You are here:

Stalwarts of Journalism from Kerala

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായിരുന്നു പി.വി വിവേകാനന്ദ്. ഒറ്റപ്പാലം പുതുക്കുടി വലിയവീട്ടില്‍ കുടുംബാംഗമാണ് . ഗള്‍ഫ് മേഖലയില്‍ മൂന്നരപതിറ്റാണ്ടുകാലം മാധ്യമ -സാമൂഹിക മേഖലയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികമായി എഴുതിയിരുന്ന വിവേകാനന്ദന്‍ , നേരത്തേ അമ്മാനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ജോര്‍ദാന്‍ ടൈംസി'ല്‍ എഡിറ്ററായിരുന്നു.രണ്ടു പതിറ്റാണ്ടുകാലം ജോര്‍ദാനിലായിരുന്നു പത്രപ്രവര്‍ത്തനം. ഇറാന്‍-ഇറാഖ് യുദ്ധവും പലസ്തീന്‍ സമരവും ലബനനിലെ ആഭ്യന്തരയുദ്ധവും യമനിലെ യുദ്ധവും സൊമാലിയന്‍ പ്രശ്‌നങ്ങളും ഗള്‍ഫ് യുദ്ധങ്ങളുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദശാബ്ദത്തിനിടെ മേഖലയിലുണ്ടായ സംഘര്‍ഷങ്ങളെല്ലാം 'ഗള്‍ഫ് ടുഡെ'ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. സൊമാലിയയില്‍ വെച്ച് തീവ്രവാദികള്‍ വിവേകാനന്ദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമുണ്ടായി. റുവാണ്ടയില്‍ വെച്ച് മര്‍ദനമേറ്റതും ബോസ്‌നിയയില്‍ വെച്ച് വെടിയേറ്റതുമായ ഒട്ടേറെ അനുഭവങ്ങള്‍ വിവേകാനനെ തേടിയെത്തി..... 

VPR

V.P.Ramachandran, popularly known as VPR was born at Vettathu Puthenveedu, Vadakkancherry village in Thrissur district in 1924. After his  high school education and training in typewriting, he procured a job as a tele printer operator in the news agency AP . He started his journalism career with PTI in 1949 in Assam. From there he was transferred to Mumbai as an editorial assistant. While India was preparing for its first election,  VPR was posted in national capital. There under his leadership PTI constituted an  election desk to cover the election process all over the country. Later transferred to Pakistan, he maintained personal  relations with leaders like  Gen. Ayub Khan, the then Pak military chief and  Zulfikar Ali Bhutto  etc. VPR reported the Indo - China war from the warfront itself....

ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകനായിരുന്നു കെ.ഉണ്ണികൃഷ്ണ വാര്യര്‍ എന്ന കെ.യു.വാര്യര്‍.  1952 മുതല്‍ പത്രപ്രവര്‍ത്തന രംഗത്ത് സജീവം.  കോഴിക്കോട്് ദേശാഭിമാനി ലേഖകനായാണ് തുടക്കം.  തിരുവനന്തപുരത്തും ദല്‍ഹിയിലും  ഇന്ത്യ പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടറായി.  1962 മുതല്‍ ദല്‍ഹിയില്‍ ന്യൂ ഏജ്,     മെയിന്‍സ്ട്രീം എന്നിവയിലും പാര്‍ട്ട്‌ടൈമറായി ശങ്കേഴ്‌സ് വീക്കിലിയിലും പ്രവര്‍ത്തിച്ചു.  1964വരെ ദേശാഭിമാനിയുടേയും 1974വരെ ജനയുഗത്തിന്റെയും ലേഖകനായി.1974-ല്‍ ഇന്ത്യ പ്രസ്  ഏജന്‍സിയുടെ റിപ്പോര്‍ട്ടറായ വാര്യര്‍ 1985വരെ തുടര്‍ന്നു.

കാര്‍ട്ടൂണ്‍ കലയെ മൂര്‍ച്ചയുള്ള രാഷ്ട്രീയ വിമര്‍ശനത്തിന്റെ ചാട്ടുളിയാക്കി മാറ്റിയ കാര്‍ട്ടൂണിസ്റ്റാണ് ചക്കലേത്ത് ജോണ്‍ യേശുദാസന്‍.  ജനയുഗത്തിലെ കിട്ടുമ്മാനും മലയാള മനോരമയിലെ കുഞ്ചുകുറുപ്പും മലയാള പത്രവായനക്കാരുടെ മനസ്സില്‍ കുടിയേറിയ രാഷ്ട്രീയ നര്‍മ കഥാപാത്രങ്ങളാണ്.

Pages

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

1960-70 കാലത്ത് പത്രപ്രവര്‍ത്തനമാരംഭിച്ചു. 1968 മുതല്‍ ദേശാഭിമാനി പത്രത്തിന്റെ എറണാകുളം ജില്ലാ ലേഖകന്‍.  രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലുള്ള റിപ്പോര്‍ട്ടിംഗിലായിരുന്നു ഊന്നല്‍.   എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് ഏറെകാലം പത്രപ്രവര്‍ത്തനം നടത്തിയത്.  പത്രപ്രവര്‍ത്തക സംഘടനാ രംഗത്തും പ്രവര്‍ത്തിച്ചു.  തിരുവനന്തപുരം പ്രസ് ക്ലബ്/ തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ്, കേസരി ട്രസ്റ്റ് ചെയര്‍മാന്‍, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  ദീര്‍ഘകാലം ദേശാഭിമാനിക്കുവേണ്ടി നിയമസഭ റിപ്പോര്‍ട്ട് ചെയ്തു.  പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രസിഡന്റ് കെ.ആര്‍.നാരായണന്‍ ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകന്മാരെ ആദരിച്ചിട്ടുള്ള കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു.  പത്രപ്രവര്‍ത്തന രംഗത്തെ മികച്ച സേവനത്തിന് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.   ദേശാഭിമാനിയില്‍് അസോസിയേറ്റ് എഡിറ്റര്‍ പദവിയില്‍ വിരമിച്ചു....... 

Kesava Shankara Pillai (31 July 1902 - 26 December 1989), better known as Shankar, was an Indian cartoonist. He is considered the father of political cartooning in India. He founded Shankar's Weekly, India's Punch in 1948. Shankar's Weekly also produced cartoonists like Abu Abraham, Ranga and Kutty, he closed down the magazine during the Emergency of 26 June 1975. From then on he turned making children laugh and enjoy life. He was awarded the Padma Vibhushan in 1976, The second highest civilian honour given by the Govt. of India.[2] Today he is most remembered for setting up Children's Book Trust established 1957 and Shankar's International Dolls Museum in 1965.Shankar was born in 1902 at Kayamkulam, Kerala. He attended schools in Kayamkulam and Mavelikkara. The sleeping posture of one of his teachers was his first cartoon. He drew it in his classroom. This made the headmaster angry. But then he was encouraged by his uncle who saw in him great potential as a cartoonist.[4] After schooling, he studied painting at Ravi Verma School of Painting at Mavelikara.......

 

അന്താരാഷ്ട്ര പ്രശസ്തനായ മലയാളി പത്രപ്രവര്‍ത്തകനാണ് എം.ശിവറാം.  പത്രപ്രവര്‍ത്തനത്തിനു പുറമെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയ്ക്ക്  വെളിയില്‍ പൊരുതിയ ഐ.എന്‍.എയുടെ സംഘാടനത്തില്‍ സുഭാഷ് ചന്ദ്രബോസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനും ശിവറാമിന് കഴിഞ്ഞിട്ടുണ്ട്.  ചെറുപ്പത്തില്‍ നാടുവിട്ടുപോയ ശിവറാം ഡല്‍ഹി, ബര്‍മ്മ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ മാറിമാറി ജോലിചെയ്ത് ഒടുവില്‍ റംഗൂണില്‍ സ്ഥിരതാമസമാക്കുകയും പത്രപ്രവര്‍ത്തനം നിത്യവൃത്തിയാക്കുകയും ചെയ്തു. ബാങ്കോക്ക് ടൈംസിന്റെ ...

പത്രപ്രവര്‍ത്തനരംഗത്തെ അപൂര്‍വ്വതയായിരുന്നു സി.പി.ശ്രീധരന്‍.   പത്രാധിപരുടെ കസേരക്കപ്പുറം ഉജ്ജ്വലനായ വാഗ്മി, സാഹിത്യകാരന്‍, സാഹിത്യപ്രസ്ഥാനങ്ങളുടെ നായകന്‍, സംഘാടകന്‍, രാഷ്ട്രീയ നേതാവ് എന്നിവയൊക്കെ അദ്ദേഹത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍.   

പെരുമ്പാവൂര്‍ വേങ്ങൂര്‍ ആക്കപ്പിള്ളില്‍ രാമന്‍പിള്ളയുടെയും കല്ല്യേലില്‍ പാറുക്കുട്ടിഅമ്മയുടെയും  മകന്‍. ജനനം : 1930 ആഗസ്ത് 10. ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം.സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍ നേടി. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരാബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തും ഡിപ്ലോമ നേടി. മാതൃഭൂമിയില്‍ 1953-ല്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. സീനിയര്‍ സബ്എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍.......

പി.ശ്രീധരന്‍ 
ദീര്‍ഘകാലം തൃശ്ശൂര്‍ ആസ്ഥാനമായി പത്രപ്രവര്‍ത്തകനായിരുന്നു. തൃശ്ശൂര്‍ മുകുന്ദപുരം കാട്ടൂരില്‍ പള്ളിപ്പുറത്ത് പുത്തന്‍വീട്ടില്‍ ദ്രൗപദി അമ്മയുടെയും മുക്കാനി നാണുനായരുടെയും മകനായി 1939 ഫിബ്രവരി 16ന് ജനിച്ചു. കുറച്ചുകാലം അധ്യാപകനായിരുന്നു. 1965 മുതല്‍ തൃശ്ശൂര്‍ എക്‌സ്പ്രസ്സില്‍ പത്രപ്രവര്‍ത്തകനായി.  അസിസ്റ്റന്റ് എഡിറ്ററായും വി. കരുണാകരന്‍ നമ്പ്യാരുടെ മരണശേഷം എഡിറ്ററായും പ്രവര്‍ത്തിച്ചു. എക്‌സ്പ്രസ് വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ല്‍ വിരമിച്ചു. എക്‌സ്പ്രസ് വിട്ടതിനുശേഷം മലയാളം ന്യൂസ്, മനീഷ, ടെലഗ്രാഫ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കോളങ്ങളുമെഴുതിയിരുന്നു. അടുത്തും അകന്നും,....

സാംസ്‌കാരികനായകനും പ്രഭാഷകനും പണ്ഡിതനുമെല്ലാമായ സുകുമാര്‍ അഴീക്കോട് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മുഴുവന്‍സമയ മാധ്യമപ്രവര്‍ത്തകനായിരുന്നു. സാഹിത്യത്തെ കുറിച്ച് എഴുതിയതിലേറെ അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്.

K. Sukumaran (8 January 1903 - 18 September 1981) was the Editor of Kerala Kaumudi Daily, which celebrated its centenary in 2011. He served as the President of Sree Narayana Dharma Paripalana Yogam during 1953-54. K. Sukumaran was born on 8 January 1903 to great reformer, thinker and socio-cultural leader C.V. Kunhiraman and Kunjikavu in Mayyanad of Kollam District who established Kerala Kaumudi as a periodical in 1911.

കേരള തലസ്ഥാനത്ത് പി.സി.സുകുമാരന്‍ നായരോളം മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്രലേഖകന്മാര്‍ വേറെ അധികമില്ല.  1931 ജുലായി 3ന് തിരുവനന്തപുരത്ത്  പാല്‍കുളങ്ങരയില്‍ മധുമുക്ക് വീട്ടില്‍ കെ.പരമേശ്വരന്‍പിള്ളയുടെയും കെ.ഭാരതിയമ്മയുടെയും മകന്‍ പി.സി.സുകുമാരന്‍ നായര്‍ ഇന്റര്‍മീഡിയറ്റിന് പഠിച്ചുകൊണ്ടിരിക്കെതന്നെ പത്രപ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചിരുന്നു. വഞ്ചിഭൂമി വാരികയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രാദേശിക ലേഖകനായും പ്രവര്‍ത്തിച്ചു. സീനിയര്‍ ഇന്റര്‍മീഡിയറ്റില്‍ പഠിക്കുമ്പോള്‍ കേരള കൗമുദി ലേഖകനായി. ബി.എ, എം.എ ബിരുദങ്ങള്‍ നേടിയത് ജോലി ചെയ്തുകൊണ്ടുതന്നെ. 1960 മുതല്‍ 1985 വരെ തിരുവനന്തപുരത്ത് മാതൃഭൂമി ലേഖകനായിരുന്നു. പിന്നീട് കുറച്ചുകാലം കേരള കൗമുദിയിലേക്ക് മടങ്ങിയെങ്കിലും പബ്ലിക് റിലേഷന്‍സ് ഓഫീസറായി മാതൃഭൂമിയിലേക്ക് .........

പത്രപ്രവര്‍ത്തകനായി 36 വര്‍ഷം രംഗത്തുണ്ടായിരുന്ന സുകുമാരന്‍ പൊറ്റെക്കാട്ട് അദ്ധ്യാപകനും സാഹിത്യകാരനും രാഷ്ട്രീയപ്രവര്‍ത്തകനും വക്കീലുമൊക്കെയായിരുന്നു. 1926-ല്‍ തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനിച്ച പൊറ്റെക്കാട്ടിന്റെ അച്ഛന്‍ കൃഷ്ണന്‍.  അമ്മ കുഞ്ഞികുട്ടി. തൃശൂരിലും  എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം.

ടെലിവിഷന്‍ അവതാരകന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളില്‍ ദൃശ്യമാധ്യമരംഗത്ത് സജീവ സാിദ്ധ്യമായ സണ്ണിക്കുട്ടി ഏബ്രഹാം പത്തനംതിട്ട ജില്ലയില്‍ റാന്നിയിലാണ് ജനിച്ചത്. കാല്‍നൂറ്റാണ്ടുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു ടി എന്‍ ഗോപകുമാര്‍(1957- 31 ജനവരി 2016) മാധ്യമരംഗത്ത് മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സാന്നിധ്യമായിരുന്നു ടി എന്‍ ജി എന്നറിയപ്പെട്ട ടി എന്‍ ഗോപകുമാര്‍. ഏഷ്യാനെറ്റ് ന്യൂസിലെ ...

മലയാള പത്രപ്രവര്‍ത്തനത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത കുലപതികളില്‍ പ്രമുഖനാണ് ടി നാരായണന്‍. കോഴിക്കോട്ടെ നാഷണല്‍ സ്റ്റുഡിയോവില്‍ നിന്ന് 1964 ല്‍ മനോരമയില്‍ എത്തുമ്പോള്‍ നാരായണന്‍ വെറുമൊരു സ്റ്റുഡിയോ ഫോേട്ടാഗ്രാഫറായിരുന്നു, നാരായണന്റെ സിദ്ധികളെ പുറം ...

ടി.സുരേഷ് ബാബു 'മാതൃഭൂമി' കണ്ണൂര്‍ യൂണിറ്റ് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചത് മുപ്പത്തിമൂന്നര വര്‍ഷത്തെ സേവനത്തിനുശേഷമാണ്. പ്രശസ്ത സിനിമയെഴുത്തുകാരനുമാണ്. കലിക്കറ്റ് സര്‍വകലാശാലാ മലയാളം ...

സിലോണ്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ നവശക്തിയിലൂടെയായിരുന്നു 1948-50 കാലഘട്ടത്തില്‍ ടി.വി.കെയുടെ രംഗപ്രവേശം. കേരളത്തിലെ ഒഞ്ചിയം വെടിവെയ്പ്, മൊയാരത്ത് ശങ്കരന്‍ കൊലക്കേസ് തുടങ്ങിയവ വിശദമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ഏക മലയാള പത്രമായിരുന്നു നവശക്തി. സേലം വെടിവെയ്പ്പിനെ കുറിച്ച് ടി.വി.കെ നവശക്തിയില്‍ എഴുതിയ രക്തം എന്ന കവിത അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു.  എ.കെ തങ്കപ്പനും കെ.പി.ജി. യുമായിരുന്നു ടി.വി.കെ.ക്ക് കൂട്ടുണ്ടായിരുന്ന പത്രപ്രവര്‍ത്തകര്‍. നവശക്തി നിരോധിച്ചപ്പോള്‍വന്ന ജനശക്തിയിലും ടി.വി.കെ എഴുതി. കെ. രാമനാഥന്റെ പത്രാധിപത്യത്തില്‍ ദേശാഭിമാനി തമിഴ് പത്രം പുറത്തുവന്നപ്പോള്‍ ടി.വി.കെ. തൂലിക ചലിപ്പിച്ചു. 1953 ആദ്യത്തില്‍ പാര്‍ട്ടിപ്രസിദ്ധീകരണമായ നവയുഗത്തിലും ടി.വി.കെ. നിറഞ്ഞുനിന്നു. അറുപതുകളില്‍ ദേശാഭിമാനി റിപ്പോര്‍ട്ടറായതോടെയാണ് ടി.വി.കെ ...

Thayil Jacob Sony George (born 7 May 1928), better known as TJS George or simply TJS is a writer and biographer.  TJS was born to Thayil Thomas Jacob, a magistrate, and Chachiamma Jacob, a housewife, in Thumpamon in Kerala. He lives in Bangaluru with his wife Ammu. He has a daughter, Sheba Thayil and a sonJeet Thayyil, writer.T. J. S. George has achieved distinction internationally as a professional author, serious political columnist and biographer with a series of major books. After graduating from Madras Christian College , Chennai with an Honours degree in English Literature, he began his career in The Free Press Journal , in then Bombay in 1950. He moved through the International Press Institute, The Searchlight, and the Far Eastern Economic review to become the founding editor of Asiaweek (Hong Kong).

1924-ല്‍  ജനിച്ച കെ.തങ്കം ബി.ബി.എ ഓണേഴ്‌സ് ബിരുദമെടുത്ത് തൃശൂര്‍ കാര്‍മല്‍ കോളേജ് ലക്ചററായിരിക്കെയാണ്  പത്രപ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായത്.    1952-ല്‍ മാതൃഭൂമി പത്രാധിപസമിതിയംഗമായി.  മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല നിര്‍വഹിച്ചുകൊണ്ട് കഴിവുതെളിയിച്ച തങ്കം ശ്രീശാരദാസംഘം, രാമകൃഷ്ണമിഷന്‍ എന്നിവയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭക്കായി സാമൂഹ്യരംഗത്തും തിളങ്ങി. നല്ല രചനാപാടവമുണ്ടായിരുന്ന തങ്കത്തിന് വനിതാ പത്രാധിപ എന്ന നിലയില്‍ വലിയസ്ഥാനം കല്പിക്കപ്പെട്ടു.  വനിതകള്‍ക്ക് അനുയോജ്യമായ തൊഴില്‍ പത്രപ്രവര്‍ത്തനമാണെന്ന് അവര്‍ തെളിയിക്കുകയായിരുന്നു.....

 ...

ദിനപ്രഭ പത്രത്തിന്റെ ലേഖകനായാണ് കെ.ടി.തര്യന്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്.  മാധ്യമരംഗത്തു മാത്രമല്ല സാമൂഹ്യ-സാഹിത്യ രംഗങ്ങളിലും തര്യന്‍ സജീവ സാന്നിദ്ധ്യമായിരുന്നു.  ദീപികയുടെ എറണാകുളം ന്യൂസ് ബ്യൂറോ ചീഫായി 1991-ലാണ് തര്യന്‍ വിരമിച്ചത്.  കുറച്ചുകാലം മനോരമയിലും ജോലി ചെയ്തിട്ടുണ്ട്.  1929 ഡിസംബര്‍ 25-ന് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ തര്യന്‍ തരിയന്റേയും മറിയക്കുട്ടിയുടേയും മകനായി ജനിച്ചു.

അഭിഭക്ത കണ്ണൂര്‍ ജില്ലയിലെ അറിയപ്പെട്ട പത്രപ്രവര്‍ത്തകനായിരുന്നു തായത്ത് രാഘവന്‍. ചെറുപ്പത്തിലെ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ തായത്ത് സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ മുഴുസമയ പ്രഭാഷകനായി തീര്‍ന്നപ്പോഴും റിപ്പോര്‍ട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിയമസഭയിലേക്ക് കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് ചുരുങ്ങിയ വോട്ടിനാണ് പരാജയപ്പെട്ടത്. പത്രപ്രവര്‍ത്തക യൂണിയന്റെ ഭാരവാഹിയായും ...

തായാട്ട് ശങ്കരന്‍

അദ്ധ്യാപനമാണ് ജീവിതവൃത്തി എങ്കിലും തായാട്ട് ശങ്കരന്‍ സാഹിത്യനിരൂപകനും രാഷ്ട്രീയചിന്തകനും ശ്രദ്ധിക്കപ്പെട്ട പത്രപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളെ എന്നും മഥിച്ചത് രാഷ്ട്രീയമായിരുന്നു. പത്രപ്രവര്‍ത്തനം അതിന്റെ പ്രകടിതരൂപമായിരുന്നു. തായാട്ട് എന്ന സാഹിത്യനിരൂപകന്‍ പോലും രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടും അകലെയായിരുന്നില്ല.

Pages