Stalwarts of Journalism from Kerala
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
1936 നവംബര്‍ 7-ന് കൊച്ചിയില്‍ ജനിച്ച എന്‍.എ.ലത്തിഫ് പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, സംഘാടക പ്രതിഭ, പ്രസാധകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
ഹാജി എന്‍.എ.കുഞ്ഞിമുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ അംഗമായിരുന്ന ലത്തിഫ് രണ്ടുതവണ പ്രതിപക്ഷനേതാവായിരുന്നിട്ടുണ്ട്. എ.ഐ.സി.സി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എന്ന നിലയില്‍ വിപുലമായ പല പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചു. ചരിത്രകാരനായിരുന്ന പി.എ. മുഹമ്മദിന്റെ ഈ സന്തതസഹചാരി, സെയ്തിന്റെ മരണശേഷം സെയ്ത് മൂഹമ്മദ് ഫൗണ്ടേഷന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചു ...
|
എറണാകുളം ജില്ലയിലെ വെങ്ങോലയില്‍ 1932-ല്‍ ജനനം. 1948-ല്‍ പോസ്റ്റ് ഓഫീസില്‍ ക്ലാര്‍ക്കായി. തുടര്‍ന്ന് ടെലിഗ്രാഫിസ്റ്റ്. കൊച്ചിയില്‍ ജോലിചെയ്യവെ 1978-ല്‍ പത്രപ്രവര്‍ത്തനത്തില്‍ പരിശീലനംനേടി. അതേവര്‍ഷംതന്നെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡല്‍ഹി ഓഫീസിലും എറണാകുളം ബ്യൂറോയിലും ജോലിചെയ്തശേഷം കോട്ടയം ബ്യൂറോ ചീഫ് ആയി. 2000-ത്തില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായിരിക്കെ രാജിവെച്ചു. ഔട്ട്‌ലുക്ക്, ദ ഹിന്ദു, വനിത, മംഗളം ദിനപത്രം, മാധ്യമം, സമകാലിക മലയാളം എന്നിവയില്‍ കോളങ്ങള്‍ കൈകാര്യംചെയ്തു. കേരള മിഡ്ഡേ ടൈംസ്, കോര്‍പ്പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായിരുന്നു. ഇപ്പോള്‍ ജന്മഭൂമി എഡിറ്റര്‍. പുസ്തകങ്ങള്‍: നിലയ്ക്കാത്ത സിംഫണി, ഹൃദയപൂര്‍വം.... |
കണ്ണൂരിലെ കടലായിയില്‍ 1939 ഫെബ്രുവരി 16ന് ജനനം. പ്രസിദ്ധ സംസ്‌കൃതപണ്ഡിതനും ആയുര്‍വേദ ചികിത്സകനുമായിരുന്നു എം.ആലിവൈദ്യര്‍ പിതാവ്. മാതാവ് കെ.കെ.ആയിഷബി.. |
ഭാഷാപണ്ഡിതനായ മാടവന കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി കൊട്ടാരക്കര മരുതമന്‍പള്ളിയില്‍ ജനനം. പത്രാധിപര്‍, ജേണലിസം പ്രൊഫസര്‍, അഭിഭാഷകന്‍ തുടങ്ങിയ വ്യത്യസ്തചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1975 മുതല്‍ വ്യത്യസ്തപത്രങ്ങളില്‍ ... |
വി.കെ.മാധവന്‍കുട്ടി പ്രശസ്തനായ മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു വി.കെ. മാധവന്‍കുട്ടി. പാലക്കാട് ജില്ലയിലെ കോട്ടായിക്കടുത്ത് പരുത്തിപ്പുള്ളി ഗ്രാമത്തില്‍ 1934 ജനുവരി 17ന് ജനിച്ചു. പിതാവ് വടക്കാഞ്ചേരി ഉള്ളാട്ടില്‍ ഗോവിന്ദന്‍നായരും മാതാവ് ആയന്നൂര്‍ വീട്ടിക്കാട്ട് ലക്ഷ്മിക്കുട്ടിഅമ്മയുമാണ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം 1956 മുതല്‍ ഡല്‍ഹിയില്‍ 'മാതൃഭൂമി'യുടെ പ്രതിനിധിയായി ജോലി ചെയ്തു. 1987-90 കാലഘട്ടത്തില്‍ 'മാതൃഭൂമി' പത്രാധിപരായിരുന്നു. '94ല്‍ മാതൃഭൂമി പത്രാധിപസ്ഥാനത്തുനിന്ന് വിരമിച്ചു. 'സണ്‍ഡേ', 'ടൈംസ് ഒഫ് ഇന്‍ഡ്യ' എന്നീ പത്രങ്ങളില്‍ ഇദ്ദേഹം ലേഖനങ്ങള്‍..... |
T.K. Madhavan (1884—1930) was a social reformer and a journalist.Madhavan was born on September 2, 1884 at Karthikappally, as son of Kesavan Channar of Alummoottil family and Ummini Amma of Komalezhathu family. He was very active in social reform movement and In 1915 decided to start a newspaper Desabhimani. TK Narayanan was the editor. It started as weekly newspaper and after two years since its inception, Madhavan became the editor. He was a prominent leader of the Temple Entry Movement, which fought..... |
മാധവനാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കെ. മാധവന്‍നായര്‍ മാതൃഭൂമി പത്രാധിപ സമിതിയില്‍ പ്രശസ്ത സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1903 ല്‍ വള്ളിക്കുന്നില്‍ ജനിച്ച മാധവന്‍നായര്‍ കെ.പി.സി.സി. സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ... |
ദീര്‍ഘകാലം പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തനരംഗത്തെ ആദ്യകാല ട്രേഡ്‌യൂണിയന്‍ നേതാവുമായിരുന്നു മലപ്പുറം പി.മൂസ. മലപ്പുറത്തെ പുരാതനമായ പണ്ടാറപ്പെട്ടി തറവാട്ടില്‍ പരേതനായ കുഞ്ഞഹമ്മദിന്റെയും വരിക്കോടന്‍ ആയിശുമ്മയുടെയും മകനാണ്. 1964 ല്‍ 'ദേശാഭിമാനി'യിലാണ് പത്രപ്രവര്‍ത്തക ജീവിതം തുടങ്ങുന്നത്. റിപ്പോര്‍ട്ടര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1985 ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനസംബന്ധമായ ഭിന്നതകളെ തുടര്‍ന്ന് ദേശാഭിമാനിയില്‍ നിന്ന് രാജിവെച്ചു. പിന്നീട് കുറച്ചുകാലം കോഴിക്കോട്ടെ 'കാലിക്കറ്റ് ടൈംസി'ല്‍ ുപ്രവര്‍ത്തിച്ചു. അസോഷ്യേറ്റ് എഡിറ്റര്‍ തസ്തികയില്‍ നിന്നാണ് വിരമിച്ചത്.ദേശാഭിമാനിയില്‍ ചേര്‍ന്ന കാലംതൊട്ടേ ട്രേഡ് യൂണിയന്‍ രംഗത്ത് ..... |
K. C.Mamman Mappila was born in 1873. His father’s brother was the founder editor of Malayala Manorama. Mamman Mappila was later instrumental in taking the publication to the hearts of the general population. Mamman Mappila took his degree from Madras Christian College. In 1904 when Varughese Mappila died mamman Mappila took over as Editor of Malayala Manorama. Striving under the repressive regime of Divan Sir C.P.Ramaswami Iyyer, Mamman Mappila converted Manorama to a sword fighting the repression on the rulers. Sir C.P. hit back by trying to liquidate the Quilon Bank Mamman Mappila had set up.Mamman Mappila was arrested and put in jail. In 1938 Manorama was locked out and sealed. It remained so for ten years...... |
ആദ്യകാല പത്രപ്രവര്‍ത്തകസംഘടനയുടെ അമരക്കാരനായിരുന്ന സി.പി.മമ്മു സാഹിബാ ചെറുകിട പത്രഉടമകളുടെ സംഘടനാ സാരഥിയായി കേരളനാദം സായ്ഹ്ന പത്രത്തെ ശ്രദ്ധേയമാക്കിയത് കൊച്ചിയുടെ ചരിത്രത്തിലെ തങ്കത്തിരിയായി. 1928 ജനുവരി 24-ന് പൊന്നുരുന്തിയിലെ പരീക്കു'ി സാഹിബിന്റേയും ഫാത്തിമയുടേയും പുത്രനായി ജനിച്ച മമ്മു സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സി.പി.ഉമ്മറിന്റെ സഹോദരനാണ്. ഉമ്മര്‍ മെമ്മോറിയല്‍ പ്രസ് സ്ഥാപിക്കുകയും കേരളനാദം സയാഹ്ന ദിനപത്രം ആരംഭിക്കുകയും ചെയ്ത സി.പി.മമ്മു പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തകനായി'ാണ് പൊതുരംഗത്തിറങ്ങുന്നത്. പ്രഭാതം ദിനപത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിക്കുകവഴി റിപ്പോര്‍'ിംഗില്‍ ശോഭിക്കാന്‍ കഴിഞ്ഞ ഈ ചെറുപ്പക്കാരന്‍ പിന്നീട് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. നിരവധി സാമൂഹ്യ-സാമുദായികവിദ്യാഭ്യാസ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സ്ഥാപനങ്ങള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നതിന് പകരം കര്‍മ്മചൈതന്യമാക്കി മാറ്റുകയും ചെയ്ത സി.പി.യെ ...
|
മാതൃഭൂമി പത്രാധിപസമിതിയംഗവും ദീര്‍ഘകാലം കണ്ണൂര്‍ ലേഖകനുമായിരുന്ന മംഗലാട്ട്് രാഘവന്‍ ഫ്രഞ്ച് സാഹിത്യകൃതികള്‍ മലയാളത്തില്‍ പരിചയപ്പെടുത്തിയ എഴുത്തുകാരില്‍ പ്രമുഖനാണ്. 1921 സപ്തംബര്‍ 20ന് മയ്യഴിയിലാണ് ജനിച്ചത്. അച്ഛന്‍ മംഗലാട്ട് ചന്തു, അമ്മ കുഞ്ഞിപ്പുരയില്‍ മാധവി. |
K.M.Mathew was born on January 2, 1917 as the 8th among the nine children of K. C. Mammen Mappillai and Mammi (Kunjandamma) at Kuppappuram in Alappuzha district. After completing his schooling he joined CMS College Kottayam. Later, he completed his B.A Economics from Madras Christian College. He married Annamma Mathew on 7th September 1942 at his house in Kuppapuram. |
1910 ല്‍ തലശ്ശേരി തിരുവങ്ങാട്ട് ജനിച്ചു. ബി.എ. ബിരുദം നേടിയ ഉടനെ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നു. പിതാവ് ടി. ചന്തു നായരും മാതാവ് കല്യാണിയമ്മയും. വീരജവഹര്‍ ഡോ. രാധാകൃഷ്ണന്‍, മൗലാന ആസാദ്. ശ്രീ. അരവിന്ദന്‍ എന്നീ ജീവചരിത്രഗ്രന്ഥങ്ങളും, അമൃതഗീതം എന്ന വിവര്‍ത്തന കൃതിയും മേക്കുന്നത്തിന്റേതായുണ്ട്. ആദര്‍ശദീപവും സുവര്‍ണ്ണ മണ്ഡലവും കഥാസമാഹാരങ്ങളാണ്. പ്രേമാര്‍പ്പണം, പ്രായശ്ചിത്തം എന്നീ നാടകങ്ങളും രചിച്ചു. പത്രപ്രവര്‍ത്തന രംഗത്ത് എഡിറ്റിംഗില്‍ മിടുക്ക് കാണിച്ചതിന് പുറമെ ലേഖനകലയിലും ... |
Mithavadi C Krishnan was the forefront fighter for the implementation of the revolutionary socialist reforms that Sree Narayana Guru peached for the uplift of the downtrodden millions of Kerala. He was called Mithavadi (minimalist) after the newspaper that he published from 1913 to 1938 for spreading the message of the reformatory movement. |
K Mohanan was born to Shri Kalavara Krishna Pillai and Smt Pandavath Kuttiyamma on 5 April 1940 in Pallana, Thrukkunnapuzha, near Karthikappilly, Alapuzha district. Traditionally Pandavarath tharavadu contributed much to the growth of the communist party in the central Travancore region. So, for Mr. Mohanan journalism and politics were identical. His uncle Mr.R.Sankara Narayanan Thampi was the first speaker of the Kerala Legislative Assembly. |
1952 മുതല്‍ 40 വര്‍ഷം മാതൃഭൂമിയില്‍ പത്ര പ്രവര്‍ത്തകനും 2002 മുതല്‍ മാതൃഭൂമി ഡയറക്റ്ററുമായിരുന്നു കെ.മോഹന്‍ദാസ് രാധാകൃഷ്ണന്‍. സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപക മാനേജിങ് ഡയറക്ടറുമായ കെ. മാധവന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. 1932 ഫിബ്രവരി 14ന് മഞ്ചേരിയില്‍ ജനിച്ച മോഹന്‍ദാസ് രാധാകൃഷ്ണന്‍ പാലക്കാട് ഗവ. വിക്ടോറിയാ കോളേജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്യനിരോധന പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി പങ്കെടുത്തു. മദ്യവര്‍ജന സമിതിയുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ചു. അദ്ദേഹം 1957ലാണ് മാതൃഭൂമിയില്‍ ി ചേര്‍ന്നത്. 1992ല്‍ തിരുവനന്തപുരത്ത് നിന്ന് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. തുടര്‍ന്ന്, മാതൃഭൂമിയുടെ മലപ്പുറം.... |
ഇരുപതുകളുടെ ആരംഭത്തില്‍ കോഴിക്കോട്ട് നിന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ അല്‍അമീന്‍ പ്രിന്റിഗ് ആന്റ് പബ്ലിഷിഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച അല്‍അമീന്‍ പത്രത്തിന് ഒരു ദശാബ്ദ കാലത്തിലേറെ ഗണ്യമായ സംഭാവനകളര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഇ.മൊയ്തു മൗലവി. അല്‍ ഇസ്‌ലാഹ് പത്രത്തിലൂടെ കര്‍മ്മ വിശുദ്ധിയുടെ കാഞ്ചന പ്രഭ പരത്തിയ മൗലവി സാഹിബ് ഭാരതത്തിന്റെ ദേശിയ പ്രസ്ഥാനത്തിനും മതേതരത്വത്തിനും തൂലികകൊണ്ടും നാക്കുകൊണ്ടും വീരഗാഥകള്‍ വിരചിച്ചു. വരും തലമുറകള്‍ക്ക് ആവേശം കൊള്ളത്തക്ക വീരഗാഥകള്‍ അക്ഷരങ്ങളായി അദ്ദേഹം അവശേഷിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും ആധുനികതയുടേയും സന്ദേശം മലബാറിലെ ... |
എഴുത്തിന്റെ ലോകത്ത് ഒരു സര്‍വകലാവല്ലഭന്‍ ആയിരുന്നു മൂര്‍ക്കോത്ത് കുമാരന്‍(1874-1941). കൈവെക്കുകയും വിജയിക്കുകയും ചെയ്തിട്ടില്ലാത്ത മേഖലകളില്ല. |
പത്രപ്രവര്‍ത്തനവും രാഷ്ട്രീയവും അഭിനയവുമൊക്കെ ചേര്‍ത്തുവച്ച ജീവിതമായിരുന്നു അച്യുതത്ത് വാസുദേവന്‍ കൃഷണന്‍ മൂസ്സത് എന്ന എ.വി.കെ മൂസതിന്റേത്. 1975ല്‍ കേരള ടൈംസില്‍ ചേര്‍ന്ന മൂസത് 1990ല്‍ ന്യൂസ് ബ്യൂറോ ചീഫായാണ് വിരമിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന രാഷ്ട്രീയ വിമര്‍ശന ഹാസ്യ പരിപാടിയായ മുന്‍ഷിയിലെ മുന്‍ഷി എന്ന കഥാപാത്രത്തിന്റെ ആവിഷ്‌ക്കാരം നിര്‍വഹിച്ചിരുന്നത് മൂസ്സതായിരുന്നു. ഒരു ചിരിയും പിന്നെയൊരു പഴഞ്ചൊല്ലുമായി ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി. ആദ്യം മുന്‍ഷിയുടെ വേഷം കെട്ടിയിരുന്ന ആള്‍ക്ക് പകരക്കാരനായാണ് രണ്ടര വര്‍ഷം മുന്‍പ് മൂസ്സത് ഇത് ഏറ്റെടുത്തത്. പഞ്ചവാദ്യം കലാകാരനായിരുന്നു മൂസ്സത്. തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ ഗ്രാമത്തില്‍ അച്യുതത്തില്‍ വാസുദേവന്‍ മൂസ്സതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1935ലാണ് ജനനം. പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മയുടെ മകളുടെ മകനാണ്. പട്ടാമ്പി സംസ്‌കൃത വിദ്യാലയത്തിലായിരുന്നു.... |
മലയാളത്തിലെ ഏറ്റവും പ്രമുഖ പരിഭാഷകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്‍.മൂസക്കുട്ടി. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ എം.എ.ബിരുദമുള്ള മുസക്കുട്ടി തൃശ്ശൂര്‍ആസ്ഥാനമായി പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് പത്രത്തില്‍ സബ് എഡിറ്ററായാണ് തുടങ്ങിയത്. പിന്നീട് മുഴുവന്‍സമയം വിവര്‍ത്തനത്തിലും ഗ്രന്ഥരചനയിലും ഏര്‍പ്പെട്ടു. വൈജ്ഞാനികം, വിവര്‍ത്തനം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളില്‍ പെട്ട എഴുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. |
1898-ല്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് കുലീന കുടംബത്തില്‍ ജനിച്ച മുഹമ്മ്ദ് അബ്ദുറഹിമാന്‍ പ്രഥമിക വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠനം നടത്തി. വാണിയമ്പാടി മദ്രസാ ഇസ്ലാമിയ്യയില്‍ പഠനം തുടര്‍ന്നു. കോഴിക്കോട് ബാസല്‍ മിഷന്‍ സ്‌കൂളില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. മദിരാശി മുഹമ്മദന്‍ കോളേജില്‍ എഫ്.എ.പരീക്ഷ പാസായി പ്രസിഡന്‍സി കോളേജില്‍ ബി.എ ഓണേഴ്‌സിന് ചേര്‍ന്നപ്പോഴാണ് മൗലാനാ മുഹമ്മദലിയുടേയും മൗലാനാ അബ്ദുല്‍കലാം ആസാദിന്റേയും ആഹ്വാനം ശ്രവിച്ച് മലബാറിലെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ശക്തി പകര്‍ന്നപ്പോള്‍ കിരാതമര്‍ദ്ദനങ്ങളാണ് ... |
ചന്ദ്രികയുടെ അസോസിയേറ്റ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വിരമിച്ച പെരിങ്ങാടി സ്വദേശി കെ.കെ. മുഹമ്മദ് അറുപതുകളുടെ ആദ്യത്തില്‍ പാലക്കാട് ചന്ദ്രിക റിപ്പോര്‍ട്ടറായാണ് രംഗത്തുവത്. തലശ്ശേരി ബ്രഹ്മണന്‍ കോളേജില്‍ നിന്നും പ്രി യൂണിവേഴ്‌സിറ്റി പരീക്ഷ പാസായി മടപ്പിള്ളി ഗവമെന്റ് കോളേജില്‍ ബി.എസ്.സി.ക്ക് പഠിക്കുമ്പോഴാണ് ... |
ജനഹൃദയങ്ങളില്‍ ജീവിച്ച കര്‍മ്മധീരനായ രാഷ്ട്രീയ നേതാവും ഉജ്ജ്വല വാഗ്മിയും ഉള്‍കാഴ്ചയുള്ള പത്രപ്രവര്‍ത്തകനുമായിരുന്നു സി.എച്ച്. മുഹമ്മദ്‌കോയ. കോഴിക്കോട് ജില്ലയിലെ അന്തോളി ഗ്രാമത്തില്‍ ആലി മുസ്ല്യാരുടെയും മറിയോമ്മയുടേയും സീമന്ത പുത്രനായി 1927 ജൂലൈ 15 ന് ജനിച്ചു.പാച്ചന്‍ മാസ്റ്റര്‍ നടത്തിയ കൊണ്ടൂര്‍ എയിഡഡ് എലിമെന്ററി സ്‌കൂളിലും വേളൂര്‍ മാപ്പിള എലിമെന്ററി സ്‌കൂളിലും കൊയിലാണ്ടി ബോര്‍ഡ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജില്‍ 1943 ല്‍ ഇന്റര്‍ മീഡിയറ്റിന് ചേര്‍ന്നു. അക്കാലത്ത് തലശ്ശേരിയില്‍നിന്നും പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ച ചന്ദ്രികയിലും ന്യൂ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡോണിലും മദിരാശിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഡെക്കാന്‍ ടൈംസിലും കുറിപ്പുകളെഴുതി. എം.കെ. അത്തോളി എന്ന തൂലികാ നാമത്തിലും തൂലിക ചലിപ്പിച്ചു. സാമൂതിരി കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയായിരുന്നു സി.എച്ച്.... |
1935 ഏപ്രില്‍ 15 ന് പെരിന്തല്‍മണ്ണയിലെ കരിങ്കല്ലാത്താണിയില്‍ പി.കെ. മാനുപ്പ മുസ്ല്യാരുടെയും കളക്കണ്ടത്തില്‍ പാത്തുമ്മയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ പഠനത്തിനുശേഷം കോഴിക്കോട് ചന്ദ്രികയില്‍ സഹപത്രാധിപരായി ചേര്‍ന്നു. അറുപതുകളില്‍ ചന്ദ്രിക സിറ്റി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. വാരികയിലും വാരാന്ത്യപ്പതിപ്പിലും മാറി മാറി ജോലി ചെയ്തു. കുറേക്കാലം ലോക്കല്‍ ഡസ്‌ക്കിലും പ്രവര്‍ത്തിച്ചു. ലീഡര്‍ റൈറ്ററായും ജോലി ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തന രംഗത്തെ ... |
പ്രഗത്ഭ പത്രപ്രവര്‍ത്തകനും വിശ്രുത നോവലിസ്റ്റും പ്രസിദ്ധ സ്‌പോര്‍ട്‌സ് കോളമിസ്റ്റും ചന്ദ്രിക വാരികയുടെ പ്രഥമ പത്രാധിപരുമായിരുന്നു പി.എ.മുഹമ്മദ് കോയ. മുഷ്ത്താഖ് എന്ന തൂലികാനാമത്തിലാണ് മാതൃഭൂമിയിലെയും ചന്ദ്രികയിലെയും സ്‌പോര്‍ട്‌സ് കോളങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്.
ഒരു കാലഘട്ടത്തിലെ വായനക്കാരെ ആകമാനം വിസ്മയം കൊള്ളിച്ച കഥകളും നോവലുകളും എഴുതിയ പി.എ. കളിക്കളങ്ങളിലും സാഹിത്യത്തിന്റെ രസം ...
|
Pages
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
പൊന്നാനി താലൂക്കിലെ കടവനാട് അംശത്തില്‍ 1925 ഒക്‌ടോബര്‍ 10-ന് അറുമുഖന്‍-ദേവകി ദമ്പതികളുടെ മകനായി ജനിച്ച കുട്ടികൃഷ്ണന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മുഴുവന്‍സമയ പത്രപ്രവര്‍ത്തകനായിട്ടാണ് രംഗത്തുവന്നത്. എഴുത്തിന്റെ ലോകത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച കുട്ടികൃഷ്ണന്‍ കൃതികളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി. വെട്ടും കിളയും ചെന്ന മണ്ണ്, സുപ്രഭാതം, കാഴ്ച, നാദനൈവേദ്യം, കളിമുറ്റം, വഴിമുത്ത്, വയനാട്ടിന്റെ ഓമന, ഭയമകറ്റുന്ന വിശ്വാസം തുടങ്ങിയ രചനകള്‍ കടവനാടിനെ വായനലോകത്ത് അനശ്വരനാക്കി ... |
വ്യത്യസ്ത ജില്ലാ തലസ്ഥാനങ്ങളില്‍ നീണ്ട കാലം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ലേഖകനായിരുന്നു കളത്തില്‍ രാമകൃഷ്ണന്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ബ്യൂറോകളിലാണ് രണ്ടു പതിറ്റാണ്ടിലധികം ജോലി ചെയ്തത്. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ വിദ്യാഭ്യാസത്തിനു ശേഷം കെ.എസ്.എഫ്.ഇ ജീവനക്കാരനായി ചേര്‍ന്ന രാമകൃഷ്ണന്‍ അതുപേക്ഷിച്ചാണ് പത്രപ്രവര്‍ത്തകനായത്. 2021-22 കാലത്ത് കാസര്‍ഗോട് ബ്യൂറോവില്‍ ലേഖകനായിരിക്കെ എന്‍ഡോള്‍ഫാന്‍ പ്രശ്‌നത്തില്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി. |
ഏഴ് ദിനപത്രങ്ങളില്‍ ജോലിചെയ്ത് പത്രപ്രവര്‍ത്തനത്തിന്റെ നാനാ മേഖലകളില്‍ സ്ഥിരമായി ശോഭിച്ച വ്യക്തിയാണ് കാമ്പിശ്ശേരി കരുണാകരന്‍. തലസ്ഥാന നഗരത്തിലെ സാധാരണ റിപ്പോര്‍ട്ടര്‍ മുതല്‍ ചീഫ് എഡിറ്റര്‍ വരെ നീളുന്ന എല്ലാ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനയുഗത്തിന്റെ പത്രാധിപരെന്ന നിലയില്‍ കാല്‍നൂറ്റാണ്ടുകാലം കാമ്പിശ്ശേരി മലയാള പത്രപ്രവര്‍ത്തന രംഗത്ത് സൃഷ്ടിച്ച മാതൃക അവിസ്മരണീയം. സി.പി.ഐ.യുടെ മുഖപത്രമെന്നതിലുമുപരി ജനയുഗത്തെ വിവിധതര ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ഒരു കാലത്ത് ... |
1881 ല്‍ കൊച്ചിയില്‍ ഒരു പത്രം തുടങ്ങിയപ്പോള്‍ അതിന്റെ പത്രാധിപരാകാന്‍ കോട്ടയത്തുനിന്ന് വഞ്ചിയില്‍ വന്നുകൊണ്ടിരുന്ന ഇരുപത്തിമൂന്നുകാരനാണ് കണ്ടത്തില്‍ വറുഗീസ് മാപ്പിള. അദ്ദേഹത്തെ കേരളത്തിലെ ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി കണക്കാക്കുവര്‍ ധാരാളമുണ്ട്. |
കവിയും പത്രപ്രവര്‍ത്തകനുമാണ് കരൂര്‍ ശശി എന്ന ആര്‍.ശശിധരന്‍ നായര്‍. തിരുവനന്തപുരം ജില്ലയില്‍ കരൂര്‍ പോത്തന്‍കോടാണ് സ്വദേശം. 1939 മാര്‍ച്ച് 13-ന് കെ.രാഘവന്‍പിള്ളയുടേയും ജി.മാധവിയമ്മയുടേയും മകനായി ജനിച്ചു. പോത്തന്‍കോട് എല്‍.പി.സ്‌കൂള്‍, കൊയ്ത്തൂര്‍കോണം യു.പി.സ്‌കൂള്‍, പിരപ്പന്‍കോട് ഹൈസ്‌കൂള്‍, തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.1962 മുതലാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതുജനം സായാഹ്നപത്രം, മലയാളി ദിനപത്രം, തനിനിറം, വീക്ഷണം എന്നിവ കടന്ന് മാതൃഭൂമി പത്രത്തിലെത്തി. ഇടയ്ക്ക് 'സിന്ദൂരം' എന്നൊരു വാരിക സ്വന്തമായി നടത്തി.മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ സബ് എഡിറ്ററായി തുടങ്ങി 1993-ല്‍ ചീഫ് സബ് എഡിറ്ററായാണ് വിരമിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന് പുറമെ സാഹിത്യ പ്രവര്‍ത്തനമാണ് മുഖ്യം.ചങ്ങമ്പുഴ അവാര്‍ഡ്, മൂടാടി ദാമോദരന്‍ അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ്..... |
കെ.കാര്‍ത്തികേയന്‍ കേരള കൗമുദി ചീഫ് എഡിറ്ററും എസ്.എന്‍.ഡി.പി.യോഗം സിക്രട്ടറിയും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് ദേശീയ ജനറല്‍ സിക്രട്ടറിയുമൊക്കെ ആയെങ്കിലും കെ.കാര്‍ത്തികേയനെ പൊതുജനങ്ങള്‍ അറിയുന്നത് പൊതുജനം കാര്‍ത്തികേയന്‍ ആയാണ്. വിരമിച്ച ശേഷം 1958 ല്‍ അദ്ദേഹം ആരംഭിച്ച പത്രമാണ് പൊതുജനം. |
കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തെ വലിയ വീട്ടില്‍ നാരായണന്‍ നമ്പ്യാരുടെയും കല്യാണിക്കുട്ടിയമ്മയുടെയും പുത്രനായി 1924-ലാണ് ജനനം. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദംനേടി. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥി ജീവിതകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കുചേര്‍ന്ന് ജയിലിലായി. വിദ്യാര്‍ത്ഥി ഫെഡറേഷനിലും പിന്നീട് വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലും സക്രിയമായി. മലബാറിലെ മുന്‍നിര വിദ്യാര്‍ത്ഥി നേതാവായി മാറിയ നമ്പ്യാര്‍ തുടര്‍ന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'സ്വതന്ത്രഭാരത'ത്തിന്റെ മുഖ്യപത്രാധിപരായതോടെ സുദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു.തുടര്‍ന്ന് 'സ്വതന്ത്ര' എന്ന പത്രത്തില്‍ ചേര്‍ന്നു. ബി.ജി. വര്‍ഗീസിന്റെ കൂടെ 'പ്രവാഹം' വാരികയില്‍ ..... |
K. Kelappan (August 24, 1889 - October 7, 1971) was born in the small village of Muchukunnu in Calicut. He studied in Calicut and Madras and graduated from the University of Madras. He began his career as a teacher at in St. Berchmans High School, Changanassery and was the founding President of the Nair Service Society. Later he became the Principal of a school run by the society. He fought for social reforms..... |
സാഹസിക ജീവിതത്തിന്റെ ഉടമയായ ബഹുമുഖ പ്രതിഭയായിരുന്നു കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന കെ.എ.കേരളീയന്‍. |
എഴുപത്തൊന്നു വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ 13 വര്‍ഷം മാത്രമേ കേസരി പത്രപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചിട്ടുള്ളു. അതിനിടെ സമദര്‍ശി, പ്രബോധകന്‍, കേസരി എന്നീ പത്രങ്ങളുടെ മുഖ്യ പത്രാധിപരായി ഇരുന്നുകൊണ്ട് തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തെ വിറപ്പിച്ചു. പ്രബോധകനും കേസരിയും അദ്ദേഹം സ്വയം സ്ഥാപിച്ച പത്രങ്ങളായിരുന്നു. ജീവിതാന്ത്യം വരെ കേസരി എന്ന നിലച്ചുപോയ പത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ബാലകൃഷ്ണപിള്ള ഇഷ്ടപ്പെട്ടു. കേസരി ബാലകൃഷ്ണപിള്ളയും കേസരി സാഹിത്യ സദസ്സും ഉല്‍തിഷ്ണുക്കളായ മലയാളികളുടെ .... |
വി.എം.കൊറാത്ത് മാതൃഭൂമിയില്‍ നാല് പതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തകനായിരുന്നു വി.എം.കൊറാത്ത് എന്ന് അറിയപ്പെട്ടിരുന്ന വേലായുധമേനോന്‍ കൊറാത്ത്. കടലുണ്ടി പുന്നോളി കൊറാത്ത് കുടുംബാംഗമായിരുന്നു.ഒരു കാലത്തെ മിക്ക മാതൃഭൂമി പ്രവര്‍ത്തകരെയുംപോലെ സ്വാതന്ത്ര്യസമരത്തിലൂടെ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന ആളാണ് വി.എം.കൊറാത്തും. ആദ്യം മുതല്‍ അവസാനം വരെ അദ്ദേഹം ഗാന്ധിയന്‍ ജീവിത ശൈലി പിന്തുടര്‍ന്നു.പതിനഞ്ചാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിലടക്കപ്പെട്ട് രണ്ട് മാസം ജയിലിടക്കപ്പെട്ടു. അതോടെ ഒരു മുഴുവന്‍ സമയ സ്വാതന്ത്ര്യസമര സേനാനി ജനിക്കുകയായി. ആ കാലത്തുതന്നെ അദ്ദേഹം മാതൃഭൂമിക്ക് വേണ്ടി കുറിപ്പുകളും വാര്‍ത്തകളും എഴുതിപ്പോന്നിരുന്നു. 1947 അദ്ദേഹം മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി. 1896 ല്‍ ഡപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. തുടര്‍ന്ന് നാല് വര്‍ഷക്കാലം ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു...... |
സഞ്ജയനോടൊപ്പം മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഹാസ്യ രചയിതാവായ ഇ.വി.കൃഷ്ണപിള്ള ഉടനീളം നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. അതിലേറെ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം സ്ഥിരം പംക്തികളും ലേഖനങ്ങളും എഴുതിപ്പോന്നു. |
തൃശ്ശൂര്‍ ഞെരുവിശ്ശേരിയില്‍ 1916 മെയ് 13 ന് ജനിച്ചു. പത്രപ്രവര്‍ത്തകനും കവിയും സാഹിത്യ ഗവേഷകനും ഭാഷാപണ്ഡിതനും അക്കാഡമിഷ്യനും രാഷ്ട്രീയചിന്തകനും ആയിരുന്നു. കവിത, നാടകം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം, ശാസ്ര്ത പഠനം തുടങ്ങിയ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. തൃപ്പുണിത്തുറ സംസ്‌കൃത കോളേജ്, കാലടി സംസ്‌കൃത സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. എം.ലിറ്റ് ഉള്‍പ്പെടെയുള്ള ബിരുദങ്ങളും പതിനെട്ടോളം ദേശീയ-വിദേശഭാഷകളില്‍ അറിവും നേടി. 1942 ല്‍ അധ്യാപക ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തി. പിന്നീട് മദ്രാസ് കൃസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ കോളേജ് എന്നിവിടങ്ങളില്‍ ലക്ചറര്‍ ആയി. 1952 ല്‍ മാതൃഭൂമി പത്രാധിപസമിതിയില്‍ അംഗമായി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആയിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. 1968 മുതല്‍ 1978 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്ററായിരുന്നു. അഖില വിജ്ഞാനകോശം ആദ്യവോളിയത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമി ചീഫ് എഡിറ്ററായി. യുഗപ്രഭാത് എന്ന ഹിന്ദി മാസികയുടെയും കുങ്കുമം വാരികയുടെയും എഡിറ്ററായിരുന്നിട്ടുണ്ട്്. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ ആദ്യകാല പ്രസിഡന്റായിരുന്നു........ |
പത്രത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പം പിരിയാതെ നിലകൊണ്ട മറ്റൊരു പത്രാധിപരാണ് മിതവാദി കൃഷ്ണന്‍ എന്നറിയപ്പെടു സി. കൃഷ്ണന്‍. മിതവാദിയില്‍ എത്തുംമുമ്പെത െകൃഷ്ണന്‍ പത്രാധിപര്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. കേരളസഞ്ചാരി എന്ന പത്രത്തിലാണ് കൃഷ്ണന്‍ ആദ്യമായി പത്രാധിപത്യം വഹിക്കുന്നത്. പ്രമുഖന്മാര്‍ കഠിനമലയാളത്തില്‍മാത്രം എഴുതിക്കൊണ്ടിരുന്ന അക്കാലത്ത് കൃഷ്ണന്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ശൈലിയില്‍ ആണ് എഴുതിയത്. |
മലയാള സാഹിത്യകാരനും കവിയും പത്രപ്രവര്‍ത്തകനുമായിരുന്നു സി.കൃഷ്ണന്‍ നായര്‍(24.3.1922-1.9.1997). മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശിയായ കൃഷ്ണന്‍നായര്‍ വക്കീല്‍ഗുമസ്തനായാണ് ജീവിതം തുടങ്ങിയത്. തുടര്‍ന്ന് ജനത ദിനപത്രത്തിന്റെയും പ്രതാപ് വാരികയുടെയും പത്രാധിപരായി. 1954 മുതല്‍ 1982 വരെ മാതൃഭൂമി എഡിറ്റോറിയല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. |
രണ്ടാം ലോക യുദ്ധം കൊടുമ്പിരി കൊണ്ട 1942 ല്‍ ശ്രീലങ്കയിലെ കൊളമ്പോയില്‍ റോയിട്ടര്‍ ന്യൂസ് ഏജന്‍സിയില്‍ കെ.പി.കൃഷ്‌നുണ്ണി റിപ്പോര്‍ട്ടറായി ചേരുന്നത് ജുലൈ മൂന്നിനാണ്. സഖ്യകക്ഷി സേനയുടെ ദക്ഷിണ കമാന്‍ഡ് നൂറുകിലോമീറ്റര്‍ മാത്രം അകലെ കാന്‍ഡിയിലായിരുന്നതുകൊണ്ട് കൊളന്വോ യുദ്ധകാര്യലേഖകന്മാരുടെ കേന്ദ്രമായി മാറിയിരുന്നു. ആറുവര്‍ഷം റോയിറ്ററില്‍ തുടര്‍ന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമേ ഇന്ത്യയിലേക്ക് മടങ്ങാനായുള്ളൂ. 1949 ഫിബ്രു.ഒന്നിന് പി.ടി.ഐ. ആരംഭിച്ച ദിവസം തന്നെ ലേഖകനായി ചേര്‍ന്നു. നീണ്ടകാലം രാജ്യത്തിലെ എല്ലാ സുപ്രധാന ചരിത്രസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു......
|
Photo: മഹാകവി മാത്രമായിരുന്നില്ല കുമാരനാശാന്‍. സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനും നിയമസഭാസാമാജികനും എല്ലാറ്റിനുമൊപ്പം ഉന്നത നിലവാരം പുലര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പത്രാധിപര്‍ എന്ന നിലയിലാണ് കുമാരനാശാന്‍ മലയാളത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്. 1909 മുതല്‍ പതിമൂന്നു വര്‍ഷത്തിലേറെ അദ്ദേഹം വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1920-21 കാലത്ത് പ്രതിഭ എന്നൊരു മാസിക പതിനൊന്ന് മാസവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. |
C.V. Kunhuraman (1871 – 1949) was a man of letters, social reformer, founder of Kerala Kaumudi, journalist and leader. He was a follower of Sree Narayana Guru.Kunhiraman opened his journalistic career in Sujananadini,published by Paravoor Kesavanasan from Paravoor, Kollam. He began contributing poems and articles on Sujananandini. His early writings were more on social affairs. Later, he became the sub-editor. He started a school for low caste Hindus at Vellamanal, Mayyanad, Quilon and became its headmaster. An activist in the SNDP Yogam, he was elected its general secretary in 1928 and 1931. Valmiki Ramayanam, a prose rendering of the great epic, was his first work to come out in print, in 1901. It won him wide acclaim prompting him to write Vyasabharatam and Panchavadi. To launch a newspaper of his own was his all time-dream. In 1911,.... |
വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ പത്രലേഖകനായി പ്രവര്‍ത്തിച്ച തലശ്ശേരി പുന്നോല്‍ സ്വദേശി കെ.പി. കുഞ്ഞിമ്മൂസ ബ്രണ്ണന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രി എടുത്ത ഉടനെ 1966 ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി. 1986 ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996-ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എ. എഫ്. ഡബ്ലി.യു. ജെ. നാഷണല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേര്‍ണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ കര്‍ത്താവാണ്. ഒട്ടേറെ വിദേശ രാഷ്ട്രങ്ങള്‍ ... |
Chenkulath Kunjirammenon started the first newspaper in Malabar , Kerala Pathrika in 1906. Writers like Appu Nedungadi and O Chanthumenon helped him during that time. Chenkulath was a great fighter and from its very beginning, Kerala Pathrika unleashed a powerful campaign against the misdeeds committed by government officials. Once Kunjiramamenon had to pay a fine of Rs 51 for publishing an article that strongly criticized the government. KP Kesavemenon recollects it as the first incident in Malabar in which aneditor was punished for upholding the freedom of the press.....
|