1936 ജൂലൈ 8ന് ചേര്‍ത്തലയില്‍ ജനനം. പിതാവ് ഗാന്ധിയന്‍ ചിന്തകനും ഗ്രന്ഥരചയിതാവും പ്രസിദ്ധ ജ്യോതിശ്ശാസ്ത്ര അദ്ധ്യാപകനും ആയിരന്നു അഡ്വക്കേറ്റ് എം ആര്‍ കേരളവര്‍മ്മ. മാതാവ് ചേര്‍ത്തല വാരനാട്ട്്പടിഞ്ഞാറെ കാട്ടുങ്കല്‍ ...
Stalwarts of Journalism from Kerala
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
|
അറിയപ്പെട്ട എഴുത്തുകാരനും അതിലേറെ ശ്രദ്ധേയനായ മാഗസിന്‍ എഡിറ്ററുമായിരുന്നു കെ.എസ്. ചന്ദ്രന്‍(1930-2005). കോട്ടയം ജില്ലയിലെ പുലിയൂരില്‍ ജനനം. പൊന്‍കുന്നം ഇംഗഌഷ്ഹൈസ്‌കൂള്‍, കോഴഞ്ചേരി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഇടതുപക്ഷപ്രവര്‍ത്തകമായി. 1957 ല്‍ ജനയുഗം പത്രാധിപസമിതിയംഗമായി. |
കെ.കെ.മേനോന്‍ പത്രപ്രവര്‍ത്തന രംഗത്തും സാഹിത്യരംഗത്തും ഒരുപോലെ പ്രവര്‍ത്തിച്ച കൃഷ്ണന്‍കുട്ടിമേനോന്‍ എന്ന കെ.കെ.മേനോന്‍ കേരള ടൈംസിലാണ് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. 25 വര്‍ഷത്തെ സേവനത്തിന്‌ശേഷം 1990ല്‍ കേരള ടൈംസില്‍ നിന്ന് വിരമിച്ചു. പത്രപ്രവര്‍ത്തനമായിരുന്നു മുഖ്യ കര്‍മ്മ മണ്ഡലമെങ്കിലും കഥ, കവിത, ലേഖനം, നിരൂപണം, വിവര്‍ത്തനം തുടങ്ങി മേനോന്‍ തൂലിക ചലിപ്പിക്കാത്ത സാഹിത്യശാഖകളില്ല. വിവര്‍ത്തനമായിരുന്നു പ്രിയം. ടെന്നിസി വില്യംസ്, മോപ്പസാങ്ങ്, ചെക്കോവ്, മാക്‌സിം ഗോര്‍ക്കി തുടങ്ങി വിശ്വസാഹിത്യത്തിലെ പ്രഗത്ഭരുടെ നിരവധി കൃതികള്‍ അദ്ദേഹം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സംസ്‌കൃത പണ്ഡിതനായ പുലപ്പായില്‍ കെ.പി.കൃഷ്ണപിള്ളയുടെയും നേരിയംകോട്ട് വീട്ടില്‍ സി.കാവമ്മയുടെയും മകനായി 1932 സെപ്തംബര്‍ അഞ്ചിനാണ് ഇടപള്ളിയില്‍ കെ.കെ.മേനോന്‍ ജനിച്ചത്. അച്ഛന്റെ വിയോഗത്തിന്‌ശേഷം പകരം നില്‍ക്കാന്‍ കുടുബഭാരമേറ്റെടുത്ത മേനോന്‍ ഇന്റര്‍മീഡിയറ്റ് പാസ്സായതോടെ പഠനം നിര്‍ത്തി. പിന്നീട് െ്രെപവറ്റായാണ് സാഹിത്യവിശാരദ് പൂര്‍ത്തിയാക്കിയത്. 1951ല്‍ ടെന്നിസി വില്യംസിന്റെ ഏകാങ്കനാടകം 'പ്രണയലേഖനം'വിവര്‍ത്തനം ചെയ്തു. |
K.P. Kesava Menon was born in 1886 in Tharoor village of Palghat. He was the grandson of the Raja of palghat. He graduated in Arts from Madra University and Bar-at-law from Middle Temple.He joined the Indian National Congress in 1915 and served as the secretary of the Malabar branch of the Home Rule League after setting up practice in Calicut. He was a member of the Home Rule League under Annie Besant which proceeded to London to present a memoranda to the Secretary of State in 1917.In 1921 he joined the Non-Cooperation movement after giving up practice. He did relief work as secretary of KPC C during Moplah rebellion. He became the Founder-Editor of the Mathrubhumi in 1923.He was imprisoned for six months in the Trivandrum Central jail for leading the famous Vaikom satyagraha.In 1927 he set up practice in Malaya due to financial difficulties as a result of full time political..... |
മുന്‍ തലമുറയിലെ പത്രപ്രവര്‍ത്തകരില്‍ മുന്‍ നിരക്കാരനായിരുന്നു അന്തരിച്ച കെ.പി.വിജയന്‍. ലളിതമായ രാഷ്ട്രീയ അവലോകനങ്ങളും ചടുലമായ സാമൂഹ്യ വിമര്‍ശനങ്ങളും കൊണ്ട് ദീപ്തമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 1933 ജൂ ഒന്നിന് കണ്ണൂര്‍ പാട്യത്തെ കതിരൂര്‍ കോ'യംപൊയിലിലാണ് കറുത്തക്കോട്ട് പുത്തലത്ത് വിജയന്റെ ജനനം. അച്ഛന്‍ കറുത്തക്കോട്ട'് കണ്ണന്‍. അമ്മ പുത്തലത്ത് ചിരുത. 1948-ല്‍ കതിരൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1953-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1954-ല്‍ നാഗ്പൂരിലെ ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. 1952-ല്‍ 'നേതാവിന്റെ തല' എന്ന ആദ്യകഥ പേരുവയ്ക്കാതെ 'കാഥികനി'ല്‍ പ്രസിദ്ധീകരിച്ചു. 1955-ല്‍ 'ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂ' ഇംഗ്ലീഷടക്കമുള്ള ഭാഷകളില്‍ 17 രാജ്യങ്ങളിലായി നടത്തിയ ലോക ചെറുകഥാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയത് കെ.പി.വിജയന്റെ 'ചെകുത്താന്റെ മക്കള്‍' എന്ന കഥയാണ്. ഒന്നാം സമ്മാനം നേടിയത് എം.ടി.വാസുദേവന്‍ നായരുടെ 'വളര്‍ത്തുമൃഗങ്ങളും' 1955-ല്‍ തന്നെ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു........ |
പൊന്നാനി താലൂക്കിലെ കടവനാട് അംശത്തില്‍ 1925 ഒക്‌ടോബര്‍ 10-ന് അറുമുഖന്‍-ദേവകി ദമ്പതികളുടെ മകനായി ജനിച്ച കുട്ടികൃഷ്ണന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മുഴുവന്‍സമയ പത്രപ്രവര്‍ത്തകനായിട്ടാണ് രംഗത്തുവന്നത്. എഴുത്തിന്റെ ലോകത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച കുട്ടികൃഷ്ണന്‍ കൃതികളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി. വെട്ടും കിളയും ചെന്ന മണ്ണ്, സുപ്രഭാതം, കാഴ്ച, നാദനൈവേദ്യം, കളിമുറ്റം, വഴിമുത്ത്, വയനാട്ടിന്റെ ഓമന, ഭയമകറ്റുന്ന വിശ്വാസം തുടങ്ങിയ രചനകള്‍ കടവനാടിനെ വായനലോകത്ത് അനശ്വരനാക്കി ... |
വ്യത്യസ്ത ജില്ലാ തലസ്ഥാനങ്ങളില്‍ നീണ്ട കാലം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ലേഖകനായിരുന്നു കളത്തില്‍ രാമകൃഷ്ണന്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ബ്യൂറോകളിലാണ് രണ്ടു പതിറ്റാണ്ടിലധികം ജോലി ചെയ്തത്. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ വിദ്യാഭ്യാസത്തിനു ശേഷം കെ.എസ്.എഫ്.ഇ ജീവനക്കാരനായി ചേര്‍ന്ന രാമകൃഷ്ണന്‍ അതുപേക്ഷിച്ചാണ് പത്രപ്രവര്‍ത്തകനായത്. 2021-22 കാലത്ത് കാസര്‍ഗോട് ബ്യൂറോവില്‍ ലേഖകനായിരിക്കെ എന്‍ഡോള്‍ഫാന്‍ പ്രശ്‌നത്തില്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി. |
ഏഴ് ദിനപത്രങ്ങളില്‍ ജോലിചെയ്ത് പത്രപ്രവര്‍ത്തനത്തിന്റെ നാനാ മേഖലകളില്‍ സ്ഥിരമായി ശോഭിച്ച വ്യക്തിയാണ് കാമ്പിശ്ശേരി കരുണാകരന്‍. തലസ്ഥാന നഗരത്തിലെ സാധാരണ റിപ്പോര്‍ട്ടര്‍ മുതല്‍ ചീഫ് എഡിറ്റര്‍ വരെ നീളുന്ന എല്ലാ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനയുഗത്തിന്റെ പത്രാധിപരെന്ന നിലയില്‍ കാല്‍നൂറ്റാണ്ടുകാലം കാമ്പിശ്ശേരി മലയാള പത്രപ്രവര്‍ത്തന രംഗത്ത് സൃഷ്ടിച്ച മാതൃക അവിസ്മരണീയം. സി.പി.ഐ.യുടെ മുഖപത്രമെന്നതിലുമുപരി ജനയുഗത്തെ വിവിധതര ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ഒരു കാലത്ത് ... |
1881 ല്‍ കൊച്ചിയില്‍ ഒരു പത്രം തുടങ്ങിയപ്പോള്‍ അതിന്റെ പത്രാധിപരാകാന്‍ കോട്ടയത്തുനിന്ന് വഞ്ചിയില്‍ വന്നുകൊണ്ടിരുന്ന ഇരുപത്തിമൂന്നുകാരനാണ് കണ്ടത്തില്‍ വറുഗീസ് മാപ്പിള. അദ്ദേഹത്തെ കേരളത്തിലെ ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി കണക്കാക്കുവര്‍ ധാരാളമുണ്ട്. |
കവിയും പത്രപ്രവര്‍ത്തകനുമാണ് കരൂര്‍ ശശി എന്ന ആര്‍.ശശിധരന്‍ നായര്‍. തിരുവനന്തപുരം ജില്ലയില്‍ കരൂര്‍ പോത്തന്‍കോടാണ് സ്വദേശം. 1939 മാര്‍ച്ച് 13-ന് കെ.രാഘവന്‍പിള്ളയുടേയും ജി.മാധവിയമ്മയുടേയും മകനായി ജനിച്ചു. പോത്തന്‍കോട് എല്‍.പി.സ്‌കൂള്‍, കൊയ്ത്തൂര്‍കോണം യു.പി.സ്‌കൂള്‍, പിരപ്പന്‍കോട് ഹൈസ്‌കൂള്‍, തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.1962 മുതലാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതുജനം സായാഹ്നപത്രം, മലയാളി ദിനപത്രം, തനിനിറം, വീക്ഷണം എന്നിവ കടന്ന് മാതൃഭൂമി പത്രത്തിലെത്തി. ഇടയ്ക്ക് 'സിന്ദൂരം' എന്നൊരു വാരിക സ്വന്തമായി നടത്തി.മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ സബ് എഡിറ്ററായി തുടങ്ങി 1993-ല്‍ ചീഫ് സബ് എഡിറ്ററായാണ് വിരമിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന് പുറമെ സാഹിത്യ പ്രവര്‍ത്തനമാണ് മുഖ്യം.ചങ്ങമ്പുഴ അവാര്‍ഡ്, മൂടാടി ദാമോദരന്‍ അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ്..... |
കെ.കാര്‍ത്തികേയന്‍ കേരള കൗമുദി ചീഫ് എഡിറ്ററും എസ്.എന്‍.ഡി.പി.യോഗം സിക്രട്ടറിയും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് ദേശീയ ജനറല്‍ സിക്രട്ടറിയുമൊക്കെ ആയെങ്കിലും കെ.കാര്‍ത്തികേയനെ പൊതുജനങ്ങള്‍ അറിയുന്നത് പൊതുജനം കാര്‍ത്തികേയന്‍ ആയാണ്. വിരമിച്ച ശേഷം 1958 ല്‍ അദ്ദേഹം ആരംഭിച്ച പത്രമാണ് പൊതുജനം. |
കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തെ വലിയ വീട്ടില്‍ നാരായണന്‍ നമ്പ്യാരുടെയും കല്യാണിക്കുട്ടിയമ്മയുടെയും പുത്രനായി 1924-ലാണ് ജനനം. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദംനേടി. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥി ജീവിതകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കുചേര്‍ന്ന് ജയിലിലായി. വിദ്യാര്‍ത്ഥി ഫെഡറേഷനിലും പിന്നീട് വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലും സക്രിയമായി. മലബാറിലെ മുന്‍നിര വിദ്യാര്‍ത്ഥി നേതാവായി മാറിയ നമ്പ്യാര്‍ തുടര്‍ന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'സ്വതന്ത്രഭാരത'ത്തിന്റെ മുഖ്യപത്രാധിപരായതോടെ സുദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു.തുടര്‍ന്ന് 'സ്വതന്ത്ര' എന്ന പത്രത്തില്‍ ചേര്‍ന്നു. ബി.ജി. വര്‍ഗീസിന്റെ കൂടെ 'പ്രവാഹം' വാരികയില്‍ ..... |
K. Kelappan (August 24, 1889 - October 7, 1971) was born in the small village of Muchukunnu in Calicut. He studied in Calicut and Madras and graduated from the University of Madras. He began his career as a teacher at in St. Berchmans High School, Changanassery and was the founding President of the Nair Service Society. Later he became the Principal of a school run by the society. He fought for social reforms..... |
സാഹസിക ജീവിതത്തിന്റെ ഉടമയായ ബഹുമുഖ പ്രതിഭയായിരുന്നു കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന കെ.എ.കേരളീയന്‍. |
എഴുപത്തൊന്നു വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ 13 വര്‍ഷം മാത്രമേ കേസരി പത്രപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചിട്ടുള്ളു. അതിനിടെ സമദര്‍ശി, പ്രബോധകന്‍, കേസരി എന്നീ പത്രങ്ങളുടെ മുഖ്യ പത്രാധിപരായി ഇരുന്നുകൊണ്ട് തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തെ വിറപ്പിച്ചു. പ്രബോധകനും കേസരിയും അദ്ദേഹം സ്വയം സ്ഥാപിച്ച പത്രങ്ങളായിരുന്നു. ജീവിതാന്ത്യം വരെ കേസരി എന്ന നിലച്ചുപോയ പത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ബാലകൃഷ്ണപിള്ള ഇഷ്ടപ്പെട്ടു. കേസരി ബാലകൃഷ്ണപിള്ളയും കേസരി സാഹിത്യ സദസ്സും ഉല്‍തിഷ്ണുക്കളായ മലയാളികളുടെ .... |
വി.എം.കൊറാത്ത് മാതൃഭൂമിയില്‍ നാല് പതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തകനായിരുന്നു വി.എം.കൊറാത്ത് എന്ന് അറിയപ്പെട്ടിരുന്ന വേലായുധമേനോന്‍ കൊറാത്ത്. കടലുണ്ടി പുന്നോളി കൊറാത്ത് കുടുംബാംഗമായിരുന്നു.ഒരു കാലത്തെ മിക്ക മാതൃഭൂമി പ്രവര്‍ത്തകരെയുംപോലെ സ്വാതന്ത്ര്യസമരത്തിലൂടെ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന ആളാണ് വി.എം.കൊറാത്തും. ആദ്യം മുതല്‍ അവസാനം വരെ അദ്ദേഹം ഗാന്ധിയന്‍ ജീവിത ശൈലി പിന്തുടര്‍ന്നു.പതിനഞ്ചാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിലടക്കപ്പെട്ട് രണ്ട് മാസം ജയിലിടക്കപ്പെട്ടു. അതോടെ ഒരു മുഴുവന്‍ സമയ സ്വാതന്ത്ര്യസമര സേനാനി ജനിക്കുകയായി. ആ കാലത്തുതന്നെ അദ്ദേഹം മാതൃഭൂമിക്ക് വേണ്ടി കുറിപ്പുകളും വാര്‍ത്തകളും എഴുതിപ്പോന്നിരുന്നു. 1947 അദ്ദേഹം മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി. 1896 ല്‍ ഡപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. തുടര്‍ന്ന് നാല് വര്‍ഷക്കാലം ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു...... |
സഞ്ജയനോടൊപ്പം മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഹാസ്യ രചയിതാവായ ഇ.വി.കൃഷ്ണപിള്ള ഉടനീളം നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. അതിലേറെ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം സ്ഥിരം പംക്തികളും ലേഖനങ്ങളും എഴുതിപ്പോന്നു. |
തൃശ്ശൂര്‍ ഞെരുവിശ്ശേരിയില്‍ 1916 മെയ് 13 ന് ജനിച്ചു. പത്രപ്രവര്‍ത്തകനും കവിയും സാഹിത്യ ഗവേഷകനും ഭാഷാപണ്ഡിതനും അക്കാഡമിഷ്യനും രാഷ്ട്രീയചിന്തകനും ആയിരുന്നു. കവിത, നാടകം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം, ശാസ്ര്ത പഠനം തുടങ്ങിയ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. തൃപ്പുണിത്തുറ സംസ്‌കൃത കോളേജ്, കാലടി സംസ്‌കൃത സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. എം.ലിറ്റ് ഉള്‍പ്പെടെയുള്ള ബിരുദങ്ങളും പതിനെട്ടോളം ദേശീയ-വിദേശഭാഷകളില്‍ അറിവും നേടി. 1942 ല്‍ അധ്യാപക ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തി. പിന്നീട് മദ്രാസ് കൃസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ കോളേജ് എന്നിവിടങ്ങളില്‍ ലക്ചറര്‍ ആയി. 1952 ല്‍ മാതൃഭൂമി പത്രാധിപസമിതിയില്‍ അംഗമായി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആയിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. 1968 മുതല്‍ 1978 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്ററായിരുന്നു. അഖില വിജ്ഞാനകോശം ആദ്യവോളിയത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമി ചീഫ് എഡിറ്ററായി. യുഗപ്രഭാത് എന്ന ഹിന്ദി മാസികയുടെയും കുങ്കുമം വാരികയുടെയും എഡിറ്ററായിരുന്നിട്ടുണ്ട്്. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ ആദ്യകാല പ്രസിഡന്റായിരുന്നു........ |
പത്രത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പം പിരിയാതെ നിലകൊണ്ട മറ്റൊരു പത്രാധിപരാണ് മിതവാദി കൃഷ്ണന്‍ എന്നറിയപ്പെടു സി. കൃഷ്ണന്‍. മിതവാദിയില്‍ എത്തുംമുമ്പെത െകൃഷ്ണന്‍ പത്രാധിപര്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. കേരളസഞ്ചാരി എന്ന പത്രത്തിലാണ് കൃഷ്ണന്‍ ആദ്യമായി പത്രാധിപത്യം വഹിക്കുന്നത്. പ്രമുഖന്മാര്‍ കഠിനമലയാളത്തില്‍മാത്രം എഴുതിക്കൊണ്ടിരുന്ന അക്കാലത്ത് കൃഷ്ണന്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ശൈലിയില്‍ ആണ് എഴുതിയത്. |
മലയാള സാഹിത്യകാരനും കവിയും പത്രപ്രവര്‍ത്തകനുമായിരുന്നു സി.കൃഷ്ണന്‍ നായര്‍(24.3.1922-1.9.1997). മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശിയായ കൃഷ്ണന്‍നായര്‍ വക്കീല്‍ഗുമസ്തനായാണ് ജീവിതം തുടങ്ങിയത്. തുടര്‍ന്ന് ജനത ദിനപത്രത്തിന്റെയും പ്രതാപ് വാരികയുടെയും പത്രാധിപരായി. 1954 മുതല്‍ 1982 വരെ മാതൃഭൂമി എഡിറ്റോറിയല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. |
രണ്ടാം ലോക യുദ്ധം കൊടുമ്പിരി കൊണ്ട 1942 ല്‍ ശ്രീലങ്കയിലെ കൊളമ്പോയില്‍ റോയിട്ടര്‍ ന്യൂസ് ഏജന്‍സിയില്‍ കെ.പി.കൃഷ്‌നുണ്ണി റിപ്പോര്‍ട്ടറായി ചേരുന്നത് ജുലൈ മൂന്നിനാണ്. സഖ്യകക്ഷി സേനയുടെ ദക്ഷിണ കമാന്‍ഡ് നൂറുകിലോമീറ്റര്‍ മാത്രം അകലെ കാന്‍ഡിയിലായിരുന്നതുകൊണ്ട് കൊളന്വോ യുദ്ധകാര്യലേഖകന്മാരുടെ കേന്ദ്രമായി മാറിയിരുന്നു. ആറുവര്‍ഷം റോയിറ്ററില്‍ തുടര്‍ന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമേ ഇന്ത്യയിലേക്ക് മടങ്ങാനായുള്ളൂ. 1949 ഫിബ്രു.ഒന്നിന് പി.ടി.ഐ. ആരംഭിച്ച ദിവസം തന്നെ ലേഖകനായി ചേര്‍ന്നു. നീണ്ടകാലം രാജ്യത്തിലെ എല്ലാ സുപ്രധാന ചരിത്രസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു......
|
Photo: മഹാകവി മാത്രമായിരുന്നില്ല കുമാരനാശാന്‍. സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനും നിയമസഭാസാമാജികനും എല്ലാറ്റിനുമൊപ്പം ഉന്നത നിലവാരം പുലര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പത്രാധിപര്‍ എന്ന നിലയിലാണ് കുമാരനാശാന്‍ മലയാളത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്. 1909 മുതല്‍ പതിമൂന്നു വര്‍ഷത്തിലേറെ അദ്ദേഹം വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1920-21 കാലത്ത് പ്രതിഭ എന്നൊരു മാസിക പതിനൊന്ന് മാസവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. |
C.V. Kunhuraman (1871 – 1949) was a man of letters, social reformer, founder of Kerala Kaumudi, journalist and leader. He was a follower of Sree Narayana Guru.Kunhiraman opened his journalistic career in Sujananadini,published by Paravoor Kesavanasan from Paravoor, Kollam. He began contributing poems and articles on Sujananandini. His early writings were more on social affairs. Later, he became the sub-editor. He started a school for low caste Hindus at Vellamanal, Mayyanad, Quilon and became its headmaster. An activist in the SNDP Yogam, he was elected its general secretary in 1928 and 1931. Valmiki Ramayanam, a prose rendering of the great epic, was his first work to come out in print, in 1901. It won him wide acclaim prompting him to write Vyasabharatam and Panchavadi. To launch a newspaper of his own was his all time-dream. In 1911,.... |
വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ പത്രലേഖകനായി പ്രവര്‍ത്തിച്ച തലശ്ശേരി പുന്നോല്‍ സ്വദേശി കെ.പി. കുഞ്ഞിമ്മൂസ ബ്രണ്ണന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രി എടുത്ത ഉടനെ 1966 ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി. 1986 ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996-ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എ. എഫ്. ഡബ്ലി.യു. ജെ. നാഷണല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേര്‍ണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ കര്‍ത്താവാണ്. ഒട്ടേറെ വിദേശ രാഷ്ട്രങ്ങള്‍ ... |
Chenkulath Kunjirammenon started the first newspaper in Malabar , Kerala Pathrika in 1906. Writers like Appu Nedungadi and O Chanthumenon helped him during that time. Chenkulath was a great fighter and from its very beginning, Kerala Pathrika unleashed a powerful campaign against the misdeeds committed by government officials. Once Kunjiramamenon had to pay a fine of Rs 51 for publishing an article that strongly criticized the government. KP Kesavemenon recollects it as the first incident in Malabar in which aneditor was punished for upholding the freedom of the press.....
|
Pages
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
Humour , culture and politics existed harmoniously in the thoughts and writings of one of Mathrubhumi’s best reporters C. Harikumar, who unfortunately passed away at the age of 52. He belonged to Adoor, and was related to well known humour writer E.V.Krishna Pillai and comedy actor Adoor Bhasi. Harikumar’s humour column earlier in Mathrubumi weekend edition gave a hint of the relationship..... |
Hermann Gundert was born in Stuttgart in Germany on 4 February 1814. He became a missionary, scholar, and linguist. His name found a place in the history of Malayalam journalism as the one who started the first Malayalam newspaper, Rajyasamacharam in 1847 from Illikkunnu in Thalassery. |
1919 ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ച വി.ടി. ഇന്ദുചൂഡന്‍ ചെറുപ്പത്തില്‍തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും കൊച്ചി പ്രജാമണ്ഡലത്തിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് തീപ്പൊരി പ്രസംഗവുമായി നടന്ന ഇന്ദുചൂഡന്‍ നല്ല വായനക്കാരനും കലാ വിമര്‍ശകനും ചരിത്രഗവേഷകനുമായിരുന്നു ... |
പത്രപ്രവര്‍ത്തന രംഗത്ത് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും സുപരിചിതനാണ് ജമാല്‍ കൊച്ചങ്ങാടി എന്ന പി.ഇസെഡ്.മുഹമ്മദ് ജമാല്‍. മാധ്യമരംഗത്ത് മാത്രമല്ല പ്രൊഫഷണല്‍ നാടക രംഗത്തും സിനിമയിലും സംഭാവനകള്‍ നല്‍കിയിട്ടുള്ള തൂലികക്കുടമയാണ്. |
സമകാലിക മലയാള പത്രപ്രവര്‍ത്തനരംഗത്തെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് എസ്.ജയചന്ദ്രന്‍ നായരുടേത്. 1939ല്‍ തിരുവനന്തപുരം ശ്രീവരാഹത്തില്‍ ജനനം. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാഭ്യാസം. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 1957ല്‍ പുറത്തിറങ്ങിയ കൗമുദിയില്‍ പത്രപ്രവവര്‍ത്തനം തുടങ്ങി. 1961ല്‍ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളശബ്ദത്തില്‍ ചേര്‍ന്നു. 1966 മുതല്‍ കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് സഹപത്രാധിപരുമായി. 1997 മെയ് മുതല്‍ സമകാലികമലയാളം വാരികയുടെ പത്രാധിപര്‍. പത്രപ്രവര്‍ത്തനത്തിനുള്ള കെ.ബാലകൃഷ്ണന്‍ അവാര്‍ഡ്, കെ.സി.സബാസ്റ്റ്യന്‍ അവാര്‍ഡ്...... |
കെ.ജയചന്ദ്രന്‍ ആധുനിക മലയാള മാധ്യമപ്രവര്‍ത്തനത്തിന് മനുഷ്യമുഖം മാത്രമല്ല, പോരാട്ടമുഖവും നല്‍കിയ മാധ്യമപ്രവര്‍ത്തകനാണ് കെ.ജയചന്ദ്രന്‍. മലയാളത്തില്‍ മനുഷ്യാവകാശ ബോധത്തിലൂന്നിയ പത്രപ്രവര്‍ത്തന ശൈലി വാര്‍ത്തെടുത്ത, ഏറെ അസാധാരണത്വങ്ങളും അപൂര്‍വതകളുമുള്ള ഈ പത്രപ്രവര്‍ത്തകന്‍ അകാലത്തിലാണ് വിട്ടുപിരിഞ്ഞത്. കോഴിക്കോട് കായണ്ണയില്‍ കോമത്ത് കൃഷ്ണന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി 1951 ല്‍ ജയചന്ദ്രന്‍ ജനിച്ചു. കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റി ജേണലിസം ആദ്യബാച്ചില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദം നേടി. പി.വി.ഗംഗാധരന്റെ ഷൂട്ട് എന്ന സിനിമാപ്രസിദ്ധീകരണത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടക്കുന്നത്. 1979 ല്‍ മാതൃഭൂമിയില്‍ പാര്‍ട്ട് ടൈം ലേഖകനായി...... |
മൂന്നു പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിലെ ഉള്ളൊഴുക്കുകള്‍ മനസ്സിലാക്കുകയും ഉരുള്‍ പൊട്ടലുകള്‍ക്ക് സാക്ഷിയാകുകയും ചെയ്ത പത്രപ്രവര്‍ത്തകനാണ് പി.എസ്.ജോണ്‍. എ.പി.ഉദയഭാനു, പി.വി.തമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഡെമോക്രാറ്റിക് പബ്ലിക്കേഷന്‍സിന്റെ 'ദീനബന്ധുവി'ലും ഡെമോക്രാറ്റിക് തിയേറ്റേഴ്‌സിലും എക്‌സ് - കമ്മ്യൂണിസ്റ്റ് ഫോറത്തിലും സക്രിയ സാന്നിദ്ധ്യമായിരുന്നു ജോണ്‍. |
1924 മെയ് 29ന് ജനിച്ച് തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത കെ.സി.ജോണ്‍ ആദ്യം തൊഴിലെടുക്കുന്നത് 1944 ലാണ്, ചെന്നൈയില്‍ പ്രതിരോധ വകുപ്പ് സ്ഥാപനത്തില്‍. പിന്നെ ബോംബെയില്‍ ക്ലാര്‍ക്കായി സ്ഥലംമാറി. ജോണിന്റെ സഹോദരന്‍ ജോസഫ് ജോണ്‍ അക്കാലത്ത് അവിടെ, കെ.എം.മുന്‍ഷി തുടക്കം കുറിച്ച സോഷ്യല്‍ വെല്‍ഫെയര്‍ എന്നൊരു വാരികയുടെ എഡിറ്റര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ജോണ്‍ പത്രപ്രവര്‍ത്തനത്തോട് അടുത്തു. ആദ്യ പത്രപ്രവര്‍ത്തനാനുഭവം ബി.ജി.ഹോര്‍ണിമേന്‍ സ്ഥാപക പത്രാധിപരായ ദ അഡ്വക്കേറ്റ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിലായിരുന്നു. ആഴ്ചകള്‍ക്കകം പത്രം പൂട്ടി. തുടര്‍ന്ന് ജോണ്‍ ദ ഒറിയന്റ് പ്രസ് ഓഫ് ഇന്ത്യ എന്ന വാര്‍ത്താ ഏജന്‍സിയില്‍ റിപ്പോര്‍ട്ടറായി. അതാവട്ടെ, ഇന്ത്യ സ്വതന്ത്രമായതോടെ രാജ്യം വിട്ടു. പിന്നെയാണ് ദ ഫ്രീ പ്രസ് ജേണലില്‍ ചേര്‍ന്നത്...... |
ജോസ് 1965-ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നതാണ്. ജേര്‍ണലിസ്റ്റാവുകയെന്ന ഏക മോഹവുമായി ബിരുദപഠനം പൂര്‍ത്തിയാക്കാതെ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനാകുകയായിരുന്നു. ദേശാഭിമാനി പത്രാധിപരായിരുന്ന വി.ടി.ഇന്ദുചൂഢനും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പി.കെ.ഗോപാലകൃഷ്ണനും ചേര്‍ന്നു നടത്തിയിരുന്ന ജഗല്‍സാക്ഷിയുടെ നടത്തിപ്പ് പാര്‍ട്ടി പിളര്‍പ്പിനെതുടര്‍ന്ന് ജോസ് ഏറ്റെടുത്തിരുന്നു.1968-ല്‍ പത്രാധിപന്മാര്‍ക്ക് പ്രസ് അക്രഡിറ്റേഷന്‍ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ പല പ്രമുഖ പത്രാധിപന്മാരോടൊപ്പം 22 വയസ്സുള്ള ജോസിനും അക്രഡിറ്റേഷന്‍ ലഭിച്ചു..... |
സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ് ജോസ് പനച്ചിപ്പുറം. കോട്ടയം ജില്ലയിലെ വാഴൂര്‍ ആണ് സ്വദേശം. |
ജോസഫ് മുണ്ടശ്ശേരി(ജനനം1903 ജുലൈ 17- മരണം 1977 ഒക്‌റ്റോബര്‍ 25)യെ 1957 ലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായും വിഭ്യാഭ്യാസപരിഷ്‌കര്‍ത്താവായും സാഹിത്യനിരൂപകനായും ആണു മിക്കവരും ഓര്‍ക്കുക. പക്ഷേ, മുണ്ടശ്ശേരി തന്റെ ജീവിതത്തിന്റെ നല്ലൊരുപങ്ക് ചെലവിട്ടത് പത്രപ്രവര്‍ത്തകനായാണ്. |
അരനുറ്റാണ്ടോളം പത്രപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ജോയ് ശാസ്താംപടിക്കല്‍. ഇതില്‍ നാല് പതിറ്റാണ്ടിലേറെ മലയാള മനോരമയിലാണ് പ്രവര്‍ത്തിച്ചത്. 1938 ഒക്‌റ്റോബര്‍ അഞ്ചിന് തൃശ്ശൂരിലെ മണ്ണുത്തിയിലാണ് ജനിച്ചത്. ജെയിംസ് ജോയ്. ആദ്യ കാലത്ത് വിദ്യാര്‍ത്ഥിരംഗത്തും രാഷ് ട്രീയത്തിലും സജീവമായിരുന്നു. കെ.എസ്.പി.നേതാവും 1967 ല്‍ മന്ത്രിയുമായ മത്തായി മാഞ്ഞൂരാന്റെ കേരള പ്രകാശം പത്രത്തില്‍ വാര്‍ത്തകളെഴുതിയാണ് തൊഴില്‍രംഗത്തേക്ക് കടക്കുന്നത്. പിന്നീട് തൃശ്ശൂരില്‍ ടെലഗ്രാഫ് പത്രം തുടങ്ങിയപ്പോള്‍ അതിന്റെ സഹപത്രാധിപരായി. ഫാ. ജോസഫ് വടക്കന്റെ പത്രാധിപത്യത്തിലുള്ള 'തൊഴിലാളി'യിലും കുറെക്കാലം സഹപത്രാധിപരായിരുന്നു. ഇക്കാലത്ത് സിനിമാ നിരൂപണ രംഗത്തും ശ്രദ്ധ ചെലുത്തി. കൂടാതെ കഥകളും കവിതകളും പ്രസിദ്ധപ്പെടുത്തി. കോഴിക്കോട്ട് 'മലയാള മനോരമ യൂണിറ്റ് 1966 ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്നതിനു മാസങ്ങള്‍ മുന്‍പ് കോഴിക്കോട് ന്യൂസ് ബ്യൂറോയില്‍ കെ.ആര്‍. ചുമ്മാറിന്റെ സഹായിയായി പ്രവര്‍ത്തനം തുടങ്ങി. പിന്നീട് യൂണിറ്റ് ആരംഭിച്ചപ്പോള്‍ കുറെക്കാലം ന്യൂസ് ഡസ്‌കിലായിരുന്നു. ...... |
ജോയ് തിരുമൂലപുരം മലയാള മനോരമ, ദീപിക, മംഗളം, കേരള കൗമുദി തുടങ്ങിയ നിരവധി ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകനാണ് ജോയ് തിരുമൂലപുരം. |
Joy Varghese had journalism in his nerves, as son of noted journalist M.M.Varghese. M.M.Varghese had a long innings in Mathrubhumi Daily before he retired, but Joy Varghese died at the age of 54, when he was Chief of Mathrubhumi Alappuzha Bureau. Joy Varghese, like his father had an eye on the development of Alappuzha in his thoughts, talks and writings...
|
ദേശീയതലത്തില്‍തന്നെ ശ്രദ്ധേയനായ പത്രാധിപരാണ് കെ. ഗോപാലകൃഷ്ണന്‍. മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോയില്‍ മുഖ്യലേഖകനായും മാതൃഭൂമിയുടെയും ഇംഗഌഷ് പ്രസിദ്ധീകരണങ്ങളായ ഓണ്‍ലുക്കറിന്റെയും സണ്‍ഡെ മെയിലിന്റെയും പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. |
1936 ജൂലൈ 8ന് ചേര്‍ത്തലയില്‍ ജനനം. പിതാവ് ഗാന്ധിയന്‍ ചിന്തകനും ഗ്രന്ഥരചയിതാവും പ്രസിദ്ധ ജ്യോതിശ്ശാസ്ത്ര അദ്ധ്യാപകനും ആയിരന്നു അഡ്വക്കേറ്റ് എം ആര്‍ കേരളവര്‍മ്മ. മാതാവ് ചേര്‍ത്തല വാരനാട്ട്്പടിഞ്ഞാറെ കാട്ടുങ്കല്‍ ... |
അറിയപ്പെട്ട എഴുത്തുകാരനും അതിലേറെ ശ്രദ്ധേയനായ മാഗസിന്‍ എഡിറ്ററുമായിരുന്നു കെ.എസ്. ചന്ദ്രന്‍(1930-2005). കോട്ടയം ജില്ലയിലെ പുലിയൂരില്‍ ജനനം. പൊന്‍കുന്നം ഇംഗഌഷ്ഹൈസ്‌കൂള്‍, കോഴഞ്ചേരി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഇടതുപക്ഷപ്രവര്‍ത്തകമായി. 1957 ല്‍ ജനയുഗം പത്രാധിപസമിതിയംഗമായി. |
കെ.കെ.മേനോന്‍ പത്രപ്രവര്‍ത്തന രംഗത്തും സാഹിത്യരംഗത്തും ഒരുപോലെ പ്രവര്‍ത്തിച്ച കൃഷ്ണന്‍കുട്ടിമേനോന്‍ എന്ന കെ.കെ.മേനോന്‍ കേരള ടൈംസിലാണ് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. 25 വര്‍ഷത്തെ സേവനത്തിന്‌ശേഷം 1990ല്‍ കേരള ടൈംസില്‍ നിന്ന് വിരമിച്ചു. പത്രപ്രവര്‍ത്തനമായിരുന്നു മുഖ്യ കര്‍മ്മ മണ്ഡലമെങ്കിലും കഥ, കവിത, ലേഖനം, നിരൂപണം, വിവര്‍ത്തനം തുടങ്ങി മേനോന്‍ തൂലിക ചലിപ്പിക്കാത്ത സാഹിത്യശാഖകളില്ല. വിവര്‍ത്തനമായിരുന്നു പ്രിയം. ടെന്നിസി വില്യംസ്, മോപ്പസാങ്ങ്, ചെക്കോവ്, മാക്‌സിം ഗോര്‍ക്കി തുടങ്ങി വിശ്വസാഹിത്യത്തിലെ പ്രഗത്ഭരുടെ നിരവധി കൃതികള്‍ അദ്ദേഹം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സംസ്‌കൃത പണ്ഡിതനായ പുലപ്പായില്‍ കെ.പി.കൃഷ്ണപിള്ളയുടെയും നേരിയംകോട്ട് വീട്ടില്‍ സി.കാവമ്മയുടെയും മകനായി 1932 സെപ്തംബര്‍ അഞ്ചിനാണ് ഇടപള്ളിയില്‍ കെ.കെ.മേനോന്‍ ജനിച്ചത്. അച്ഛന്റെ വിയോഗത്തിന്‌ശേഷം പകരം നില്‍ക്കാന്‍ കുടുബഭാരമേറ്റെടുത്ത മേനോന്‍ ഇന്റര്‍മീഡിയറ്റ് പാസ്സായതോടെ പഠനം നിര്‍ത്തി. പിന്നീട് െ്രെപവറ്റായാണ് സാഹിത്യവിശാരദ് പൂര്‍ത്തിയാക്കിയത്. 1951ല്‍ ടെന്നിസി വില്യംസിന്റെ ഏകാങ്കനാടകം 'പ്രണയലേഖനം'വിവര്‍ത്തനം ചെയ്തു. |
K.P. Kesava Menon was born in 1886 in Tharoor village of Palghat. He was the grandson of the Raja of palghat. He graduated in Arts from Madra University and Bar-at-law from Middle Temple.He joined the Indian National Congress in 1915 and served as the secretary of the Malabar branch of the Home Rule League after setting up practice in Calicut. He was a member of the Home Rule League under Annie Besant which proceeded to London to present a memoranda to the Secretary of State in 1917.In 1921 he joined the Non-Cooperation movement after giving up practice. He did relief work as secretary of KPC C during Moplah rebellion. He became the Founder-Editor of the Mathrubhumi in 1923.He was imprisoned for six months in the Trivandrum Central jail for leading the famous Vaikom satyagraha.In 1927 he set up practice in Malaya due to financial difficulties as a result of full time political..... |
മുന്‍ തലമുറയിലെ പത്രപ്രവര്‍ത്തകരില്‍ മുന്‍ നിരക്കാരനായിരുന്നു അന്തരിച്ച കെ.പി.വിജയന്‍. ലളിതമായ രാഷ്ട്രീയ അവലോകനങ്ങളും ചടുലമായ സാമൂഹ്യ വിമര്‍ശനങ്ങളും കൊണ്ട് ദീപ്തമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 1933 ജൂ ഒന്നിന് കണ്ണൂര്‍ പാട്യത്തെ കതിരൂര്‍ കോ'യംപൊയിലിലാണ് കറുത്തക്കോട്ട് പുത്തലത്ത് വിജയന്റെ ജനനം. അച്ഛന്‍ കറുത്തക്കോട്ട'് കണ്ണന്‍. അമ്മ പുത്തലത്ത് ചിരുത. 1948-ല്‍ കതിരൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1953-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1954-ല്‍ നാഗ്പൂരിലെ ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. 1952-ല്‍ 'നേതാവിന്റെ തല' എന്ന ആദ്യകഥ പേരുവയ്ക്കാതെ 'കാഥികനി'ല്‍ പ്രസിദ്ധീകരിച്ചു. 1955-ല്‍ 'ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂ' ഇംഗ്ലീഷടക്കമുള്ള ഭാഷകളില്‍ 17 രാജ്യങ്ങളിലായി നടത്തിയ ലോക ചെറുകഥാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയത് കെ.പി.വിജയന്റെ 'ചെകുത്താന്റെ മക്കള്‍' എന്ന കഥയാണ്. ഒന്നാം സമ്മാനം നേടിയത് എം.ടി.വാസുദേവന്‍ നായരുടെ 'വളര്‍ത്തുമൃഗങ്ങളും' 1955-ല്‍ തന്നെ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു........ |