You are here:

Stalwarts of Journalism from Kerala

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

വിലാസിനി എന്ന പേരില്‍ അറിയപ്പെടുന്ന എം.കെ.മേനോന്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല നോവലിസ്റ്റ് എന്ന നിലയിലാണ് ഇന്ന് അറിയപ്പെടുന്നത്. അദ്ദേഹം തൊഴില്‍ജീവിതം ആരംഭിച്ചത് പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. വിലപ്പെട്ട സംഭാവനകള്‍ ഈ മേഖലയ്ക്ക് നല്‍കുകയും ചെയ്തു. വടക്കാഞ്ചേരിയിലെ കരുമത്രയില്‍ 1928 ജൂണ്‍ 23ന് ജനിച്ചു.  കേരളത്തില്‍ അധ്യാപകനായും ബോംബൈയില്‍ ക്ലാര്‍ക്ക് ആയും കുറച്ച് കാലം പ്രവര്‍ത്തിച്ച ശേഷം 1953 ലാണ് മേനോന്‍ സിംഗപ്പൂരിലേക്ക് പോയത്. അവിടെ ' ഇന്ത്യന്‍ മൂവി ന്യൂസ് ' എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. രണ്ട് കൊല്ലത്തിന് ശേഷം എ.എഫ്.പി ( അജാന്‍സ് ഫ്രാന്‍സെ പ്രസ്) എന്ന വാര്‍ത്താ ഏജന്‍സിയില്‍ തെക്ക് കിഴിക്കന്‍ ഏഷ്യാ യൂനിറ്റില്‍ ഡപ്യൂട്ടി എഡിറ്ററായി. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പത്ത് കൊല്ലം കൊണ്ട് എ.എഫ്.പി. ഡയറക്റ്റര്‍ ആയി ഉയര്‍ന്നെങ്കിലും 1977 ല്‍ കേരളത്തിലേക്ക് മടങ്ങി. പിന്നീടുള്ള ജീവിതം അദ്ദേഹം സാഹിത്യപ്രവര്‍ത്തനത്തിനാണ് വിനിയോഗിച്ചത്. നിറമുള്ള നിഴലുകള്‍, അവകാശികള്‍, യാത്രാമുഖം, ഊഞ്ഞാല്‍, യാത്രാമുഖം, തുടക്കം എന്നിവയാണ് പ്രശസ്ത കൃതികള്‍. വിവര്‍ത്തനം, കവിത എന്നീ മേഖലകളിലും .......

വിംസി എന്നത് സ്‌പോര്‍ട്‌സ് കോളമിസ്റ്റ് വി.എം.ബാലചന്ദ്രന്റെ (1914 -2010 ) തൂലികാനാമമാണ്. വിംസിയുടെ വളര്‍ച്ചയിലും പ്രശസ്തിയിലും വി.എം. ബാലചന്ദ്രന്‍ മറഞ്ഞുപോയി. പത്രപ്രവര്‍ത്തകനായിച്ചേര്‍ന്ന 1949 മുതല്‍ 2010 ജനവരിയില്‍ മരിക്കുന്നതിന് കുറച്ച് മുമ്പുവരെ അദ്ദേഹം സ്‌പോര്‍ട്‌സ് കോളം എഴുതിയതു  വിംസി എന്ന പേരിലാണ്.

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട്മാറിയതാണ് പി.വിശ്വംഭരന്‍. 1946 മുതല്‍ 1958 വരെ തിരുവനന്തപുരത്ത് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്നു. 1967-ല്‍ തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒരു വ്യാഴവട്ടക്കാലമേ മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും രാഷ്ട്രീയ ജീവിതം സുദീര്‍ഘമാണ്. 

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത് എ.പി.വിശ്വനാഥനാണെന്ന് പറയാം. 
1933 മാര്‍ച്ച് 11-ന് ഇ.ജി.അച്യുതന്‍പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും പുത്രനായി കോട്ടയത്താണ് വിശ്വനാഥന്‍ ജനിച്ചത്. 
സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം എം.ഡി.സെമിനാരിയിലും കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം എം.ജി.കോളേജിലുമായിരുന്നു. 

മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളാണ് പി.ടി.ഐ സ്വാമി എന്ന് വിളിക്കുന്ന ടി.എന്‍.വിശ്വനാഥന്‍.  1932 മെയ് 23-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം.  അച്ഛന്‍ വി. നീലകണ്ഠ അയ്യര്‍.  അമ്മ വള്ളിയമ്മാള്‍.  

ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായിരുന്നു പി.വി വിവേകാനന്ദ്. ഒറ്റപ്പാലം പുതുക്കുടി വലിയവീട്ടില്‍ കുടുംബാംഗമാണ് . ഗള്‍ഫ് മേഖലയില്‍ മൂന്നരപതിറ്റാണ്ടുകാലം മാധ്യമ -സാമൂഹിക മേഖലയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികമായി എഴുതിയിരുന്ന വിവേകാനന്ദന്‍ , നേരത്തേ അമ്മാനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ജോര്‍ദാന്‍ ടൈംസി'ല്‍ എഡിറ്ററായിരുന്നു.രണ്ടു പതിറ്റാണ്ടുകാലം ജോര്‍ദാനിലായിരുന്നു പത്രപ്രവര്‍ത്തനം. ഇറാന്‍-ഇറാഖ് യുദ്ധവും പലസ്തീന്‍ സമരവും ലബനനിലെ ആഭ്യന്തരയുദ്ധവും യമനിലെ യുദ്ധവും സൊമാലിയന്‍ പ്രശ്‌നങ്ങളും ഗള്‍ഫ് യുദ്ധങ്ങളുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദശാബ്ദത്തിനിടെ മേഖലയിലുണ്ടായ സംഘര്‍ഷങ്ങളെല്ലാം 'ഗള്‍ഫ് ടുഡെ'ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. സൊമാലിയയില്‍ വെച്ച് തീവ്രവാദികള്‍ വിവേകാനന്ദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമുണ്ടായി. റുവാണ്ടയില്‍ വെച്ച് മര്‍ദനമേറ്റതും ബോസ്‌നിയയില്‍ വെച്ച് വെടിയേറ്റതുമായ ഒട്ടേറെ അനുഭവങ്ങള്‍ വിവേകാനനെ തേടിയെത്തി..... 

VPR

V.P.Ramachandran, popularly known as VPR was born at Vettathu Puthenveedu, Vadakkancherry village in Thrissur district in 1924. After his  high school education and training in typewriting, he procured a job as a tele printer operator in the news agency AP . He started his journalism career with PTI in 1949 in Assam. From there he was transferred to Mumbai as an editorial assistant. While India was preparing for its first election,  VPR was posted in national capital. There under his leadership PTI constituted an  election desk to cover the election process all over the country. Later transferred to Pakistan, he maintained personal  relations with leaders like  Gen. Ayub Khan, the then Pak military chief and  Zulfikar Ali Bhutto  etc. VPR reported the Indo - China war from the warfront itself....

ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകനായിരുന്നു കെ.ഉണ്ണികൃഷ്ണ വാര്യര്‍ എന്ന കെ.യു.വാര്യര്‍.  1952 മുതല്‍ പത്രപ്രവര്‍ത്തന രംഗത്ത് സജീവം.  കോഴിക്കോട്് ദേശാഭിമാനി ലേഖകനായാണ് തുടക്കം.  തിരുവനന്തപുരത്തും ദല്‍ഹിയിലും  ഇന്ത്യ പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടറായി.  1962 മുതല്‍ ദല്‍ഹിയില്‍ ന്യൂ ഏജ്,     മെയിന്‍സ്ട്രീം എന്നിവയിലും പാര്‍ട്ട്‌ടൈമറായി ശങ്കേഴ്‌സ് വീക്കിലിയിലും പ്രവര്‍ത്തിച്ചു.  1964വരെ ദേശാഭിമാനിയുടേയും 1974വരെ ജനയുഗത്തിന്റെയും ലേഖകനായി.1974-ല്‍ ഇന്ത്യ പ്രസ്  ഏജന്‍സിയുടെ റിപ്പോര്‍ട്ടറായ വാര്യര്‍ 1985വരെ തുടര്‍ന്നു.

കാര്‍ട്ടൂണ്‍ കലയെ മൂര്‍ച്ചയുള്ള രാഷ്ട്രീയ വിമര്‍ശനത്തിന്റെ ചാട്ടുളിയാക്കി മാറ്റിയ കാര്‍ട്ടൂണിസ്റ്റാണ് ചക്കലേത്ത് ജോണ്‍ യേശുദാസന്‍.  ജനയുഗത്തിലെ കിട്ടുമ്മാനും മലയാള മനോരമയിലെ കുഞ്ചുകുറുപ്പും മലയാള പത്രവായനക്കാരുടെ മനസ്സില്‍ കുടിയേറിയ രാഷ്ട്രീയ നര്‍മ കഥാപാത്രങ്ങളാണ്.

Pages