിരോധിക്കപ്പെടുകയും പത്രസ്ഥാപനം കണ്ടുകെട്ടുകയും ചെയ്തു.  രാമകൃഷ്ണപിള്ളയെ നാടുകടത്തി. എന്നാല്‍ തന്റെ പത്രാധിപര്‍ക്കുള്ള അചഞ്ചലമായ പിന്തുണ മൗലവി ഒരിക്കലും പിന്‍വലിച്ചില്ല ...

Boobli George Verghese (born 21 June 1927), usually known as B.G. Verghese, is a senior  journalist, who was editorof the leading papers Hindustan Times(1969–75) and Indian Express (1982–86). Since 1986, he has been associated with the social sciences think-tank Centre for Policy Research, New Delhi.Hailing from an elite family background, Verghese attended the Doon school and then studied Economics from St. Stephen's College, Delhi with a master's from Trinity College, Cambridge.Verghese started his journalistic career in The Times of India. 

തിരുവനന്തപുരത്തെ പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു കെ.പി.വാസുദേവന്‍ നായര്‍. ആലപ്പുഴ ജില്ലയിലെ കാവാലത്താണ് ജനനം, 1924-ല്‍. അച്ഛന്‍ ഡോ.പത്മനാഭപ്പണിക്കര്‍, അമ്മ ജാനകി അമ്മ. ആലപ്പുഴയിലും തിരുവനന്തപുരത്തും ചെന്നൈയിലുമായിരുന്നു വിദ്യാഭ്യാസം. 
1951-ല്‍ പത്രപ്രവര്‍ത്തനമാരംഭിച്ച വാസുദേവന്‍ നായര്‍ കേരള പത്രികയുടെ അസോസിയേറ്റ് ചീഫ് എഡിറ്ററായിരുന്നു. ഈനാട് മലയാളപത്രത്തിന്റെ പത്രാധിപരായും ജോലിചെയ്തിട്ടുണ്ട്. പി.ടി.ഐ, മലയാളരാജ്യം എന്നിവയില്‍ പ്രവര്‍ത്തിച്ചു. മലയാള രാജ്യത്തിന്റെ പ്രത്യേക ലേഖകനായിരുന്നു. 1998-ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. പ്രസ് അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു. 2000 ഏപ്രിലില്‍.....

വീരേന്ദ്രകുമാര്‍

എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമന്‍റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ്യ സോഷ്യലിസ്റ്റ് നേതാവുമായിരുന്നു എം.പി.വീരേന്ദ്രകുമാര്‍ എം.പി. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് , രാജ്യസംഭാംഗം, ലോക്‌സഭാംഗം , കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും കേരളധ്വനി, ഈനാട്, ദീപിക പത്രങ്ങളുടെ പത്രാധിപസമിതിയംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി പക്ഷേ കേരളത്തിലുടനീളം അറിയപ്പെടുത് മികച്ച ഹാസ്യസാഹിത്യകാരനായാണ്. (ജനനം:1933. മരണം: ഓഗസ്റ്റ് 22, 2003) 

നൂറ്റിനാല്പതിലേറെ ഹാസ്യകൃതികള്‍ രചിച്ചിട്ടുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി കോട്ടയത്തിനടുത്ത് വേളൂരില്‍ നടുവിലേക്കര വീട്ടിലാണ് ജനിച്ചത്. പിതാവ് എന്‍.എന്‍.കുഞ്ഞുണ്ണി, മാതാവ് പാര്‍വതിയമ്മ. 

Vengayil Kunhiraman Nayanar was a journalist, essay writer, critic and short story writer. One of the pioneers in these fields in Kerala, Nayanar was born in an aristocratic Nair family known as "Vengayil" in Chirackal Thaluk, North Malabar. He was born to Perinchellor Puliapadappu Hardasan Somayaji  and Kunjakkam Amma of Vengayil. Nayanar was educated in Calicut and Saidampetta Agricultural College. In 1907 he became member of Malabar District Board. In 1912 he was elected to Madras Assembly.....

Photo: 

പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ സമുന്നത നേതാവുമായിരുന്നു ജി.വേണുഗോപാല്‍.  1974 മുതല്‍ 1978 വരെയും 91-92ലുമായി ആറുവര്‍ഷം അദ്ദേഹം കേരള  പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളകൗമുദിയില്‍ സീനിയര്‍ സബ് എഡിറ്റര്‍, കൗമുദിയുടെ തിരുവനന്തപുരം ബ്യൂറോചീഫ്, മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വേണുഗോപാല്‍ കൗമുദി വാരിക, സതേ സ്റ്റാര്‍, സഖാവ്, മുന്നണി, പ്രവാഹം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും  ഇംഗ്‌ളീഷിലും  സിനിമ, സ്‌പോര്‍ട്്‌സ് നിരൂപണങ്ങള്‍ എഴുതിയിരുന്നു.  ജി.വി.എന്നാണ് തൂലികാനാമം.
1928-ല്‍ പി.കെ.ഗോവിന്ദപിള്ളയുടേയും ഡി.ചെല്ലമ്മയുടേയും മകനായി തിരുവനന്തപുരത്താണ് ജനിച്ചത്.  കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു.
1957ലാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്.   1992-ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു.  1986-ല്‍ കേസരി മെമ്മോറിയല്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ...

T Venugopal, retired as Deputy Editor of Mathrubhumi daily in   1988. He had contributed a lot to the modernization of Malayalam journalism. He joined Mathrubhumi in 1952 after completing his studies at Kozhikode Zamorins college and Kerala Varma college, Thrissur. He was the recipient of the first Swadeshabhimani-Kesari award.....

കോട്ടയം ജില്ലയിലെ കാണക്കാരിക്കടുത്തുള്ള പട്ടിത്താനത്ത് വി.ജോര്‍ജിന്റെയും തെരേസയുടെയും ഇളയ മകനായി വിക്റ്റര്‍ ജോര്‍ജ് 1955 ഏപ്രില്‍ പത്തിന് ജനിച്ചു. ബാല്യത്തില്‍ ഫുട്‌ബോള്‍ കളിയോടായിരുന്ന കമ്പം. കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്ന് ഇംഗ്ലീഷ്  സാഹിത്യത്തില്‍ ബിരുദം നേടി. സഹോദരന്‍ വിന്‍സെന്റില്‍നിന്ന് ഇക്കാലത്താണ് വിക്റ്ററിലേക്ക് ഫോട്ടോഗ്രാഫിപ്രേമം പകര്‍ന്നത്. പഠനം കഴിഞ്ഞതോടെ വിക്റ്റര്‍ ഫോട്ടോഗ്രാഫി ഒരു പ്രൊഫഷനായി സ്വീകരിച്ചുകഴിഞ്ഞിരുന്നു. വേറിട്ട കാഴ്ചകള്‍ കണ്ടെത്താനുള്ള ഒരു കണ്ണ് തനിക്കുണ്ടെന്ന് വിക്റ്റര്‍തന്നെ ഇക്കാലത്ത് കണ്ടെത്തുന്നുണ്ട്......

ഒ.വി.വിജയന്‍
പ്രമുഖ  നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റും ആയ ഒ.വി.വിജയന്‍ ശ്രദ്ധേയനായ കോളമിസ്റ്റ് കൂടിയാണ്. 1979-81 കാലത്ത് ' മലയാളനാട് ' വാരികയില്‍ എഴുതിയ ഇന്ദ്രപ്രസ്ഥം പംക്തി അടിയന്തരാവസ്ഥയുടെയും അതിന് ശേഷമുള്ള കാലത്തിന്റെയും തത്ത്വചിന്താപരമായ വിശകലനമായിരുന്നു.   

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല വിക്രമന്‍ നായര്‍. ബംഗാളി വായനക്കാരുടെ പ്രിയ ഗദ്യകാരനുമായിരുന്നു. ആലപ്പുഴ അരുക്കുറ്റി ശങ്കര്‍നിവാസില്‍ ഗോപാലന്റെയും പൊന്നമ്മയുടെയും മകനായി  ജനിച്ച അദ്ദേഹം 1957 മുതല്‍ വിദ്യാര്‍ഥിയായും പിന്നെ പത്രപ്രവര്‍ത്തകനായും ബംഗാളില്‍ ജീവിച്ചു.
ഏറണാകുളം മഹാരാജാസില്‍ നിന്ന് ഇന്റര്‍മിഡിയറ്റ് കഴിഞ്ഞാണ് 1957 ല്‍ കല്‍ക്കത്തയില്‍ എത്തിയത്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ കത്തുമായി വിശ്വഭാരതിയില്‍ പ്രവേശനം തേടിയെത്തിയ വിക്രമന്‍ നായര്‍ ശരിക്കുമൊരു ബംഗാളിയായി മാറുകയായിരുന്നു ക്രമേണ. ആനന്ദബസാര്‍ പത്രിക ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേഡിലായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിയായിരുന്നു അദ്ദേഹത്തിന്റെ കണ്ണും മനസ്സും. ആനന്ദബസാര്‍ പത്രികയുടെ ദക്ഷിണേന്ത്യന്‍ ലേഖകനായി ചെന്നൈയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നക്‌സല്‍ബാരി കലാപം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിനുശേഷം ആ ഗ്രാമങ്ങളില്‍ ചെന്ന് തയ്യാറാക്കിയ '   നക്‌സല്‍ബാരിയുടെ നാല് മുഖങ്ങള്‍' .....

Pages