You are here:

Stalwarts of Journalism from Kerala

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

Sanjayan was M.R. Nair in real life, that is Mannikoth Ramunni Nair. Born in Othayoth family in Thiruvangad near Thalassery on June 13,1903. M.R. Nair became a journalist after a short stint in a government department as clerk and as tutor in Malabar Christian College in Kozhikode. He wrote under the pseudonym Sanjayan. He was closely related with a journal called "Kerala Patrika" published from Kozhikode, where he lived after 1935.When Kozhikode he wrote for Mathrubhumi.....

പത്രപ്രവര്‍ത്തകനായ ചൊവ്വര പരമേശ്വരന്റേയും ഗൗരിയമ്മയുടേയും മകനാണ് കെ.സര്‍വദമനന്‍.  മൂത്ത സഹോദരന്‍ കെ.രാമചന്ദ്രനും  മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.  എറണാകുളം ജില്ലയിലെ ചൊവ്വരയാണ് ജന്മസ്ഥലം.  1940 നവംബര്‍ 10-ന് ജനനം.

N.N.Sathyavrathan, was born in Kumbalangi near Kochi. His father Nedungayil narayanan was a social worker. Mother is Janaki. Sathyavrathan, began his journalistic career with ’Deenabhandu’ later joined ‘Mathrubhumi’ in 1958 and was associated with the newspaper for 30 years. He retired in 1988 as New Editor Co-ordination and then joined ‘Kerala Kaumadi’ as Resident Editor.

കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയലേഖകന്മാരില്‍ ഒരാളായിരുന്നു കെ.സി.സെബാസ്റ്റിയന്‍. ഒടുവില്‍ ലേഖകവൃത്തിയുടെ അതിരുകള്‍ ലംഘിച്ച് അദ്ദേഹം രാഷ്ട്രീയ മേഖലകളിലേക്ക് സഞ്ചാരം നടത്തി പതിനേഴാം വയസ്സില്‍ പത്രത്തില്‍ ഏജന്‍സി  ...

1969 നവംബറില്‍ കേരളാ പ്രസ് സര്‍വീസ് എന്നó മലയാളം വാര്‍ത്താ ഏജന്‍സിയുടെ തിരുവനന്തപുരം ലേഖകനായി പത്രപ്രവര്‍ത്തന രംഗത്തെത്തി. പിന്നീട് ആകാശവാണി വാര്‍ത്താവിഭാഗത്തില്‍ð പ്രവര്‍ത്തിച്ചു. 1980-ല്‍ മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി. മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങളും നേടി. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് അവാര്‍ഡ്, വി.കെ. കൃഷ്ണമേനോന്‍ സ്മാരകസമിതി അവാര്‍ഡ്, ചലഞ്ച് മെമ്മോറിയല്‍ അവാര്‍ഡ്, അടൂര്‍ഭാസി കള്‍ച്ചറല്‍ð സൊസൈറ്റി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ്, പൊന്നറ ശ്രീധര്‍ മൊമ്മോറിയല്‍ðഅവാര്‍ഡ്, പട്ടംതാണുപിള്ള ട്രസ്റ്റ് അവാര്‍ഡ്, പി.ഭാസ്‌കരന്‍ മെേമ്മാറിയല്‍ðഅവാര്‍ഡ്, ചട്ടമ്പിസ്വാമി സ്മാരക അവാര്‍ഡ്, റോട്ടറിക്ലബ് അവാര്‍ഡ് തുടങ്ങിയവ ഇതില്‍ð ഉള്‍പ്പെടുന്നു. 1987-ല്‍ തോംസണ്‍ ഫൗണ്ടേഷനും പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് കോട്ടയത്ത് മലയാളമനോരമയില്‍ നടത്തിയ പത്രപ്രവര്‍ത്തക പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. യു.എസ്., റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു......

1960-70 കാലത്ത് പത്രപ്രവര്‍ത്തനമാരംഭിച്ചു. 1968 മുതല്‍ ദേശാഭിമാനി പത്രത്തിന്റെ എറണാകുളം ജില്ലാ ലേഖകന്‍.  രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലുള്ള റിപ്പോര്‍ട്ടിംഗിലായിരുന്നു ഊന്നല്‍.   എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് ഏറെകാലം പത്രപ്രവര്‍ത്തനം നടത്തിയത്.  പത്രപ്രവര്‍ത്തക സംഘടനാ രംഗത്തും പ്രവര്‍ത്തിച്ചു.  തിരുവനന്തപുരം പ്രസ് ക്ലബ്/ തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ്, കേസരി ട്രസ്റ്റ് ചെയര്‍മാന്‍, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  ദീര്‍ഘകാലം ദേശാഭിമാനിക്കുവേണ്ടി നിയമസഭ റിപ്പോര്‍ട്ട് ചെയ്തു.  പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രസിഡന്റ് കെ.ആര്‍.നാരായണന്‍ ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകന്മാരെ ആദരിച്ചിട്ടുള്ള കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു.  പത്രപ്രവര്‍ത്തന രംഗത്തെ മികച്ച സേവനത്തിന് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.   ദേശാഭിമാനിയില്‍് അസോസിയേറ്റ് എഡിറ്റര്‍ പദവിയില്‍ വിരമിച്ചു....... 

Kesava Shankara Pillai (31 July 1902 - 26 December 1989), better known as Shankar, was an Indian cartoonist. He is considered the father of political cartooning in India. He founded Shankar's Weekly, India's Punch in 1948. Shankar's Weekly also produced cartoonists like Abu Abraham, Ranga and Kutty, he closed down the magazine during the Emergency of 26 June 1975. From then on he turned making children laugh and enjoy life. He was awarded the Padma Vibhushan in 1976, The second highest civilian honour given by the Govt. of India.[2] Today he is most remembered for setting up Children's Book Trust established 1957 and Shankar's International Dolls Museum in 1965.Shankar was born in 1902 at Kayamkulam, Kerala. He attended schools in Kayamkulam and Mavelikkara. The sleeping posture of one of his teachers was his first cartoon. He drew it in his classroom. This made the headmaster angry. But then he was encouraged by his uncle who saw in him great potential as a cartoonist.[4] After schooling, he studied painting at Ravi Verma School of Painting at Mavelikara.......

 

അന്താരാഷ്ട്ര പ്രശസ്തനായ മലയാളി പത്രപ്രവര്‍ത്തകനാണ് എം.ശിവറാം.  പത്രപ്രവര്‍ത്തനത്തിനു പുറമെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയ്ക്ക്  വെളിയില്‍ പൊരുതിയ ഐ.എന്‍.എയുടെ സംഘാടനത്തില്‍ സുഭാഷ് ചന്ദ്രബോസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനും ശിവറാമിന് കഴിഞ്ഞിട്ടുണ്ട്.  ചെറുപ്പത്തില്‍ നാടുവിട്ടുപോയ ശിവറാം ഡല്‍ഹി, ബര്‍മ്മ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ മാറിമാറി ജോലിചെയ്ത് ഒടുവില്‍ റംഗൂണില്‍ സ്ഥിരതാമസമാക്കുകയും പത്രപ്രവര്‍ത്തനം നിത്യവൃത്തിയാക്കുകയും ചെയ്തു. ബാങ്കോക്ക് ടൈംസിന്റെ ...

പത്രപ്രവര്‍ത്തനരംഗത്തെ അപൂര്‍വ്വതയായിരുന്നു സി.പി.ശ്രീധരന്‍.   പത്രാധിപരുടെ കസേരക്കപ്പുറം ഉജ്ജ്വലനായ വാഗ്മി, സാഹിത്യകാരന്‍, സാഹിത്യപ്രസ്ഥാനങ്ങളുടെ നായകന്‍, സംഘാടകന്‍, രാഷ്ട്രീയ നേതാവ് എന്നിവയൊക്കെ അദ്ദേഹത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍.   

പെരുമ്പാവൂര്‍ വേങ്ങൂര്‍ ആക്കപ്പിള്ളില്‍ രാമന്‍പിള്ളയുടെയും കല്ല്യേലില്‍ പാറുക്കുട്ടിഅമ്മയുടെയും  മകന്‍. ജനനം : 1930 ആഗസ്ത് 10. ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം.സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍ നേടി. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരാബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തും ഡിപ്ലോമ നേടി. മാതൃഭൂമിയില്‍ 1953-ല്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. സീനിയര്‍ സബ്എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍.......

പി.ശ്രീധരന്‍ 
ദീര്‍ഘകാലം തൃശ്ശൂര്‍ ആസ്ഥാനമായി പത്രപ്രവര്‍ത്തകനായിരുന്നു. തൃശ്ശൂര്‍ മുകുന്ദപുരം കാട്ടൂരില്‍ പള്ളിപ്പുറത്ത് പുത്തന്‍വീട്ടില്‍ ദ്രൗപദി അമ്മയുടെയും മുക്കാനി നാണുനായരുടെയും മകനായി 1939 ഫിബ്രവരി 16ന് ജനിച്ചു. കുറച്ചുകാലം അധ്യാപകനായിരുന്നു. 1965 മുതല്‍ തൃശ്ശൂര്‍ എക്‌സ്പ്രസ്സില്‍ പത്രപ്രവര്‍ത്തകനായി.  അസിസ്റ്റന്റ് എഡിറ്ററായും വി. കരുണാകരന്‍ നമ്പ്യാരുടെ മരണശേഷം എഡിറ്ററായും പ്രവര്‍ത്തിച്ചു. എക്‌സ്പ്രസ് വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ല്‍ വിരമിച്ചു. എക്‌സ്പ്രസ് വിട്ടതിനുശേഷം മലയാളം ന്യൂസ്, മനീഷ, ടെലഗ്രാഫ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കോളങ്ങളുമെഴുതിയിരുന്നു. അടുത്തും അകന്നും,....

സാംസ്‌കാരികനായകനും പ്രഭാഷകനും പണ്ഡിതനുമെല്ലാമായ സുകുമാര്‍ അഴീക്കോട് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മുഴുവന്‍സമയ മാധ്യമപ്രവര്‍ത്തകനായിരുന്നു. സാഹിത്യത്തെ കുറിച്ച് എഴുതിയതിലേറെ അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്.

K. Sukumaran (8 January 1903 - 18 September 1981) was the Editor of Kerala Kaumudi Daily, which celebrated its centenary in 2011. He served as the President of Sree Narayana Dharma Paripalana Yogam during 1953-54. K. Sukumaran was born on 8 January 1903 to great reformer, thinker and socio-cultural leader C.V. Kunhiraman and Kunjikavu in Mayyanad of Kollam District who established Kerala Kaumudi as a periodical in 1911.

കേരള തലസ്ഥാനത്ത് പി.സി.സുകുമാരന്‍ നായരോളം മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്രലേഖകന്മാര്‍ വേറെ അധികമില്ല.  1931 ജുലായി 3ന് തിരുവനന്തപുരത്ത്  പാല്‍കുളങ്ങരയില്‍ മധുമുക്ക് വീട്ടില്‍ കെ.പരമേശ്വരന്‍പിള്ളയുടെയും കെ.ഭാരതിയമ്മയുടെയും മകന്‍ പി.സി.സുകുമാരന്‍ നായര്‍ ഇന്റര്‍മീഡിയറ്റിന് പഠിച്ചുകൊണ്ടിരിക്കെതന്നെ പത്രപ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചിരുന്നു. വഞ്ചിഭൂമി വാരികയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രാദേശിക ലേഖകനായും പ്രവര്‍ത്തിച്ചു. സീനിയര്‍ ഇന്റര്‍മീഡിയറ്റില്‍ പഠിക്കുമ്പോള്‍ കേരള കൗമുദി ലേഖകനായി. ബി.എ, എം.എ ബിരുദങ്ങള്‍ നേടിയത് ജോലി ചെയ്തുകൊണ്ടുതന്നെ. 1960 മുതല്‍ 1985 വരെ തിരുവനന്തപുരത്ത് മാതൃഭൂമി ലേഖകനായിരുന്നു. പിന്നീട് കുറച്ചുകാലം കേരള കൗമുദിയിലേക്ക് മടങ്ങിയെങ്കിലും പബ്ലിക് റിലേഷന്‍സ് ഓഫീസറായി മാതൃഭൂമിയിലേക്ക് .........

പത്രപ്രവര്‍ത്തകനായി 36 വര്‍ഷം രംഗത്തുണ്ടായിരുന്ന സുകുമാരന്‍ പൊറ്റെക്കാട്ട് അദ്ധ്യാപകനും സാഹിത്യകാരനും രാഷ്ട്രീയപ്രവര്‍ത്തകനും വക്കീലുമൊക്കെയായിരുന്നു. 1926-ല്‍ തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനിച്ച പൊറ്റെക്കാട്ടിന്റെ അച്ഛന്‍ കൃഷ്ണന്‍.  അമ്മ കുഞ്ഞികുട്ടി. തൃശൂരിലും  എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം.

ടെലിവിഷന്‍ അവതാരകന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളില്‍ ദൃശ്യമാധ്യമരംഗത്ത് സജീവ സാിദ്ധ്യമായ സണ്ണിക്കുട്ടി ഏബ്രഹാം പത്തനംതിട്ട ജില്ലയില്‍ റാന്നിയിലാണ് ജനിച്ചത്. കാല്‍നൂറ്റാണ്ടുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു ടി എന്‍ ഗോപകുമാര്‍(1957- 31 ജനവരി 2016) മാധ്യമരംഗത്ത് മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സാന്നിധ്യമായിരുന്നു ടി എന്‍ ജി എന്നറിയപ്പെട്ട ടി എന്‍ ഗോപകുമാര്‍. ഏഷ്യാനെറ്റ് ന്യൂസിലെ ...

മലയാള പത്രപ്രവര്‍ത്തനത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത കുലപതികളില്‍ പ്രമുഖനാണ് ടി നാരായണന്‍. കോഴിക്കോട്ടെ നാഷണല്‍ സ്റ്റുഡിയോവില്‍ നിന്ന് 1964 ല്‍ മനോരമയില്‍ എത്തുമ്പോള്‍ നാരായണന്‍ വെറുമൊരു സ്റ്റുഡിയോ ഫോേട്ടാഗ്രാഫറായിരുന്നു, നാരായണന്റെ സിദ്ധികളെ പുറം ...

ടി.സുരേഷ് ബാബു 'മാതൃഭൂമി' കണ്ണൂര്‍ യൂണിറ്റ് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചത് മുപ്പത്തിമൂന്നര വര്‍ഷത്തെ സേവനത്തിനുശേഷമാണ്. പ്രശസ്ത സിനിമയെഴുത്തുകാരനുമാണ്. കലിക്കറ്റ് സര്‍വകലാശാലാ മലയാളം ...

സിലോണ്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ നവശക്തിയിലൂടെയായിരുന്നു 1948-50 കാലഘട്ടത്തില്‍ ടി.വി.കെയുടെ രംഗപ്രവേശം. കേരളത്തിലെ ഒഞ്ചിയം വെടിവെയ്പ്, മൊയാരത്ത് ശങ്കരന്‍ കൊലക്കേസ് തുടങ്ങിയവ വിശദമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ഏക മലയാള പത്രമായിരുന്നു നവശക്തി. സേലം വെടിവെയ്പ്പിനെ കുറിച്ച് ടി.വി.കെ നവശക്തിയില്‍ എഴുതിയ രക്തം എന്ന കവിത അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു.  എ.കെ തങ്കപ്പനും കെ.പി.ജി. യുമായിരുന്നു ടി.വി.കെ.ക്ക് കൂട്ടുണ്ടായിരുന്ന പത്രപ്രവര്‍ത്തകര്‍. നവശക്തി നിരോധിച്ചപ്പോള്‍വന്ന ജനശക്തിയിലും ടി.വി.കെ എഴുതി. കെ. രാമനാഥന്റെ പത്രാധിപത്യത്തില്‍ ദേശാഭിമാനി തമിഴ് പത്രം പുറത്തുവന്നപ്പോള്‍ ടി.വി.കെ. തൂലിക ചലിപ്പിച്ചു. 1953 ആദ്യത്തില്‍ പാര്‍ട്ടിപ്രസിദ്ധീകരണമായ നവയുഗത്തിലും ടി.വി.കെ. നിറഞ്ഞുനിന്നു. അറുപതുകളില്‍ ദേശാഭിമാനി റിപ്പോര്‍ട്ടറായതോടെയാണ് ടി.വി.കെ ...

Thayil Jacob Sony George (born 7 May 1928), better known as TJS George or simply TJS is a writer and biographer.  TJS was born to Thayil Thomas Jacob, a magistrate, and Chachiamma Jacob, a housewife, in Thumpamon in Kerala. He lives in Bangaluru with his wife Ammu. He has a daughter, Sheba Thayil and a sonJeet Thayyil, writer.T. J. S. George has achieved distinction internationally as a professional author, serious political columnist and biographer with a series of major books. After graduating from Madras Christian College , Chennai with an Honours degree in English Literature, he began his career in The Free Press Journal , in then Bombay in 1950. He moved through the International Press Institute, The Searchlight, and the Far Eastern Economic review to become the founding editor of Asiaweek (Hong Kong).

1924-ല്‍  ജനിച്ച കെ.തങ്കം ബി.ബി.എ ഓണേഴ്‌സ് ബിരുദമെടുത്ത് തൃശൂര്‍ കാര്‍മല്‍ കോളേജ് ലക്ചററായിരിക്കെയാണ്  പത്രപ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായത്.    1952-ല്‍ മാതൃഭൂമി പത്രാധിപസമിതിയംഗമായി.  മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല നിര്‍വഹിച്ചുകൊണ്ട് കഴിവുതെളിയിച്ച തങ്കം ശ്രീശാരദാസംഘം, രാമകൃഷ്ണമിഷന്‍ എന്നിവയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭക്കായി സാമൂഹ്യരംഗത്തും തിളങ്ങി. നല്ല രചനാപാടവമുണ്ടായിരുന്ന തങ്കത്തിന് വനിതാ പത്രാധിപ എന്ന നിലയില്‍ വലിയസ്ഥാനം കല്പിക്കപ്പെട്ടു.  വനിതകള്‍ക്ക് അനുയോജ്യമായ തൊഴില്‍ പത്രപ്രവര്‍ത്തനമാണെന്ന് അവര്‍ തെളിയിക്കുകയായിരുന്നു.....

 ...

ദിനപ്രഭ പത്രത്തിന്റെ ലേഖകനായാണ് കെ.ടി.തര്യന്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്.  മാധ്യമരംഗത്തു മാത്രമല്ല സാമൂഹ്യ-സാഹിത്യ രംഗങ്ങളിലും തര്യന്‍ സജീവ സാന്നിദ്ധ്യമായിരുന്നു.  ദീപികയുടെ എറണാകുളം ന്യൂസ് ബ്യൂറോ ചീഫായി 1991-ലാണ് തര്യന്‍ വിരമിച്ചത്.  കുറച്ചുകാലം മനോരമയിലും ജോലി ചെയ്തിട്ടുണ്ട്.  1929 ഡിസംബര്‍ 25-ന് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ തര്യന്‍ തരിയന്റേയും മറിയക്കുട്ടിയുടേയും മകനായി ജനിച്ചു.

അഭിഭക്ത കണ്ണൂര്‍ ജില്ലയിലെ അറിയപ്പെട്ട പത്രപ്രവര്‍ത്തകനായിരുന്നു തായത്ത് രാഘവന്‍. ചെറുപ്പത്തിലെ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ തായത്ത് സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ മുഴുസമയ പ്രഭാഷകനായി തീര്‍ന്നപ്പോഴും റിപ്പോര്‍ട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിയമസഭയിലേക്ക് കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് ചുരുങ്ങിയ വോട്ടിനാണ് പരാജയപ്പെട്ടത്. പത്രപ്രവര്‍ത്തക യൂണിയന്റെ ഭാരവാഹിയായും ...

തായാട്ട് ശങ്കരന്‍

അദ്ധ്യാപനമാണ് ജീവിതവൃത്തി എങ്കിലും തായാട്ട് ശങ്കരന്‍ സാഹിത്യനിരൂപകനും രാഷ്ട്രീയചിന്തകനും ശ്രദ്ധിക്കപ്പെട്ട പത്രപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളെ എന്നും മഥിച്ചത് രാഷ്ട്രീയമായിരുന്നു. പത്രപ്രവര്‍ത്തനം അതിന്റെ പ്രകടിതരൂപമായിരുന്നു. തായാട്ട് എന്ന സാഹിത്യനിരൂപകന്‍ പോലും രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടും അകലെയായിരുന്നില്ല.

Pages

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകന്‍ , സാഹസികനായ സമരനേതാവ്, ഇളക്കമില്ലാത്ത ദാര്‍ശനികന്‍ , സാമൂഹ്യ പരിഷ്‌കര്‍ത്താവ്, തൊഴിലാളികളുടെ ഉറ്റചങ്ങാതി, മികവുറ്റ പരിഭാഷകന്‍ എന്നീ വിശേഷങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നതാണ് ചൊവ്വര പരമേശ്വരന്‍ . മാതൃഭൂമി ലേഖകനായിരുന്നു ചൊവ്വര. 1942ല്‍ മുന്‍മുഖ്യമന്ത്രി സി.അച്യുത മേനോനൊപ്പം തടവില്‍ കഴിഞ്ഞിട്ടുണ്ട്. മുട്ടുവരെയുള്ള ഒരു തോര്‍ത്ത് ധരിച്ചുനടക്കുന്ന ചൊവ്വരയെ 'ചൊവ്വരഗാന്ധി' എന്നാണ് വിളിച്ചിരുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ വാങ്ങികൊടുക്കുന്നതില്‍ മുന്‍കൈ എടുത്ത നേതാവാണ് അദ്ദേഹം. പത്രപ്രവര്‍ത്തക യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചൊവ്വര......

 

Born to K. Krishna Pillai and K. Thankamma in 1931 in Thrikkannapuram, Thiruvananthapuram, K.G. Parameswaran Nair had served kerala Kaumudi as a journalist for long 35 years-from 1963 to 1998. Before joining Kerala Kaumudi he had a short stint  in Kaumudi weekly. He was the most important capital correspondent of Kerala Kaumudi all these years and so had the luck or ill luck to witness in close quarters all the political dramas of Kerala....

സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്ന രാഷ്ട്രീയ  പ്രവര്‍ത്തക, അധ്യാപിക, പത്രപ്രവര്‍ത്തക, പ്രാസംഗിക എന്നീ നിലകളില്‍ മലബാറിലെ പൊതുജീവിതത്തില്‍ പ്രസക്തയായിരുന്നു പാറുക്കുട്ടിയമ്മ. 

കേരളത്തിലെ അറിയപ്പെടുന്ന ഫോേട്ടാജേര്‍ണലിസ്റ്റുകളിലൊരാളാണ് എം.പി.പൗലോസ്.  ദീര്‍ഘകാലം മാതൃഭൂമിയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ 1927 ആഗസ്റ്റ് 26നാണ് ജനിച്ചത്.  പിതാവ് മഞ്ഞളിയില്‍ പത്രോസ്.  മാതാവ് അച്ചാമ്മ. 

പവനന്‍

പത്രപ്രവര്‍ത്തകനും നിരൂപകനും യുക്തിവാദി പ്രസ്ഥാന നേതാവും ചിന്തകനും ഗ്രന്ഥകാരനുമായിരുന്നു പവനന്‍. 
ജനനം 1928 ഒക്‌റ്റോബര്‍ 26 ന് തലശ്ശേരിയിലെ വയലളത്ത്. അച്ഛന്‍: കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശങ്കരക്കുറുപ്പ്. അമ്മ: ദേവകിയമ്മ.പി.വി.നാരായണന്‍ നായര്‍ എന്നായിരുന്നു ആദ്യത്തെ പേര്. സൈനിക സേവനത്തോടെയായിരുന്നു തുടക്കം. തുടര്‍ന്ന് സഹകരണവകുപ്പില്‍ ഇന്‍സ്‌പെക്റ്ററായി ചേര്‍ന്നു. വൈകാതെ പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നു. ജയകേരളം, പൗരശക്തി, ദേശാഭിമാനി, ഇന്ത്യാപ്രസ് ഏജന്‍സി, നവയുഗം വാരിക, നവജീവന്‍ എന്നിവയുടെ പത്രാധിപസമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസം കാഴ്ച്ചപ്പാടായി സ്വീകരിച്ച് യുക്തിവാദം ജീവിതവഴിയാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു പവനന്‍. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരത്ത് ദേശാഭിമാനി ലേഖകനായിരുന്നു. ജയകേരളം പ്രസിദ്ധീകരണത്തിന് വേണ്ടി കുറെക്കാലം മദിരാശിയില്‍ ജീവിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സിക്രട്ടറി.....

ഉന്നതനായ പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായിരുന്നു പെരുന്ന കെ.എന്‍.നായര്‍.(ജനനം1923 ജനുവരി 26 മരണം 2008 സെപ്തംബര്‍ 21 )
ചങ്ങനാശ്ശേരി പെരുന്നയില്‍ തെക്കില്ലത്തുവീട്ടില്‍ നാണിക്കുട്ടി അമ്മയുടെയും കെ.വേലായുധന്‍പിളളയുടെയും മകനായി ജനിച്ചു. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് വന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യാസമരത്തിലും, 1947ലെ തിരുവിതാംകൂര്‍ ഉത്തരവാദ ഭരണപ്രക്ഷോഭണത്തിലും പങ്കെടുത്ത് രണ്ടുതവണ ജയില്‍വാസം അനുഭവിച്ചു.

പത്രപ്രവര്‍ത്തകനും കഥാകൃത്തും ആയിരുന്നു പെരുന്ന തോമസ് എന്നറിയപ്പെട്ടിരുന്ന കെ.വി.തോമസ്്(1926-1980)

തിരുവിതാംകൂര്‍ ദിവാന് എതിരെ  കൊച്ചിയിലെ ഒരു ഇംഗ്ലീഷ് പത്രമായ ദി വെസ്റ്റേണ്‍ സ്റ്റാറില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ മഹാരാജാസ് കോളേജില്‍നിന്നു പുറത്താക്കപ്പെട്ട പതിനെട്ടു വയസ്സുകാരന്‍ ജി.പരമേശ്വരന്‍ പിള്ളയാണ് പില്‍ക്കാലത്ത് ലോകമറിഞ്ഞ ബാരിസ്റ്ററും പത്രാധിപരുമായ ജി.പി.പിള്ള.

നാല് ദശാബ്ം നീണ്ട പത്രപ്രവര്‍ത്തനത്തിനിടയില്‍ 26 പത്രങ്ങളില്‍ ജോലിചെയ്ത അസാധാരണത്വം വിഖ്യാതനായ പോത്തന്‍ ജോസഫിന് മാത്രമേ അവകാശപ്പെടാനാവൂ.    അവയില്‍ മിക്കതും അദ്ദേഹം സ്ഥാപിച്ച പത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.  ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്നാണ് പുതിയ ഇന്ത്യയെ വ്യാഖ്യാനിക്കാനുളള  ആവേശവുമായി പോത്തന്‍ ജോസഫ് എന്ന പത്രപ്രവര്‍ത്തകന്‍ ഉയര്‍ന്നുവന്നത്.  ഗാന്ധിജിയുടെ യംഗ്  ഇന്ത്യയില്‍' എഡിറ്ററായിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ സ്വാധീനം അനുജനായ പോത്തന്‍ ജോസഫിനെ പത്രപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു.  1947-ന് മുമ്പുള്ള ഇരുപത് വര്‍ഷവും ശേഷമുള്ള ഇരുപത് വര്‍ഷവുമാണ് പോത്തന്റെ പത്രപ്രവര്‍ത്തനകാലം.  ബോംബെയില്‍ ബി.ജി.ഹോണ്ടിമാന്‍ നയിച്ചിരുന്ന ക്രോണിക്കിള്‍ എന്ന പത്രത്തില്‍ ചേര്‍ന്ന പോത്തന്‍ പത്രാധിപരുടെ  പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിക്കാനും...

1934 മുതല്‍ 1937 വരെ മാതൃഭൂമി പത്രാധിപരും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ദേശാഭിമാനി പത്രാധിപര്‍, രാജ്യസഭാംഗം,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കട്രോള്‍ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച പി.നാരായണന്‍ നായരുടെ പുത്രനാണ് .......

പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ അനുഭൂതികള്‍ വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലാണ് കുടികൊള്ളുന്നതെന്ന് വിശ്വസിച്ച പത്രപ്രവര്‍ത്തകനായിരുന്നു വി. പ്രഭാകരന്‍.  മനുഷ്യ സ്വഭാവത്തിന്റെ നിഗൂഢതലങ്ങളെപ്പറ്റി പഠിക്കാനും സ്വഭാവ വൈവിധ്യങ്ങളുമായി പരിചയപ്പെടാനുമുള്ള സന്ദര്‍ഭങ്ങള്‍ മാതൃഭൂമിയുടെ ലേഖകനായ പ്രഭാകരന്‍ ഉപയോഗപ്പെടുത്തി.  കോഴിക്കോടിന്റെ അറുപതുകളിലും എഴുപതുകളിലും പൊതുരംഗത്തെ നിറസാന്നിദ്ധമായിരുന്നു പ്രഭാകരന്‍. 1982 ല്‍ തൃശൂരില്‍ ജില്ലാ ലേഖകനായി ചെന്നപ്പോള്‍ കവികളും സാഹിത്യകാര•ാരുമായി ചങ്ങാത്തം സ്ഥാപിച്ച് കലാ-സാഹിത്യ മേ•യുള്ള വാര്‍ത്തകള്‍ പ്രഭാകരന്‍ തയ്യാറാക്കി. കോഴിക്കോട്ടെ പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ വഴികാട്ടിയും മാതൃകയുമായിരുന്നു. ഭാഷാ ശുദ്ധിയും അവതരണ ശൈലിയും വേഗതയും പ്രഭാകരന് വലിയ സ്ഥാനം നേടിക്കൊടുത്തു. പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട് നിന്ന് ... 

തെക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന ഇടതുപക്ഷ പത്രപ്രവര്‍ത്തകനാണ് എം. പി. പ്രകാശം.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല വയലാര്‍ പഞ്ചായത്തിലാണ് എം.പി.പ്രകാശം ജനിച്ചത് - 1932-ല്‍.   അച്ഛന്‍ എം.കെ.പത്മനാഭന്‍.  അമ്മ സി.നാരായണിയമ്മ.  

G. Priydarsan may not be a journalist in the conventional meaning of the term Journalist. But, he has contributed as a person, more than what media academic institutions had contributed in the field of historical studies and research of Malayalam media.

Born in 1937 in Perettil near Varkala in Thiruvananthapuram district Priyadarsan started his professional life as a teacher. But, even when teaching, his mind was in the history and evolution of Malayalam media. When Yoganadam was launched Priyadarshan was its Executive Editor for four years.  Then joined Malayala Manorama as Media Researcher. Switching on to study of media history and life of editors and journalists,  he has made valuable contributions to the chronicling ....

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ 1937 ഡിസംബര്‍ അഞ്ചിന് ജനനം.1953 മുതല്‍ 1965 വരെ പൊന്ന്യാര്‍കുര്‍ശി നോര്‍ത്ത് എയ്ഡഡ് മാപ്പിള സ്‌കൂള്‍ അധ്യാപകന്‍. 1965 ല്‍ ചന്ദ്രിക പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായി. 1969 നവംബറില്‍ മലയാള മനോരമ കോഴിക്കോട് ബ്യൂറോയില്‍ ലേഖകനായി.1974 മുതല്‍ പാലക്കാട്ട്. കുറച്ച് കാലം ഡല്‍ഹിയിലും പ്രവര്‍ത്തിച്ചു. കൊച്ചി കോഴിക്കോട് യൂണിറ്റുകളില്‍ ചീഫ് സബ് എഡിറ്റര്‍, അസി.എഡിറ്റര്‍ കൊല്ലം യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രവര്‍ത്തിച്ചു. മലയാള മനോരമയില്‍ നിന്ന് വിരമിച്ച ശേഷം ജിദ്ദയില്‍ നിന്ന് പ്രുസിദ്ധപ്പെടുത്തുന്ന മലയാളം ന്യൂസ് പത്രാധിപസമിതിയംഗം, കോഴിക്കോട് നിന്ന് പ്രസിദ്ധപ്പെടുത്തുന്ന വര്‍ത്തമാനം പത്രത്തില്‍ റസി.എഡിറ്റര്‍ ചുമതലകള്‍ വഹിച്ചു.കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കോഴിക്കോട്,,,,,,,

ദേശീയ  പ്രസ്ഥാനത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്ന വ്യക്തിയാണ് പുതുപ്പള്ളി രാഘവന്‍.  ഇരുപതാം നൂറ്റാണ്ടില്‍ കേരള രാഷ്ട്രീയത്തിലെ ഒരു ഇതിഹാസമായാണ് അദ്ദേഹത്തിന്റെ ജീവിതവും വിപ്ലവ ചിന്തകളും തെര്യപ്പെടുത്തുന്നത്. സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ കൊടിയടയാളമായി നവോത്ഥാന ചരിത്രത്തില്‍ ഇടം നേടിയ നിരവധി ധന്യ മുഹൂര്‍ത്തങ്ങള്‍ക്ക് പുതുപ്പള്ളി സാക്ഷിയും പങ്കാളിയുമായിരുന്നു.  

1947 മെയ് പത്തിന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരില്‍ ജനനം. പിതാവ് മേച്ചേരി ആലിഹാജി. മാതാവ് ഉണ്ണി ആയുശുമ്മ. ഒളവട്ടൂര്‍ സ്‌കൂള്‍, വാഴക്കോട് ഹൈസ്‌കൂള്‍, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972 മുതല്‍ 79 വരെ ചന്ദ്രിക സബ് എഡിറ്റര്‍. 83' വരെ ജിദ്ദയില്‍. 2004 വരെ ചന്ദ്രിക അസി.എഡിറ്ററും പിന്നെ ചന്ദ്രിക പത്രാധിപരും. മികച്ച രാഷ് ട്രീയനിരീക്ഷകനും വ്യാഖ്യാതാവും കോളമിസ്റ്റുമായി അംഗീകാരം. കൊയമ്പത്തൂര്‍ സി.എച്ച് അവാര്‍ഡ്, സി.എ. വാഹീദ് സ്മാരക അവാര്‍ഡ്, അല്‍ ഐന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഫുജൈറ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, അബൂദാബി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. 
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സജീവ...... 

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു വി. രാജഗോപാല്‍. 34 വര്‍ഷത്തെ സേവനത്തിനുശേഷം 2013 ഫിബ്രുവരി 28 ന് മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു.

 വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ രാജഗോപാല്‍ 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിയൂണിയന്‍ സെക്രട്ടറിയായിരുന്നു. 1974ല്‍ ചെയര്‍മാനുമായി. അടിയന്തരാവസ്ഥയോടെ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറി.

കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1969 മുതല്‍ പത്രപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. മോസ്‌കോ, ലോസ് ആഞ്ജലീസ്, സോള്‍, ബാഴ്‌സലോണ, അറ്റ്‌ലാന്റ ഒളിമ്പിക്‌സിനൊപ്പം സിങ്കപ്പൂരില്‍നടന്ന ഒന്നാം യൂത്ത് ഒളിമ്പിക്‌സും അഞ്ച് ഏഷ്യന്‍ഗെയിംസും റിപ്പോര്‍ട്ട്‌ചെയ്ത ഇന്ത്യയിലെ ഏക സ്‌പോര്‍ട്‌സ് ലേഖകനാണ് രാജഗോപാല്‍. 1998 ലോസെയ്ന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പടക്കം ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ അന്താരാഷ്ട്രമത്സരങ്ങള്‍....

 

കേരളത്തില്‍ ഫോട്ടോജേര്‍ണലിസത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് രാജന്‍ പൊതുവാള്‍.  ഒരു റിപ്പോര്‍ട്ടറേക്കാള്‍ തൊഴില്‍പരമായ റിസ്‌ക് കൂടുതലാണ് ന്യൂസ് ഫോട്ടോഗ്രാഫര്‍ക്ക്.  നിമിഷാര്‍ദ്ധത്തില്‍ കാലവും കാലക്കേടും സന്തതസഹചാരിയായിരിക്കും.1974-ല്‍ എറണാകുളത്ത് ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ അവിചാരിതമായാണ് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെടുന്നത്.  പഠനം പൂര്‍ത്തിയാക്കി മാതൃഭൂമി പത്രാധിപര്‍ കെ.പി.കേശവമേനോന്റെ പ്രത്യേക അനുഗ്രഹാശിസ്സുകളോടെ ആഴ്ചപ്പതിപ്പില്‍ നിയമിക്കപ്പെട്ടു.  എം.ടി.വാസുദേവന്‍ നായരായിരുന്നു ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍.  എം.ടി.യുടെ പത്രാധിപത്യത്തില്‍ ആഴ്ചപ്പതിപ്പ് ഓഫ്‌സെറ്റില്‍ അച്ചടിതുടങ്ങിയിരുന്നു.  രാജന്‍ പൊതുവാളിന്റെ മികവാര്‍ന്ന ചിത്രങ്ങള്‍ വാരികക്ക് മുതല്‍കൂട്ടായി.  വൈകാതെ പത്രത്തിലേക്കു കൂടി പൊതുവാളിന്റെ സേവനങ്ങള്‍ ആവശ്യമായി.  വെറുമൊരു ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നില്ല രാജന്‍ പൊതുവാള്‍.  വാര്‍ത്തയുടെ സെന്‍സ് ഉള്‍ക്കൊണ്ട് തന്റെ ക്യാമറക്കണ്ണുകൊണ്ട് ഒരേസമയം ഒരു ജേര്‍ണലിസ്റ്റിന്റെയും ആര്‍ട്ട് എഡിറ്ററുടേയും ജോലി അദ്ദേഹം ചെയ്തു. ..... 

27 വര്‍ഷം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. രാഷ് ട്രീയലേഖകനായും നിയമകാര്യലേഖകനായും കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1936 ല്‍ വടക്കാഞ്ചേരിയിലെ പുഴങ്കര വീട്ടില്‍ വട്ടപ്പറമ്പില്‍ നാരായണമേനോന്റെയും പി.തങ്കമ്മയുടെയും മകനായി ജനിച്ചു. മഹാരാജാസ് കോളേജിലും ലോ കോളേജിലും വിദ്യാഭ്യാസം. ചെറുപ്പത്തിലേ രാഷ്ട്രീയപ്രവര്‍ത്തനവും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനവും നടത്തിപ്പോന്നു. 1961 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. അച്ഛന്‍ നാരായണമേനോന്‍ ദീനബന്ധുവില്‍ പത്രപ്രവര്‍ത്തകനായിരുന്നു. മലയാള പത്രപ്രവര്‍ത്തനത്തിലെ നിരവധി പുതിയ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചത് രാജനായിരുന്നു. എസ്.എസ്.എല്‍.സി റാങ്ക് നേതാക്കളുമായുള്ള അഭിമുഖം ആദ്യമായി റിപ്പോര്‍ട്ട് ആക്കിയതാണ്  അതിലൊന്ന്. നിരവധി സ്‌കൂപ്പുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പരിസ്ഥിതി......  

മലയാള മനോരമയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, ദി വീക്കില്‍ ന്യൂസ് എഡിറ്റര്‍, മംഗളത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാമചന്ദ്രന്‍ 2016ല്‍ ജന്മഭൂമി എഡിറ്ററായി ചുമതലയേറ്റു...

Pages